നിയമപരമായി, മൂന്നു കമ്മിഷണർമാർക്കും അധികാരം തുല്യമാണ്.

 
Special Story

വിയോജിച്ച കമ്മിഷണർമാർക്കു തിരുത്താമായിരുന്നില്ലേ; ചോദ്യമുയരുന്നു

നിയമപരമായി, മൂന്നു കമ്മിഷണർമാർക്കും അധികാരം തുല്യമാണ്.

Reena Varghese

സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായി രാഷ്‌ട്രപതിയാൽ നിയമിക്കപ്പെടുന്ന കമ്മിഷണർമാർ ക്യാബിനറ്റ് സെക്രട്ടറിയെ പരാതി അറിയിച്ചത് ഭരണഘടനാപരമായ തെറ്റല്ലേ എന്നതാണു മറ്റൊരു ചോദ്യം.

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിൽ (എസ്ഐആർ) വീഴ്ചകളുണ്ടെങ്കിൽ ചോദ്യം ചെയ്യേണ്ടത് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറെ മാത്രമല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സിഇസി ഗ്യാനേഷ് കുമാറിന്‍റെ തീരുമാനങ്ങളോട് തെരഞ്ഞെടുപ്പു കമ്മിഷണർമാരായ എസ്.എസ്. സന്ധുവും വിവേക് ജോഷിയും വിയോജിച്ചിരുന്നെന്ന റിപ്പോർട്ടുകൾ വൻ വിവാദത്തിനു വഴിയൊരുക്കിയിരിക്കെയാണു കമ്മിഷന്‍റെ കൂട്ടായ ഉത്തരവാദിത്വത്തെ ചൂണ്ടിക്കാട്ടി ഭരണഘടനാ വിദഗ്ധർ ഇക്കാര്യം പറയുന്നത്.

തെരഞ്ഞെടുപ്പു കമ്മിഷണർമാർ തുടർച്ചയായ വിയോജിപ്പുകൾ അറിയിച്ചിട്ടും അവഗണിക്കപ്പെട്ടെങ്കിൽ അവർക്ക് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറെ തടയാൻ മാർഗങ്ങളുണ്ടായിരുന്നു. എന്തുകൊണ്ട് അവരത് ഉപയോഗിച്ചില്ലെന്നതാണ് ഉയരുന്ന ചോദ്യം. എസ്ഐആറിനെതിരേ 10 മാസത്തിനിടെ ഇരു കമ്മിഷണർമാരും 14 തവണ വിയോജിപ്പുകൾ രേഖപ്പെടുത്തിയെന്നാണ് ഒരു ഇംഗ്ലിഷ് പത്രം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

നിയമപരമായി, മൂന്നു കമ്മിഷണർമാർക്കും അധികാരം തുല്യമാണ്. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ എന്ന സ്ഥാനം കൂടുതൽ അധികാരം നൽകുന്നില്ല. ഈ സാഹചര്യത്തിൽ തങ്ങളുടെ വിയോജിപ്പുകൾ അവഗണിക്കപ്പെട്ടെങ്കിൽ അതിനുശേഷവും ഇരു കമ്മിഷണർമാരും സിഇസിക്കൊപ്പം പത്രസമ്മേളനങ്ങളിലും യോഗങ്ങളിലും പങ്കെടുത്തു പിന്തുണ നൽകിയത് എന്തിനായിരുന്നുവെന്നത് ഇവർ വിശദീകരിക്കേണ്ടിവരും.

ടി.എൻ. ശേഷൻ സിഇസി ആയിരിക്കെ സ്വീകരിച്ച പല തീരുമാനങ്ങളും അന്നു കമ്മിഷനിലെ അംഗങ്ങളായിരുന്ന ജി.വി.ജി. കൃഷ്ണമൂർത്തിയും എം.എസ്. ഗില്ലും ചേർന്നു ഭൂരിപക്ഷാധികാരമുപയോഗിച്ച് തിരുത്തിയിട്ടുണ്ട്. പിന്നീട് ചില തീരുമാനങ്ങളോട് കമ്മിഷണർ അശോക് ലവാസ വിയോജിച്ചപ്പോൾ സിഇസിയും മറ്റൊരു കമ്മിഷണറും ഭൂരിപക്ഷാധികാരമുപയോഗിച്ച് നടപ്പാക്കുന്നതും രാജ്യം കണ്ടിരുന്നു.

ജൂലൈ 28ന് കമ്മിഷന്‍റെ ഐടി വിഭാഗത്തിന്‍റെ ചുമതല മാറ്റിയപ്പോൾ, ഇരു കമ്മിഷണർമാരും ചേർന്നു ക്യാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥന് കത്തെഴുതി. തുടർന്ന് ഈ നിയമനം റദ്ദാക്കുകയും ചെയ്തു. സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായി രാഷ്‌ട്രപതിയാൽ നിയമിക്കപ്പെടുന്ന കമ്മിഷണർമാർ ക്യാബിനറ്റ് സെക്രട്ടറിയെ പരാതി അറിയിച്ചത് ഭരണഘടനാപരമായ തെറ്റല്ലേ എന്നതാണു മറ്റൊരു ചോദ്യം.

ഇവർ രാഷ്‌ട്രപതിയോടായിരുന്നു എതിർപ്പ് അറിയിക്കേണ്ടത്. ചട്ടവിരുദ്ധമായ തീരുമാനങ്ങൾ കമ്മിഷനിലെ ഭൂരിപക്ഷ അധികാരം ഉപയോഗിച്ച് തിരുത്താനും ഇവർക്കു കഴിയുമായിരുന്നു. ഇക്കാര്യത്തിലും ഇവരുടെ നിഷ്ക്രിയത്വത്തിൽ വിശദീകരണം വേണ്ടിവരുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല

ഹോർമൂസ് തുറക്കാൻ ഇറാന്‍റെ സപ്തദിന പദ്ധതി

ഷി ജിൻപിങിന് ട്രംപൊരുക്കിയ വിരുന്നിൽ ഇലോൺ മസ്കും ടിം കുക്കും സാം ആൾട്ട്മാനും