മൂന്നു വയസുകാരനെ മുതലക്കുളത്തിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്; മുതലയുടെ വായിൽ നിന്ന് സഹസികമായി രക്ഷപെടുത്തി യുവതി

 
World

മൂന്നു വയസുകാരനെ മുതലക്കുളത്തിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്; മുതലയുടെ വായിൽ നിന്ന് സാഹസികമായി രക്ഷപെടുത്തി യുവതി

ഇടുപ്പെല്ലും ഒരു കൈയും പൊട്ടിയ കുട്ടി ഗുരുതരാവസ്ഥയിലാണ്

Namitha Mohanan

മൂന്നു വയസുകാരനെ മുതലക്കുളത്തിലെറിഞ്ഞ് യുവാവ്. ഇംഗ്ലണ്ട് കേംബ്രിഡ്ഷറിലെ മൃഗശാലയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. മനോവൈകല്യമുള്ളയാളാണ് കുട്ടിയെ മുതലക്കുളത്തിലേക്ക് എടുത്തിട്ടത്.

മാനസിക വെല്ലുവിളി നേരിടുന്ന മുപ്പതുകാരനെ മൃഗശാല കാണിക്കാനെത്തിയതായിരുന്നു പരിപാലകർ. ഇടിനിടെ മുതലക്കുളത്തിനടുത്തെത്തിയ യുവാവ് തൊട്ടടുത്ത് നിന്ന മൂന്നു വയസുകാരനെ കുളത്തിലേക്ക് എടുത്തെറിയുകയായിരുന്നു.

ബഹളം കേട്ടെത്തിയ മൃഗശാല ഉടമയുടെ ഭാര്യ സാഹസികമായി വേലിക്കകത്തേക്ക് ചാടുകയായിരുന്നു. ഇതിനിടെ ഒരു മുതല കുട്ടിയെ കടിക്കുകയും ആക്രമിക്കുകയും ചെയ്തു. മുതലയുടെ വായിൽ നിന്ന് അതിസാഹസികമായി യുവതി കുട്ടിയെ കൈക്കലാക്കി പുറത്ത് കടക്കുകയായിരുന്നു. ഇടുപ്പെല്ലും ഒരു കൈയും പൊട്ടിയ അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടി സുഖം പ്രാപിച്ച് വരികയാണ്.

ഇതിനിടെ കുട്ടിയെ എടുത്തെറിഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. യുവാവിന് പ്രതികരണ ശേഷിയില്ലെന്നും പ്രതിചേർക്കാനാവില്ലെന്നുമാണ് പൊലീസ് പറയുന്നത്.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം