823 വർഷത്തിലൊരിക്കൽ: 'മിറക്കിളിലിൻ' പ്രതിഭാസത്തിന്‍റെ വാസ്തവം അറിയാം!

 

february calendar

Special Story

823 വർഷത്തിലൊരിക്കൽ: 'മിറക്കിളിലിൻ' പ്രതിഭാസത്തിന്‍റെ വാസ്തവം അറിയാം!

ഫെബ്രുവരിയിൽ 4 ശനി, 4 ഞായർ, 4 തിങ്കൾ, 4 ചൊവ്വ, 4 ബുധൻ, 4 വ്യാഴം, 4 വെള്ളി എന്നിങ്ങനെയാണ് വരുന്നത്

Namitha Mohanan

2026 ആരംഭിച്ചു. പുതിയ കലണ്ടറുകൾ ആളുകളുടെ കൈകളിലെത്തി. ഇപ്പോഴിതാ ഫെബ്രുവരിയിലെ ദിവസങ്ങളുടെയും ആഴ്ചകളുടെയും പ്രത്യേകതകളാണ് ചർച്ചയാവുന്നത്. ഫെബ്രുവരിയിൽ 28 ദിവസങ്ങൾ. അതിൽ 4 ശനി, 4 ഞായർ, 4 തിങ്കൾ, 4 ചൊവ്വ, 4 ബുധൻ, 4 വ്യാഴം, 4 വെള്ളി എന്നിങ്ങനെയാണ് വരുന്നത്.

823 വർഷത്തിലൊരിക്കൽ മാത്രമേ ഇങ്ങനെയൊരു പ്രതിഭാസം നടക്കൂ അത്ര, ഇതിനെ മിറക്കിളിലിൻ എന്നാണ് പറയുന്നത്. എന്നുമാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്.

എന്നാൽ സത്യം ഇങ്ങനെയൊന്നുമല്ല, ഫെബ്രുവരി 28 ദിവസം വരുന്ന എല്ലാ മാസവും ഇങ്ങനെ തന്നെയാവും. 4 വർഷത്തിലൊരിക്കൽ ഫെബ്രുവരി 29 വരുമ്പോൾ മാത്രമാണ് ഇതിന് മാറ്റം വരിക എന്നതാണ് വാസ്തവം.

ഫെയ്സ് ബുക്കിലൂടെയാണ് ഇത്തരമൊരു പോസ്റ്റ് പ്രചരിക്കുന്നത്. ഇതിന് താഴെ തിരുത്തലുമായി നിരവധി പേരാണ് എത്തുന്നത്.

പാളയം പ്രദീപിന് വേണ്ടി പാർട്ടി നിർദേശം അവഗണിച്ച് രമ്യ ഹരിദാസ്; സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ട് കത്ത്, തള്ളി സ്പീക്കർ

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി

മാണി സി. കാപ്പന് ആശ്വാസം; ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പിന്‍വലിച്ച് കോടതി