2015ലെ ശിരച്ഛേദ സംഭവങ്ങളുടെ ഓർമപ്പെടുത്തൽ

 
World

ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാത്തതിനു വീണ്ടും കൊലപാതകം|വീഡിയോ

ഡീക്കൻ മിലാദ് മലക്, പ്രായം വെറും ഇരുപതു വയസ്- "നിങ്ങൾ എന്നെ വെട്ടിനുറുക്കിയാലും, ഞാൻ എന്‍റെ വിശ്വാസം ഒരിക്കലും ഉപേക്ഷിക്കില്ല'

Reena Varghese

സ്ലിറ്റൻ(ലിബിയ): കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് ആ ഇരുപതുകാരൻ, മിലാദ് മലക് ലിബിയയിലെ സ്ളിറ്റനിലേയ്ക്കു കുടിയേറിയത്. ഈജിപ്തിലെ സാബെർബേയിലുള്ള ഒരു കോപ്റ്റിക് ക്രിസ്ത്യൻ പള്ളിയിലെ ഡീക്കനായിരുന്നു മിലാദ്. മുസ്‌ലിംകളായ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് മലക് ലിബിയയിൽ എത്തിയത്.

അവിടെ ഈജിപ്ഷ്യൻ കുടിയേറ്റ തൊഴിലാളികളുടെ ഒരു സംഘത്തോടൊപ്പമാണ് അവർ താമസിച്ചിരുന്നത്. ഒക്റ്റോബർ 4-ന് ഐസിസ് ഭീകരർ ഇവരെ മൂന്നുപേരെയും തട്ടിക്കൊണ്ടുപോവുകയും, ശാരീരികമായി ഉപദ്രവിക്കുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു.ഈ മൂന്നുപേരുടെയും കുടുംബങ്ങൾ ഭീകരർക്ക് ഏകദേശം 4,700 ഡോളർ വീതം നൽകിയതായി 'ഇന്‍റർനാഷണൽ ക്രിസ്ത്യൻ കൺസേൺ' റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മിലാദ് ക്രിസ്ത്യാനിയാണെന്നു തിരിച്ചറിഞ്ഞ ഭീകരർ അദ്ദേഹത്തെ വിട്ടയച്ചില്ല.

ഡീക്കൻ മിലാദ് മലക്, പ്രായം വെറും ഇരുപതു വയസ്

"നിങ്ങൾ എന്നെ വെട്ടിനുറുക്കിയാലും, ഞാൻ എന്‍റെ വിശ്വാസം ഒരിക്കലും ഉപേക്ഷിക്കില്ല'

ഇസ്‌ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ച അദ്ദേഹത്തെ അവർ തുടർച്ചയായി പീഡിപ്പിച്ചു. കഴിഞ്ഞ ഒക്റ്റോബർ നാലിനാണ് മിലാദ് അദ്ദേഹത്തിന്‍റെ കുടുംബവുമായി അവസാനമായി സംസാരിച്ചത്. ഐസിസ് ഭീകരരിൽ നിന്നു മോചിതരായ മിലാദിന്‍റെ മുസ്ലിം സുഹൃത്തുക്കളാണ് മിലാദിന്‍റെ കുടുംബത്തെ വിവരങ്ങൾ അറിയിച്ചത്.

"അവർ അദ്ദേഹത്തെ പീഡിപ്പിക്കുകയും വിശ്വാസം ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അദ്ദേഹം അതിന് വഴങ്ങിയില്ല. 'നിങ്ങൾ എന്നെ വെട്ടിനുറുക്കിയാലും, ഞാൻ എന്‍റെ വിശ്വാസം ഒരിക്കലും ഉപേക്ഷിക്കില്ല' എന്ന് അദ്ദേഹം അവരോട് പറഞ്ഞു," എന്ന് മിലാദിന്‍റെ സഹോദരി മഡോണ മലക് പറഞ്ഞതായി ഇന്‍റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ട് ചെയ്യുന്നു.

മിലാദിന്‍റെ മൃതദേഹം കണ്ടെടുത്ത് ഈജിപ്തിലേയ്ക്കു തിരികെ കൊണ്ടു വന്നതായി കുടുംബം അറിയിച്ചു. നൈൽ ഡെൽറ്റ മേഖലയിൽ കെയ്റോയ്ക്ക് ഏകദേശം അറുപതു മൈൽ വടക്കുള്ള അദ്ദേഹത്തിന്‍റെ ജന്മനാട്ടിൽ ഒക്റ്റോബർ 28ന് സംസ്കാര ചടങ്ങുകൾ നടന്നതായി ഇന്‍റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ട് ചെയ്യുന്നു.

2015ലെ ശിരച്ഛേദ സംഭവങ്ങളുടെ ഓർമപ്പെടുത്തൽ

2015ൽ ലിബിയൻ കടൽത്തീരത്തു വച്ച് 21 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രിസ്ത്യൻ യുവാക്കളെ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാത്തതിനു ഐസിസ് ഭീകരർ ശിരച്ഛേദം ചെയ്ത സംഭവത്തെ ഓർമിപ്പിക്കുന്നതായി മിലാദിന്‍റെ രക്തസാക്ഷിത്വംഓപ്പൺ ഡോർസ് പ്രസിദ്ധീകരിക്കുന്ന വാർഷിക വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം ക്രൈസ്തവർക്ക് ഏറ്റവും അപകടകരമായ രാജ്യങ്ങളിൽ ഒമ്പതാം സ്ഥാനത്താണ് ലിബിയ. ഇവിടെ ജനസംഖ്യയുടെ ഏകദേശം 0.5 ശതമാനം മാത്രമാണ്ക്രൈസ്തവ വിശ്വാസികൾ.