.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

കുതിക്കുന്ന സ്വര്‍ണ വില

 

file image

Special Story

കുതിക്കുന്ന സ്വര്‍ണ വില; ലോക്കറുകള്‍ക്ക് പ്രസക്തിയേറുന്നു

വില വര്‍ധിക്കുമ്പോള്‍, വീട്ടിലെ പഴയ സ്വര്‍ണം ഉള്‍പ്പെടെയുള്ള ശേഖരം ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം കൂടുന്നു

MV Desk

പി.ഡി. ശങ്കരനാരായണന്‍

രൂപയുടെ മൂല്യശോഷണത്തിനെതിരേ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി എന്നും കണക്കാക്കുന്ന ത്സ്വര്‍ണത്തെയാണ്. അടുത്തിടെയായി സ്വര്‍ണ വിലയില്‍ ഉണ്ടായ കുതിച്ചു ചാട്ടം, പ്രത്യേകിച്ച് ഒരു പവന് ഒരു ലക്ഷം രൂപ കടന്ന സാഹചര്യം, സ്വര്‍ണ നിക്ഷേപകരെ അതിന്‍റെ സുരക്ഷ സംബന്ധിച്ച് ആശങ്കയിലാക്കുന്നുണ്ട്. ഇതിനിടയില്‍ വീട്‌ പൊളിച്ചു കടന്ന് സ്വര്‍ണം കവര്‍ച്ച ചെയ്യുന്ന വാര്‍ത്തകള്‍ ദൈനംദിനം വർധിച്ചുവരുന്നു. കള്ളന്മാര്‍ക്കും ഏറ്റവും ലാഭം കൊയ്യാനാവുന്നത് സ്വര്‍ണം മോഷ്ടിക്കുമ്പോഴാണ്. ഒളിപ്പിക്കാനെളുപ്പം; വില്‍ക്കാനോ പണയംവയ്ക്കുവാനോ അതിലുമെളുപ്പം. ഉരുക്കിയെടുത്താല്‍ തൊണ്ടി മുതല്‍ കണ്ടെത്താനാവില്ല.

ഇത്രയധികം വിലമതിക്കുന്ന സ്വത്ത് സുരക്ഷിതമായി സൂക്ഷിക്കാന്‍ എവിടെ വയ്ക്കണം എന്ന ചോദ്യമാണ് ഓരോ വീട്ടുടമസ്ഥന്‍റെയും മനസിലുള്ളത്. ഈ സാഹചര്യത്തില്‍, ബാങ്കുകളിലെ സേഫ് ഡെപ്പോസിറ്റ് ലോക്കറുകള്‍ ഒരു മികച്ച സുരക്ഷിത മാര്‍ഗമായി മുന്നോട്ട് വരുന്നു.

സ്വര്‍ണ വില വർധനയും ലോക്കര്‍ ആവശ്യകതയും

അന്താരാഷ്‌ട്ര വിപണിയിലെ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, യുഎസ്‌ ഡോളറിന്‍റെ മൂല്യത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍, വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകളുടെ സ്വര്‍ണ ശേഖരണം എന്നിവയെല്ലാം സ്വര്‍ണ വിലയെ സ്വാധീനിക്കുന്നു. കേരളത്തില്‍, വിവാഹ ആവശ്യങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും സ്വർണം വാങ്ങുന്നത് ഒരു ഒഴിച്ചു കൂടാനാവാത്ത കാര്യമാണ്. വില വര്‍ധിക്കുമ്പോള്‍, വീട്ടിലെ പഴയ സ്വര്‍ണം ഉള്‍പ്പെടെയുള്ള ശേഖരം ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം കൂടുന്നു.

ഇവിടെയാണ് ബാങ്ക് ലോക്കറുകള്‍ക്ക് പ്രസക്തിയേറുന്നത്. പുതിയ റിസര്‍വ് ബാങ്ക് നിയമങ്ങള്‍ പ്രകാരം, മോഷണം, കവര്‍ച്ച, ബാങ്ക് ജീവനക്കാരുടെ വഞ്ചന എന്നിവ കാരണം ലോക്കറിലെ സാധനങ്ങള്‍ക്ക നഷ്ടമുണ്ടായാല്‍ നിലവിലെ വാടകയുടെ 100 മടങ്ങ് വരെ നഷ്ടപരിഹാരം നല്‍കാന്‍ ബാങ്കിന് ബാധ്യതയുണ്ട്. ഈ സുരക്ഷാ ഉറപ്പ് ലോക്കറുകളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

ലോക്കറുകളുടെ വലുപ്പവും വാടകയും (സാധാരണ കണക്കുകള്‍)

ലോക്കറുകളുടെ വാടക അവയുടെ വലുപ്പത്തെയും ബാങ്കിന്‍റെ സ്ഥലത്തെയും (മെട്രോ, അര്‍ബന്‍, സെമി-അര്‍ബന്‍, റൂറല്‍) ആശ്രയിച്ചിരിക്കും. താഴെ നല്‍കിയിരിക്കുന്നത് വിവിധ ബാങ്കുകളിലെ സാധാരണ വാടക നിരക്കുകളുടെഏകദേശ കണക്കുകളാണ്

ചാര്‍ട്ട്

  • ലോക്കര്‍വലുപ്പം (Size) വാര്‍ഷികവാടക (Metro/Urban - ഏകദേശം) എന്തിനാണ് ഏറ്റവും അനുയോജ്യം

  • Small (ചെറിയത്) രൂപ 1,500 - 3,500 പ്രധാനപ്പെട്ട രേഖകള്‍ (ആധാരം, ബോണ്ടുകള്‍), കുറഞ്ഞ അളവിലുള്ള ആഭരണങ്ങള്‍

  • Medium (ഇടത്തരം) 3,500 - 7,000 ഇടത്തരം സ്വര്‍ണ ശേഖരം, പ്രധാനപ്പെട്ട കുടുംബരേഖകള്‍

  • Large (വലുത്) 7,000 - 12,000 വലിയ സ്വര്‍ണ ശേഖരം, വലിപ്പമേറിയ മറ്റ് വില പിടിപ്പുള്ള വസ്തുക്കള്‍

  • Extra Large (വളരെ വലുത്) 12,000 - 25,000+ ട്രസ്റ്റുകള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കുമുള്ള വലിയ അളവിലുള്ള ശേഖരം

  • .

ആർബിഐ കണക്കുകള്‍

റിസര്‍വ് ബാങ്ക് എല്ലാ ബാങ്കുകളോടും ലോക്കര്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നിരുന്നാലും, മൊത്തത്തിലുള്ള ലോക്കറുകളുടെ എണ്ണം, ഒഴിഞ്ഞ ലോക്കറുകളുടെ അനുപാതം തുടങ്ങിയവയെക്കുറിച്ച് എല്ലാ വര്‍ഷവും കൃത്യമായ ഒരു പൊതു ഡാറ്റാ ബേസ് റിസര്‍വ്വ് ബാങ്ക് പ്രസിദ്ധീകരിക്കുന്നില്ല. എങ്കിലും, ബാങ്കുകള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നിലവിലെ ട്രെന്‍ഡുകള്‍ താഴെ നല്‍കുന്നു:

  • 1. മൊത്തം ലോക്കറുകളുടെ ലഭ്യത: ദേശീയ തലത്തില്‍ പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യബാങ്കുകളിലുമായി ഏകദേശം 2.5 കോടിമുതല്‍ 3 കോടി വരെ ലോക്കറുകള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പലിശയേതര വരുമാനം വർധിപ്പിക്കുവാന്‍ ബാങ്കുകള്‍ക്ക് ഏറ്റവും സഹായകരമായിട്ടുള്ളത് ലോക്കര്‍ സംവിധാനം ആയതിനാല്‍, എല്ലാ ശാഖകളിലും ലോക്കര്‍ സൗകര്യം കൂടുതല്‍ കൂടുതല്‍ ലഭ്യമാക്കാന്‍ ബാങ്കുകള്‍ ശ്രമിക്കുന്നുണ്ട്. ആയതിനാല്‍ ഈ എണ്ണം പ്രതിവര്‍ഷം വർധിച്ചുവരുന്നു.

  • 2. ഒഴിഞ്ഞ ലോക്കറുകളുടെ അനുപാതം: പൊതുവെ പറഞ്ഞാല്‍, മെട്രൊ/അര്‍ബന്‍ ശാഖകളിലെ ഒഴിഞ്ഞ ലോക്കറുകളുടെ അനുപാതം 10% മുതല്‍ 20% വരെയാണ്. എന്നാല്‍ ഏറ്റവും ചെറുതും ഏറ്റവും വലുതുമായ ലോക്കറുകള്‍ക്ക് വലിയ ഡിമാന്‍ഡ് ഉള്ളതിനാല്‍, പല മുന്‍നിര ബാങ്കുകളിലും ഇത്തരം ലോക്കറുകള്‍ ക്ഷാമത്തിലാണ്. ആര്‍ബിഐ നിര്‍ദ്ദേശപ്രകാരം ഒഴിഞ്ഞ ലോക്കറുകളുടെ വിവരങ്ങള്‍ ബാങ്കുകള്‍ സുതാര്യമായ നിലയില്‍ ലിസ്റ്റ് ആയി സൂക്ഷിക്കണം. ഉപഭോക്താവ് ആവശ്യപ്പെടുന്ന സമയത്ത് ലോക്കര്‍ ലഭ്യമല്ലെങ്കില്‍, ആവശ്യക്കാരുടെ ഒരു വെയ്റ്റിങ് ലിസ്റ്റ് ബാങ്കുകള്‍ സൂക്ഷിക്കേണ്ടതുണ്ട്. ഈ ക്രമപ്രകാരം വേണം ലോക്കറുകള്‍ ലഭ്യമാവുമ്പോള്‍ നല്‍കേണ്ടത്.

  • 3. പ്രവര്‍ത്തന രഹിതമായ ലോക്കറുകള്‍: തുടര്‍ച്ചയായി രണ്ട് വര്‍ഷമോ അതിലധികമോ ലോക്കര്‍ തുറന്നില്ലെങ്കില്‍ അവയെ പ്രവര്‍ത്തനരഹിതമായ ലോക്കറുകള്‍ (Dormant Lockers) എന്ന് ആര്‍ബിഐ നിര്‍വചിക്കുന്നു. ഈ രീതിയിലുള്ള ലോക്കറുകളുടെ എണ്ണത്തെപറ്റി കൃത്യമായ ദേശീയ കണക്കുകള്‍ ലഭ്യമല്ലെങ്കിലും, പല ബാങ്കുകളിലും ഈ അനുപാതം 5% മുതല്‍ 10% വരെയാണ്. പ്രവര്‍ത്തന രഹിതമായ ലോക്കറുകള്‍ ബാങ്കുകള്‍ കൃത്യമായി നിരീക്ഷിക്കണം എന്നാണ് ആര്‍ബിഐ നിര്‍ദ്ദേശം. വാടക മുടക്കം വരുത്തുകയോ, തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ ചെയ്താല്‍, ബാങ്ക് ഉപഭോക്താവിനു നോട്ടീസ് നല്‍കണം. ഉപഭോക്താവില്‍ നിന്ന് മതിയായ പ്രതികരണം ലഭിച്ചില്ലെങ്കില്‍, കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ച ശേഷം, ബാങ്കിന് ലോക്കര്‍ തുറന്ന് വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ അധികാരമുണ്ട്.

സമാപനം:

സ്വര്‍ണ വില കുതിച്ചുയരുമ്പോള്‍, അത് സൂക്ഷിക്കാനുള്ള സുരക്ഷിത സംവിധാനങ്ങളുടെ ആവശ്യകതയും വർധിക്കുന്നു. ആര്‍ബിഐയുടെ പുതിയ നിയമങ്ങള്‍ ലോക്കര്‍ സേവനങ്ങളില്‍ ഉപഭോക്താക്കളുടെ വിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. സുരക്ഷിതവും നിയമപരവുമായ ഒരു സംരക്ഷണ കവചം എന്ന നിലയില്‍, സേഫ് ഡെപ്പോസിറ്റ് ലോക്കറുകളുടെ ആവശ്യം സമീപഭാവിയില്‍ കൂടുതല്‍ വർധിക്കുമെന്നതില്‍ സംശയമില്ല. അതുകൊണ്ട്, ഉപയോക്താക്കള്‍ക്ക് ഏറ്റവും അനുയോജ്യമായ ലോക്കര്‍ വലുപ്പം, വാടക, ശാഖ എന്നിവ കണ്ടെത്തി എത്രയും വേഗം ലോക്കര്‍ സൗകര്യം ഉറപ്പാക്കുന്നത് വിവേക പൂര്‍ണമായ നടപടിയാണ്.

(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനും പെരിന്തല്‍മണ്ണ അര്‍ബന്‍ സഹകരണ ബാങ്ക് മാനെജിങ് ഡയറക്റ്ററുമാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)

കോൺഗ്രസ് 55 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; പിഷാരടിയും പട്ടികയിൽ

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ

മാർച്ച് 23ന് ഹോട്ടലുകൾ അടച്ചിട്ട് സമരം

സണ്ണി എം. കപിക്കാടിനെ വിളിച്ചുണർത്തിയിട്ട് അത്താഴമില്ലെന്ന് കോൺഗ്രസ്

ബെവ്കോ പണം സ്വീകരിക്കും; വിവാദ ഉത്തരവ് പിൻവലിച്ചു