ലഹരിമുക്ത ഭാരത് അഭിയാന്‍റെ ആറ് വർഷങ്ങൾ

 

Representative image

Special Story

ലഹരിയോട് 'നോ' പറയൂ, ജീവിതത്തോട് 'യെസും'

ലഹരിമുക്ത ഭാരത് അഭിയാന്‍റെ ആറ് വർഷങ്ങൾ

MV Desk

സുധാൻഷ് പന്ത്

സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയ സെക്രട്ടറി

മിക്കവാറും എല്ലാ കോളെജ് ഹോസ്റ്റലുകളിലും, ഓഫിസ് പാർട്ടികളിലും, ഒരുമിച്ച് വളരുന്ന സുഹൃദ്‌ബന്ധങ്ങളിലും ഒക്കെ ആവർത്തിക്കപ്പെടുന്ന ഒരു രംഗമുണ്ട്. ചില ലഹരിവസ്തുക്കൾ കൈമാറപ്പെടുന്നു. ശാന്തമെങ്കിലും നിർബന്ധപൂർവ്വമുള്ള ഒരു ശബ്ദം ഉയരുന്നു, "എല്ലാവരും ഇത് ചെയ്യുന്നുണ്ട്". വേണ്ടെന്ന് പറയുന്നത് സംഘത്തിൽ നിന്ന് പുറത്തുപോകുന്നതിന് തുല്യമായി തോന്നാം. തുടർന്ന് ഒരു നിശബ്ദതയുണ്ടാകുന്നു; സഹപ്രവർത്തകരോട് അല്ലെങ്കിൽ സഹപാഠികളോട് "നോ' എന്ന് പറയുന്നതിലെ നാണക്കേടും, ഒറ്റപ്പെട്ടുപോകുന്നതിലെ അസ്വസ്ഥതയും ഒരു ചെറുപ്പക്കാരൻ അല്ലെങ്കിൽ ചെറുപ്പക്കാരി വേഗത്തിൽ അളന്നുതിട്ടപ്പെടുത്തുന്ന നിമിഷം. അത് മാറ്റത്തിന്‍റെയോ തകർച്ചയുടെയോ നിമിഷമാണ്, കാരണം ലഹരി അടിമത്തം എപ്പോഴും ഒരു ബോധപൂർവ്വമായ തീരുമാനത്തിലൂടെ സംഭവിക്കുന്ന ഒന്നല്ല, അത് പലപ്പോഴും ഒറ്റപ്പെട്ടുപോകുമെന്ന ഭയത്തിൽ നിന്നാണ് ആരംഭിക്കുന്നത്.

ലഹരിയോട് "നോ',

ജീവിതത്തോട് "യെസ്'

ലഹരി മുക്ത ഭാരത് അഭിയാന് (എൻഎംബിഎ) രൂപം നൽകിയത് ഈ നിശബ്ദവും എന്നാൽ നിർണ്ണായകവുമായ നിമിഷത്തെ സ്വാധീനിക്കാനാണ്. ലഹരിവസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് ബോധവത്കരണം നടത്തുക എന്നതാണ് ഇതിന്‍റെ വിശാലമായ ലക്ഷ്യം, എന്നാൽ ഇതിന്‍റെ കൂടുതൽ ആഴത്തിലുള്ള വെല്ലുവിളി സാമൂഹികമാണ്: ലഹരിമുക്തമായ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നത് എളുപ്പമാക്കുക, അത് പ്രകടിപ്പിക്കുന്നത് എളുപ്പമാക്കുക, ഒടുവിൽ അതിനെ സ്വാഭാവികമായ ഒന്നായി കാണാൻ സാധിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുക.

ഉറച്ച നിശ്ചയദാർഢ്യം

2020 ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രചാരണത്തിന് തുടക്കം കുറിച്ചപ്പോൾ, കൂടുതൽ വെല്ലുവിളി നിറഞ്ഞ ഒന്നാണ് എൻഎംബിഎ ലക്ഷ്യമിട്ടത്; അതായത് ഒരു ബലഹീനമായ നിമിഷത്തിൽ, കൂട്ടുകാരുടെ മുന്നിൽ വെച്ച് "നോ' എന്ന് പറയാനുള്ള ഒരു വ്യക്തിയുടെ ധൈര്യം. അതുകൊണ്ടാണ് ഈ പ്രചാരണത്തിലെ ഏറ്റവും ശക്തമായ വാക്ക് ഏറ്റവും ലളിതമായ ഒന്നാകുന്നത് - "നോ!'. ഒരു നാടകീയമായ "വേണ്ട' എന്നല്ല. ഒരു ധാർമിക പ്രസംഗവുമല്ല. ചുറ്റുമുള്ള എല്ലാവരും "യെസ്' എന്ന് പറയുമ്പോഴും നിരസിക്കാനുള്ള ആത്മവിശ്വാസം മാത്രം.

പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്, "വികസിത് ഭാരത് സങ്കൽപ്പ് അഭിയാനെ സംബന്ധിച്ചിടത്തോളം, "ലഹരിമുക്ത യുവത്വം' എന്ന പേര് തന്നെ ആ നിശ്ചയദാർഢ്യത്തെ വ്യക്തമാക്കുന്നു. ഇന്ത്യ ഒരു വികസിത രാഷ്‌ട്രമാകാൻ ലക്ഷ്യമിടുമ്പോൾ, നമ്മുടെ യുവാക്കൾ ശരീരത്തിലും മനസിലും ആരോഗ്യമുള്ളവരും ആത്മവിശ്വാസം ഉള്ളവരും മാരകമായ ലഹരിശീലത്തിൽ നിന്ന് എപ്പോഴും മുക്തരുമായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇതാണ് ഈ പ്രചാരണത്തിന്‍റെ ലക്ഷ്യം. നമ്മുടെ യുവാക്കൾ ലഹരിയുടെ അപകടങ്ങൾ മനസിലാക്കണമെന്നും ബോധവാന്മാരായിരിക്കണമെന്നും അതിൽ നിന്ന് അകന്നുനിത്കണമെന്നും നാം എല്ലാവരും പ്രതിജ്ഞയെടുക്കണം. നാഷണൽ നശ മുക്ത് യുവ അഭിയാൻ ഇപ്പോൾ ഈ പ്രതിജ്ഞയിൽ പ്രധാന പങ്കുവഹിക്കുന്നു'.

എൻഎംബിഎ: ഒരു

രാജ്യവ്യാപക പ്രസ്ഥാനം

ആറ് വർഷങ്ങൾക്ക് ശേഷം, ആ വ്യക്തിഗത പ്രവർത്തനം ഇതിലും വലിയൊരു പ്രസ്ഥാനത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്നു. പ്രതിജ്ഞകളിലൂടെയും ജനപങ്കാളിത്തത്തിലൂടെയും ഈ പ്രചാരണം 13.71 കോടിയിലധികം യുവാക്കളിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്, കൂടാതെ സ്കൂളുകൾ, കോളേജുകൾ, കമ്യൂണിറ്റികൾ എന്നിവിടങ്ങളിലായി 31 ലക്ഷത്തിലധികം ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ക്യാമ്പസുകളിൽ വിദ്യാർഥികൾ സ്വമേധയാ പ്രതിജ്ഞയെടുക്കുന്നതും, ഗ്രാമസഭകൾ ഈ വിഷയത്തെ തങ്ങളുടെ പതിവ് കാര്യപരിപാടിയായി ഏറ്റെടുക്കുന്നതും സാധാരണമായി മാറിയിരിക്കുന്നു. മുൻകാലങ്ങളിൽ കുടുംബങ്ങൾ തങ്ങളുടെ ഒരംഗത്തിന്‍റെ ലഹരി ഉപയോഗത്തെ സ്വകാര്യ നാണക്കേടായി കണ്ട് മിണ്ടാതിരുന്നിരുന്നെങ്കിൽ, ഇന്ന് അയത്കൂട്ടങ്ങൾ (SHGs), കമ്യൂണിറ്റി നെറ്റ്‌വർക്കുകൾ എന്നിവയിലൂടെ 10.65 കോടിയിലധികം സ്ത്രീകൾ സ്വന്തം അയത്കാരോട് സ്വന്തം ഭാഷയിൽ ഇതിനെക്കുറിച്ച് തുറന്നു സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു.

2026 സെപ്റ്റംബർ 19 വരെയുള്ള കണക്കനുസരിച്ച്, 1.70 ലക്ഷത്തിലധികം ലഹരി മുക്തി മിത്രമാർ (എൻഎംഎം) കമ്യൂണിറ്റി തലത്തിലെ പ്രവർത്തകരായി ഉയർന്നുവരികയും, 34.57 കോടിയിലധികം ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഈ പ്രവണത പോസിറ്റീവായ ദിശയിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്.

ഇവിടെയാണ് ഒരു ജനകീയ പ്രചാരണം സാമൂഹിക പെരുമാറ്റത്തെ മാറ്റാൻ തുടങ്ങുന്നത്. എൻഎംബിഎ കേവലം ഒരു വശത്തുനിന്നുള്ള ബോധവത്കരണത്തിന് അപ്പുറത്തേക്ക് ക്രമേണ വളരുകയും, ആളുകൾക്ക് പ്രചാരണത്തിൽ പങ്കാളികളാകാനും വിവരങ്ങൾ തേടാനും ഇതിന്‍റെ സന്ദേശം മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കുന്ന നിരവധി മാർഗങ്ങൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. എൻഎംബിഎ പോർട്ടൽ വിവരങ്ങൾ, വിദ്യാഭ്യാസ വിഭവങ്ങൾ, മികച്ച രീതികൾ, കൂടാതെ ഈ അഭിയാനിൽ പൗരന്മാർക്ക് പങ്കാളികളാകാനുള്ള അവസരങ്ങൾ എന്നിവ ഒരുമിച്ച് കൊണ്ടുവരുന്നു.

ലഹരിമുക്ത യുവത്വം,

ലഹരിമുക്ത ഇന്ത്യ

പ്രതിമാസ റേഡിയോ പരിപാടിയായ "മൻ കീ ബാത്തിന്‍റെ' 137-ാമത് പതിപ്പിൽ, ലഹരിമുക്ത യുവത്വം, ലഹരിമുക്ത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള ആഹ്വാനം പുതുക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഈ വിശാലമായ ദൗത്യത്തിന് ശബ്ദം നൽകി. സ്ഥാപനങ്ങൾക്കും നിയമ നിർവ്വഹണ ഏജൻസികൾക്കും അപ്പുറത്തേക്ക് യുവ സംഗീതജ്ഞർ, വിദ്യാർഥികൾ, നാടക സംഘങ്ങൾ എന്നിവരിലേക്കും അദ്ദേഹത്തിന്‍റെ അഭ്യർഥന വ്യാപിപ്പിച്ചു എന്നത് പ്രത്യേകം ശ്രദ്ധേയമായിരുന്നു; കാരണം യുവാക്കൾ ഇതിനകം വിശ്വസിക്കുന്ന ശബ്ദങ്ങളിലൂടെ എത്തുമ്പോഴാണ് സന്ദേശങ്ങൾക്ക് ഏറ്റവും കൂടുതൽ ശക്തി ലഭിക്കുന്നത് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

പല വഴികളിലൂടെയും, എൻഎംബിഎയുടെ കഴിഞ്ഞ ആറ് വർഷങ്ങൾ നിശബ്ദമായി കെട്ടിപ്പടുത്തത് നിരോധനത്തിന്‍റെ ഒരു മതിലല്ല, മറിച്ച് ഒത്തുചേരലിന്‍റെ ഒരു ബദൽ മാർഗമാണ്; എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും, സ്കൂളുകളിലേക്കും കോളേജുകളിലേക്കും, പഞ്ചായത്തിരാജ് സ്ഥാപനങ്ങളിലേക്കും, ആശാ- അങ്കണവാടി നെറ്റ്‌വർക്കുകളിലേക്കും, തങ്ങളുടെതായ വാക്കുകളിൽ ഇതേ പ്രതിജ്ഞ ചുമലിലേറ്റുന്ന ആയിരക്കണക്കിന് കമ്യൂണിറ്റി സംഘടനകളിലേക്കും എത്തുവാൻ തക്കവണ്ണം വലുതായ ഒന്ന്.

ബോധവത്കരണത്തിൽ നിന്ന്

നിശ്ചയദാർഢ്യത്തിലേക്ക്

ഈ ബൃഹത്തായ പ്രസ്ഥാനം അധികകാലം സ്ഥിതിവിവരക്കണക്കുകളിൽ മാത്രം ഒതുങ്ങിനിത്കില്ല; അത് വീടുകളിലും ക്ലാസ് മുറികളിലും കമ്യൂണിറ്റികളിലും ചർച്ചകൾക്ക് രൂപം നൽകാൻ തുടങ്ങുന്നു. ഇത് ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കാര്യങ്ങൾ തുറന്നുപറയാനും, ലഹരി ഉപയോഗം തടയുന്നത് പ്രതിസന്ധി ഘട്ടങ്ങളിൽ മാത്രം നടക്കുന്ന ഒരു ചർച്ചയാക്കാതെ ഒരു പങ്കാളിത്ത ഉത്തരവാദിത്തമാക്കാനും സഹായിക്കുന്നു.

എന്നാൽ ബോധവത്കരണം തുടക്കം മാത്രമാണ്. തങ്ങൾക്കോ തങ്ങളുടെ പ്രിയപ്പെട്ടവർക്കോ സഹായം തേടുന്ന ഒരാളെ സംബന്ധിച്ചിടത്തോളം, അടുത്ത ചോദ്യം എവിടേക്ക് പോകണം എന്നതാണ്. എൻഎംബിഎ ആ ഘട്ടവും എളുപ്പമാക്കാൻ ശ്രമിച്ചിട്ടുണ്ട്.

ദേശീയ ലഹരിവിമുക്ത ഹെൽപ്പ് ലൈൻ ആയ 14446 വിവരങ്ങൾ, മാർഗനിർദ്ദേശം, അനുയോജ്യമായ ലഹരിവിമുക്ത സേവനങ്ങളിലേക്കുള്ള റഫറൽ എന്നിവ നൽകിക്കൊണ്ട് ആശങ്കയുടെ ഒരു നിമിഷത്തെ രോഗമുക്തിയിലേക്കുള്ള സാധ്യമായ ആദ്യ ചുവടുവെപ്പാക്കി മാറ്റാൻ സഹായിക്കുന്നു.

ഒരു സുഹൃത്തിന്‍റെ നിർബന്ധത്തിലും പതറാതെ, സ്വന്തം വിവേകത്തിനനുസരിച്ച് പെരുമാറുന്ന ഏതൊരു വ്യക്തിക്കും, അവർ തനിച്ചല്ല എന്ന ഉറപ്പാണ് എൻഎംബിഎയുടെ ഈ യാത്ര നൽകുന്നത്.

2020ൽ ആരംഭിച്ച ഈ മുന്നേറ്റം, യുവാക്കളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും സ്ഥാപനങ്ങളെയും ഒരു പൊതു ലക്ഷ്യത്തിന് ചുറ്റും അണിനിരത്തിക്കൊണ്ട് ഇന്ന് ഒരു രാജ്യവ്യാപക പ്രസ്ഥാനമായി വളർന്നിരിക്കുന്നു.

യുവാക്കളെ സംരക്ഷിക്കാൻ

ഇന്ത്യയുടെ ദീപശിഖ

പ്രചാരണങ്ങൾക്കപ്പുറത്തേക്ക്, ദൈനംദിന തീരുമാനങ്ങൾ രൂപപ്പെടുന്ന സ്ഥലങ്ങളിലേക്ക് ഈ ചർച്ചയെ കൊണ്ടുപോയ്ക്കൊണ്ട്, നശ മുക്ത് മിത്രമാരായി ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ പൗരന്മാർക്ക് ഇപ്പോൾ അവസരമുണ്ട്.

കാരണം, ശാശ്വതമായ മാറ്റം ഒരു പ്രചാരണത്തിലൂടെയോ ഒരു സ്ഥാപനത്തിലൂടെയോ ഒരു നിമിഷത്തിലൂടെയോ മാത്രം ഉണ്ടാകുന്ന ഒന്നല്ല. ബോധവത്കരണം ദൈനംദിന സംഭാഷണങ്ങളിലേക്ക് മാറുകയും, ആ സംഭാഷണം ഒരു കൂട്ടായ നിശ്ചയദാർഢ്യമായി മാറുകയും, ആ നിശ്ചയദാർഢ്യം ദൈനംദിന ജീവിതത്തിൽ ഇടംപിടിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് അത് നിലനിത്കുന്നത്.

രാജ്യം ഒന്നിച്ചുനിത്കുന്ന, ലഹരിമരുന്ന് ഉപയോഗത്തിനെതിരെയുള്ള പ്രചാരണമായ നശ മുക്ത് ഭാരത് അഭിയാന്‍റെ സാധ്യതയും സ്വാധീനവും അതാണ്. ഇന്ത്യയുടെ വെളിച്ചമായ യുവാക്കളെ സംരക്ഷിക്കാൻ നമുക്ക് കൈകോർക്കാം.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡിശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍