Special Story

പിഴിയാം, പ്രവാസികളെ....

യു​എ​ഇ​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രാ ചെ​ല​വ് കേ​ര​ള​ത്തി​ൽ നി​ന്ന് മ​റ്റു യു​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള​തി​നെ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്

MV Desk

തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് ദു​ബാ​യി​ലേ​ക്ക് സെ​പ്തം​ബ​ർ 3ന് ​എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ലെ നി​ര​ക്ക് 72,500 രൂ​പ. കൊ​ച്ചി​യി​ൽ നി​ന്ന് എ​മി​റേ​റ്റ്സി​ൽ ദു​ബാ​യി​ൽ പോ​കാ​ൻ അ​ന്ന് ചെ​ല​വാ​കു​ന്ന​ത് 54,500 രൂ​പ. ഇ​വ​രു​ടെ ബ​ജ​റ്റ് വി​മാ​ന​മാ​യ ഫ്ലൈ ​ദു​ബാ​യി​ൽ കോ​ഴി​ക്കോ​ട്ടു നി​ന്ന് ദു​ബാ​യി​ൽ പോ​വാ​ൻ 42,500 രൂ​പ ന​ൽ​ക​ണം. ആ ​ആ​ഴ്ച ഗ​ൾ​ഫി​ലേ​ക്കു പോ​വാ​ൻ സ​മാ​ന നി​ര​ക്കു ത​ന്നെ.

ഓ​ണ​ത്തി​നു നാ​ട്ടി​ലേ​ക്കു വ​രാ​ൻ ഏ​റെ​ക്കു​റെ സ​മാ​ന നി​ര​ക്കാ​ണു ന​ൽ​കേ​ണ്ടി​വ​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് ദു​ബാ​യി​ലേ​ക്കു​ള്ള ദൂ​രം 1,829 എ​യ​ർ​മൈ​ൽ ആ​ണെ​ങ്കി​ൽ കൊ​ച്ചി​യി​ൽ നി​ന്ന് അ​ത് 1,728. കോ​ഴി​ക്കോ​ട്ടു നി​ന്ന് 1,661.

ദു​ബാ​യ് - തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​രം യാ​ത്ര ചെ​യ്യാ​ൻ ഇ​പ്പോ​ൾ റി​സ​ർ​വ് ചെ​യ്യു​ന്ന​വ​ർ​ക്ക് 70,000 രൂ​പ​യി​ലേ​റെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. എ​ന്നാ​ൽ മും​ബൈ​യി​ലേ​ക്ക് ഇ​തേ ദി​വ​സ​ങ്ങ​ളി​ൽ 20,000 രൂ​പ​യി​ൽ താ​ഴെ​യാ​ണ്. 13,466 രൂ​പ​യ്ക്കു പോ​ലും ഈ ​റൂ​ട്ടി​ൽ ടി​ക്ക​റ്റു​ണ്ട്. അ​വി​ടെ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു യാ​ത്ര ചെ​യ്യാ​ൻ ഇ​പ്പോ​ൾ റി​സ​ർ​വ് ചെ​യ്താ​ൽ 10,000 രൂ​പ​യി​ൽ താ​ഴെ​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കാ​ണെ​ങ്കി​ൽ 5,000 രൂ​പ​യി​ൽ താ​ഴെ ടി​ക്ക​റ്റ് കി​ട്ടും. കാ​ര​ണം തി​രു​വ​ന​ന്ത​പു​രം - മും​ബൈ റൂ​ട്ടി​ൽ ഇ​പ്പോ​ൾ പ്ര​തി​ദി​നം 6 വി​മാ​ന​ങ്ങ​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

ഓ​ണം, പെ​രു​ന്നാ​ൾ, വി​ഷു, ക്രി​സ്മ​സ്, സ്കൂ​ൾ തു​റ​ക്ക​ൽ തു​ട​ങ്ങി ആ​ഘോ​ഷ​മെ​ന്തോ ആ​യി​ക്കോ​ട്ടെ, കേ​ര​ള​ത്തി​ൽ നി​ന്ന് ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്രാ​ക്കൂ​ലി കു​ത്ത​നെ കൂ​ടു​ന്ന​ത് പ​തി​വാ​യി​ക്ക​ഴി​ഞ്ഞു. ഗ​ൾ​ഫ് മ​ല​യാ​ളി എ​ന്ന​ത് വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് പി​ഴി​യാ​നു​ള്ള ഒ​രു ഇ​ര എ​ന്ന നി​ല​യി​ലാ​യി​ട്ട് കാ​ല​മേ​റെ​യാ​യി. ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ണ്ടാ​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ മു​ത​ൽ യു​എ​ഇ സ​ർ​ക്കാ​രി​ന്‍റെ എ​മി​റേ​റ്റ്സ്, ഫ്ലൈ ​ദു​ബാ​യ് ഉ​ൾ​പ്പെ​ടെ ഏ​ത് വി​മാ​ന ക​മ്പ​നി​ക​ളി​ലും ഇ​തു​ത​ന്നെ​യാ​ണ് അ​വ​സ്ഥ. എ​യ​ർ ഇ​ന്ത്യ ടാ​റ്റ ഗ്രൂ​പ്പ് ഏ​റ്റെ​ടു​ത്ത​തി​നു ശേ​ഷ​വും നി​ര​ക്കി​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​രു വി​ശേ​ഷ​വു​മി​ല്ലെ​ന്ന് പ്ര​ത്യേ​കം പ​റ​യേ​ണ്ട​തി​ല്ല​ല്ലോ.

ഈ ​വ​ർ​ഷം മാ​ർ​ച്ചി​ലെ നി​ര​ക്കു​ക​ൾ പ​രി​ശോ​ധി​ക്കാം. ഈ​ദു​ൽ ഫി​ത്ത​ർ പ്ര​മാ​ണി​ച്ചാ​യി​രു​ന്നു വ​ർ​ധ​ന. ഖ​ത്ത​റി​ലേ​ക്ക് 10,000 മു​ത​ൽ 15,000 വ​രെ​യു​ണ്ടാ​യി​രു​ന്ന യാ​ത്രാ നി​ര​ക്ക് അ​പ്പോ​ൾ 38,000 മു​ത​ൽ 40,000 വ​രെ ഉ​യ​ർ​ന്നു. നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്ന് ദു​ബാ​യി​ലേ​ക്ക് 9,000 മു​ത​ൽ 12,000 രൂ​പ​വ​രെ​യാ​യി​രു​ന്ന​ത് 30,000 രൂ​പ​യാ​ക്കി. ക​രി​പ്പൂ​രി​ൽ നി​ന്ന് ദു​ബാ​യി​ലേ​ക്ക് 31,000 രൂ​പ​യും തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ദു​ബാ​യി​ലേ​ക്ക് 30,500 രൂ​പ​യു​മാ​ണ്. സൗ​ദി മേ​ഖ​ല​യി​ലും വ​ർ​ധ​ന​യു​ണ്ടാ​യി. 15,000 മു​ത​ൽ 19,000 രൂ​പ വ​രെ​യാ​യി​രു​ന്ന​ത് 20,000 മു​ത​ൽ 23,000 വ​രെ​യാ​ക്കി.

വി​മാ​ന ഇ​ന്ധ​ന​ത്തി​ന്‍റെ വി​ല കു​റ​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഈ ​വ​ർ​ധ​ന. ജെ​റ്റ് ഇ​ന്ധ​ന വി​ല​യി​ൽ മാ​ർ​ച്ച് ഒ​ന്നി​നു 4,000ത്തോ​ളം രൂ​പ കു​റ​ഞ്ഞു. അ​ന്താ​രാ​ഷ്‌​ട്ര എ​ണ്ണ വി​ല​യി​ലെ ഇ​ടി​വി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം 4 ത​വ​ണ​യാ​യി വി​മാ​ന ഇ​ന്ധ​ന വി​ല കു​റ​ഞ്ഞു. അ​തി​ന്‍റെ​യൊ​ന്നും ആ​നു​കൂ​ല്യം യാ​ത്ര​ക്കാ​ർ​ക്കു ന​ൽ​കു​ന്ന പ​തി​വ് ഗ​ൾ​ഫ് - കേ​ര​ള റൂ​ട്ടി​ലെ യാ​ത്ര​ക്കാ​ർ​ക്ക് കി​ട്ടാ​റേ​യി​ല്ല​ല്ലോ.

ഇ​ങ്ങ​നെ വാ​ർ​ത്ത വ​രു​മ്പോ​ൾ സം​ഭ​വി​ക്കു​ന്ന​തൊ​ക്കെ അ​പ്പോ​ഴും ആ​വ​ർ​ത്തി​ച്ചു. വി​മാ​ന​യാ​ത്രാ കൊ​ള്ള ത​ട​യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​വേ​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ന്ദ്ര വ്യോ​മ​യാ​ന സെ​ക്ര​ട്ട​റി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ​ച​യി​ലാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. നി​ര​ക്കു കു​റ​ക്കാ​ൻ ക​മ്പ​നി​ക​ളു​ടെ യോ​ഗം ജൂ​ലൈ​യി​ൽ വി​ളി​ക്കു​മെ​ന്ന് വ്യോ​മ​യാ​ന സെ​ക്ര​ട്ട​റി പ്ര​ദീ​പ് സി​ങ് ക​രാ​ള അ​റി​യി​ച്ചു.

ജൂ​ലൈ​യി​ൽ ക​മ്പ​നി​ക​ളു​ടെ യോ​ഗം കൂ​ടി​യോ എ​ന്ന​റി​യി​ല്ല. പ​ക്ഷേ, നി​ര​ക്ക് വീ​ണ്ടും കു​തി​ച്ചു​ക​യ​റി. ഇ​പ്പോ​ൾ, കേ​ര​ള​ത്തി​ൽ നി​ന്നും വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്രാ നി​ര​ക്ക് സ​ർ​വ​കാ​ല റെ​ക്കോ​ർ​ഡി​ലാ​ണ്. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗ​ൾ​ഫ് പ്ര​വാ​സി​ക​ളു​ള്ള സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. യു​എ​ഇ​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രാ ചെ​ല​വ് കേ​ര​ള​ത്തി​ൽ നി​ന്ന് മ​റ്റു യു​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള​തി​നെ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്. കൊ​വി​ഡി​ന്‍റെ ആ​ഘാ​ത​ത്തി​ൽ 3 വ​ർ​ഷ​ത്തോ​ള​മാ​യി നാ​ട്ടി​ൽ പോ​കാ​ത്ത ഒ​ട്ടേ​റെ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളു​ണ്ട്. നാ​ലോ അ​ഞ്ചോ അം​ഗ​ങ്ങ​ൾ ഉ​ള്ള അ​ത്ത​രം കു​ടും​ബ​ങ്ങ​ൾ​ക്ക് നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ ഒ​രു ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കു മാ​ത്രം 3 ല​ക്ഷ​ത്തി​ലേ​റെ രൂ​പ വേ​ണം. ഇ​ത് ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ന് താ​ങ്ങാ​നാ​വാ​ത്ത​താ‍ണ്.

ജൂ​ലൈ ആ​ദ്യ​വാ​രം കു​തി​ച്ചു​യ​രു​ന്ന വി​മാ​ന നി​ര​ക്കി​ൽ കേ​ന്ദ്ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യ്ക്ക് ക​ത്ത​യ​ച്ചി​രു​ന്നു. ആ​വ​ശ്യ​മെ​ങ്കി​ൽ ഓ​ഗ​സ്റ്റ് 15 മു​ത​ൽ സെ​പ്റ്റം​ബ​ർ 15 വ​രെ​യു​ള്ള ഒ​രു മാ​സം യു​എ​ഇ​യി​ൽ നി​ന്നും പ്ര​ത്യേ​ക ചാ​ർ​ട്ടേ​ഡ് ഫ്ലൈ​റ്റ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. പ​തി​വു​പോ​ലെ, അ​തി​ന് മ​റു​പ​ടി​യൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്ന് പ്ര​ത്യേ​കം പ​റ​യേ​ണ്ട​തി​ല്ല​ല്ലോ.

ടി​ക്ക​റ്റ് നി​ര​ക്കി​ൽ മാ​ത്ര​മ​ല്ല പ്ര​വാ​സി​ക​ളെ പി​ഴി​യു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വാ​സി​ക​ളെ ഇ​റ​ക്കാ​നോ ക​യ​റാ​നോ വ​രു​ന്ന കാ​റി​ന്‍റെ പാ​ർ​ക്കി​ങ് ഫീ​സ് എ​ത്ര​യെ​ന്നോ?100 രൂ​പ! വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ ക​യ​റി 10 മി​നി​റ്റി​നു​ള്ളി​ൽ എ​ത്തു​ക​യാ​ണെ​ങ്കി​ൽ ഫീ​സ് കൊ​ടു​ക്കേ​ണ്ട. അ​ത് സാ​ധി​ക്കി​ല്ല. കാ​ര​ണം ഫീ​സൊ​ടു​ക്കേ​ണ്ടി​ട​ത്ത് കു​റ​ഞ്ഞ​ത് 15 മി​നി​റ്റ് കി​ട​ക്കേ​ണ്ടി വ​രും. എ​ങ്ങ​നു​ണ്ട്? അ​തി​നെ​തി​രെ ചെ​റു​വി​ര​ല​ന​ക്കാ​ൻ പോ​ലും ആ​രു​മി​ല്ല!

അ​തി​ലൊ​തു​ങ്ങു​ന്നി​ല്ല. എ​ക്ക​ണോ​മി ക്ലാ​സി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളി​ൽ നി​ന്ന് ഈ​ടാ​ക്കു​ന്ന നി​കു​തി മും​ബൈ​യി​ൽ എ​ത്ര​യാ​ണെ​ന്നോ? 221 രൂ​പ. ഡ​ൽ​ഹി​യി​ൽ ഇ​ത് 62 രൂ​പ​യാ​ണ്. കോ​ഴി​ക്കോ​ട്ട് ഇ​ത് 803 രൂ​പ​യാ​ണ്. കൊ​ച്ചി​യി​ൽ ഈ​ടാ​ക്കു​ന്ന നി​കു​തി 590 രൂ​പ. എ​ന്നാ​ൽ, തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്ര​യാ​ണെ​ന്നോ?1,262 രൂ​പ!

തി​രു​വ​ന​ന്ത​പു​രം, നെ​ടു​മ്പാ​ശേ​രി, ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് നേ​രി​ട്ട് പ്ര​വാ​സി​ക​ൾ ടി​ക്ക​റ്റെ​ടു​ക്കാ​തി​രി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ഗൂ​ഡാ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന് സം​ശ​യി​ക്ക​ണം. ദു​ബാ​യി​ൽ നി​ന്ന് മും​ബൈ​യി​ലേ​ക്ക് 13,466 രൂ​പ. അ​വി​ടെ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് 5,000 രൂ​പ. 20,000 രൂ​പ​യി​ൽ താ​ഴെ ന​ൽ​കി​യാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്താ​ൻ അ​വ​സ​ര​മു​ണ്ടാ​വു​മ്പോ​ൾ ദു​ബാ​യ് - തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ ഇ​തി​ന്‍റെ ര​ണ്ടും മൂ​ന്നും ഇ​ര​ട്ടി നി​ര​ക്ക് ന​ൽ​കി യാ​ത്ര ചെ​യ്യു​ന്ന​തെ​ന്തി​നെ​ന്ന് മ​ല​യാ​ളി ആ​ലോ​ചി​ക്കി​ല്ലേ? ര​ണ്ടു വി​മാ​ന​ത്താ​വ​ള​വും ഇ​പ്പോ​ൾ അ​ദാ​നി​യു​ടേ​താ​ണെ​ന്നും ഓ​ർ​ക്ക​ണം.

കേ​ര​ള​ത്തി​ൽ നി​ന്നും 2013ൽ 24 ​ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ത് 2018ൽ 21 ​ല​ക്ഷ​മാ​യി കു​റ​ഞ്ഞു. ആ ​വ​ർ​ഷ​ത്തെ കേ​ര​ള മൈ​ഗ്രേ​ഷ​ൻ സ​ർ​വെ പ്ര​കാ​രം തി​രി​ച്ചു​വ​രു​ന്ന പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം 12.95 ല​ക്ഷം ആ​യി​രു​ന്നു. ഇ​ത് മൊ​ത്തം പ്ര​വാ​സി​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ 60 ശ​ത​മാ​ന​ത്തോ​ള​മാ​ണ്. 2016-17ൽ ​രാ​ജ്യ​ത്തെ​ത്തി​യി​രു​ന്ന പ്ര​വാ​സി വ​രു​മാ​ന​ത്തി​ന്‍റെ 19 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ലേ​ക്കാ​യി​രു​ന്നു. 2020-21ൽ ​ഇ​ത് 10.2 ശ​ത​മാ​ന​മാ​യി . 1990ൽ 12 ​ല​ക്ഷം മ​ല​യാ​ളി​ക​ളു​ണ്ടാ​യി​രു​ന്ന ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. 2014ഓ​ടെ അ​വ​രു​ടെ എ​ണ്ണം 25 ല​ക്ഷ​മാ​യി വ​ർ​ധി​ച്ചു. ഒ​രു ത​വ​ണ​യെ​ങ്കി​ലും ജോ​ലി തേ​ടി ഗ​ൾ​ഫി​ലെ​ത്തി​യ​വ​രു​ടെ എ​ണ്ണം 36.5 ല​ക്ഷം വ​രും.

പ്ര​വാ​സി​ക​ൾ നാ​ട്ടി​ലേ​ക്ക​യ​ക്കു​ന്ന പ​ണം കേ​ര​ള​ത്തി​ന്‍റെ മൊ​ത്തം ആ​ഭ്യ​ന്ത​രോ​ത്പാ​ദ​ന​ത്തി​ന്‍റെ 35 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണ്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള കു​ടി​യേ​റ്റ​മി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ കേ​ര​ളം പ​ട്ടി​ണി മ​ര​ണ​ങ്ങ​ൾ​ക്ക് വ​രെ സാ​ക്ഷി​യാ​കേ​ണ്ടി വ​രു​മാ​യി​രു​ന്നു​വെ​ന്ന് മ​ല​യാ​ളി​ക​ളു​ടെ കു​ടി​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യ സെ​ന്‍റ​ർ ഫോ​ർ ഡ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സി​ലെ പ്രൊ​ഫ. ഇ​രു​ദ​യ രാ​ജ​ൻ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​വാ​സി​ക​ളു​ടെ അ​ത്ത​രം സം​ഭാ​വ​ന​ക​ൾ കേ​ര​ളം പോ​ലും വേ​ണ്ട​ത്ര പ​ഠി​ച്ചി​ട്ടി​ല്ല.

പ​ണ്ടാ​യി​രു​ന്നു വി​മാ​ന​യാ​ത്ര പ​ണ​ക്കാ​ര​ന്‍റേ​താ​യി​രു​ന്ന​ത്. ഇ​ന്ന് അ​ത്താ​ഴ​പ്പ​ട്ടി​ണി​ക്കാ​രാ​യ പ്ര​വാ​സി​ക്കും വി​മാ​ന യാ​ത്ര​യേ നി​വൃ​ത്തി​യു​ള്ളൂ. അ​വ​രെ ഇ​ങ്ങ​നെ ഞെ​ക്കി​പ്പി​ഴി​യാ​മോ? 10,000 രൂ​പ​യു​ടെ ടി​ക്ക​റ്റ് എ​ങ്ങ​നെ​യാ​ണ് 75,000 രൂ​പ​യാ​യി കു​തി​ക്കു​ന്ന​ത്? അ​ത് ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചും മാ​ത്ര​മാ​ണ്! അ​തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​വു​ക ത​ന്നെ വേ​ണം. പ​ക്ഷേ, അ​തി​ന് പ്ര​തി​വി​ധി കാ​ണ​ണ​മെ​ങ്കി​ൽ പ്ര​വാ​സി​ക​ൾ​ക്ക് വോ​ട്ട​വ​കാ​ശം വേ​ണം. അ​ത് കി​ട്ടാ​ത്തി​ട​ത്തോ​ളം കാ​ലം ഇ​തി​നി​യും ഇ​ങ്ങ​നെ ത​ന്നെ തു​ട​രും.

വിവാദത്തിൽ കുടുങ്ങി തെരഞ്ഞെടുപ്പു കമ്മിഷൻ, വട്ടമിട്ട് സിജെപി; കാരണങ്ങൾ അറിയാം

"ഒരാളെ കൊല്ലാൻ അനുമതി കിട്ടിയാൽ ജ്ഞാനേഷ് കുമാറിനെ വെടിവച്ചു കൊല്ലും"; വിവാദ പ്രസ്താവനയുമായി മുകേഷ് സാഹ്നി

സ്കൂൾ ജീവനക്കാരൻ എച്ചിൽ കൈ കൊണ്ട് ഒൻപതാം ക്ലാസുകാരന്റെ കരണത്തടിച്ചു; പ്രതിഷേധിച്ച് വിദ്യാർഥികൾ

ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര; പൊലീസ് വലയത്തിൽ മുങ്ങാൻ മുംബൈ, വിന്യസിക്കുക 24,000 പൊലീസുകാരെ

14കാരനെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു; 41കാരന് 20 വർഷം കഠിന തടവ്