സീതാ സ്വയംവരത്തിലെ സംയോഗ ശൃംഗാരം

 

വര: സുഭാഷ് കല്ലൂർ

Special Story

സീതാ സ്വയംവരത്തിലെ സംയോഗ ശൃംഗാരം

ഇ​ന്ദ്ര​ൻ എ​ന്നു പ​റ​യു​ന്ന​ത് ഇ​ന്ദ്രി​യ​വി​ഷ​യ​ങ്ങ​ളി​ൽ വ്യാ​പ്യ​ത​മാ​കു​ന്ന മ​ന​സ് എ​ന്നാ​ണെ​ന്നാ​ണ് തി​രി​ച്ച​റി​യേ​ണ്ട​ത്

MV Desk

"ഇ​ടി​വെ​ട്ടീ​ടും​വ​ണ്ണം വി​ൽ​മു​റി​ഞ്ഞൊ​ച്ച കേ​ട്ടു

ന​ടു​ങ്ങീ രാ​ജാ​ക്ക​ന്മാ​രു​ര​ഗ​ങ്ങ​ളെ​പ്പോ​ലെ,

മൈ​ഥി​ലി മ​യി​ൽ​പ്പേ​ട പോ​ലെ സ​ന്തോ​ഷം പൂ​ണ്ടാ​ൾ

കൗ​തു​ക​മു​ണ്ടാ​യ് വ​ന്നു ചേ​ത​സി കൗ​ശി​ക​നും,

മൈ​ഥി​ലി​ത​ന്നെ​പ്പ​രി​ചാ​ര​ക​ന്മാ​രും നി​ജ -

മാ​താ​ക്ക​ന്മാ​രും കൂ​ടി ന​ന്നാ​യ്ച്ച​മ​യി​ച്ചാ​ർ.

സ്വ​ർ​ണ​വ​ർ​ണ​ത്തെ​പ്പൂ​ണ്ട മൈ​ഥി​ലി മ​നോ​ഹ​രി

സ്വ​ർ​ണ​ഭൂ​ഷ​ണ​ങ്ങ​ളു​മ​ണി​ഞ്ഞു ശോ​ഭ​യോ​ടെ

സ്വ​ർ​ണ​മാ​ല​യും ധ​രി​ച്ചാ​ദ​രാ​ൽ മ​ന്ദം​മ​ന്ദ -

മ​ർ​ണോ​ജ​നേ​ത്ര​ൻ മു​മ്പി​ൽ സ​ത്ര​പം വി​നീ​ത​യാ​യ്

വ​ന്നു​ട​ൻ നേ​ത്രോ​ല്പ​ല​മാ​ല​യു​മി​ട്ടാ​ൾ മു​ന്നേ,

പി​ന്നാ​ലെ വ​ര​ണാ​ർ​ഥ​മാ​ല​യു​മി​ട്ടീ​ടി​നാ​ൾ'.

ഇ​ത് സം​യോ​ഗ ശൃം​ഗാ​ര​മാ​ണ്. നാ​യി​കാ​നാ​യ​ക​ന്മാ​ർ ഒ​രു​മി​ച്ചി​രി​ക്കു​മ്പോ​ഴും പി​രി​ഞ്ഞി​രി​ക്കു​മ്പോ​ഴും ഒ​രേ വി​കാ​ര​മ​ല്ല​ല്ലോ അ​നു​ഭ​വ​പ്പെ​ടു​ക. അ​തി​നാ​ൽ സം​യോ​ഗ​മെ​ന്നും വി​യോ​ഗ​മെ​ന്നും ശൃം​ഗാ​ര​ത്തി​ന് പ​ക്ഷ​ഭേ​ദം ക​ല്പി​ച്ചി​രി​ക്കു​ന്നു. സം​ഭോ​ഗ ശൃം​ഗാ​ര​മെ​ന്നും ഇ​തി​നെ ക​ണ​ക്കാ​ക്കാം.

മി​ഥി​ലാ​പു​രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ വി​ശ്വാ​മി​ത്ര​നും രാ​മ​ല​ക്ഷ്മ​ണ​ന്മാ​രും പ്ര​ശാ​ന്ത​സു​ന്ദ​ര​മാ​യ, എ​ന്നാ​ൽ ജ​ന്തു​വ​ർ​ഗ​ജാ​ല​ങ്ങ​ളി​ല്ലാ​ത്ത ഗൗ​ത​മാ​ശ്ര​മ​ത്തി​ൽ എ​ത്തു​ന്നു. മ​ന​സി​ന് ന​ല്ല ആ​ന​ന്ദ​മു​ണ്ടാ​കു​ന്ന ഇ​ക്കാ​ണു​ന്ന ആ​ശ്ര​മം ഏ​താ​ണെ​ന്ന ശ്രീ​രാ​മ​ന്‍റെ ചോ​ദ്യ​ത്തി​ന്, മു​നി ഉ​ത്ത​ര​മാ​യി ഗൗ​ത​മ മ​ഹ​ർ​ഷി​യു​ടെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ത്നി​യാ​യ അ​ഹ​ല്യ​യു​ടെ​യും ക​ഥ പ​റ​യു​ന്നു.

ഗൗ​ത​മ​ൻ പ​ത്നീ​സ​മേ​ത​നാ​യി ക​ഴി​യു​ന്ന കാ​ല​ത്ത് അ​ഹ​ല്യ​യു​ടെ രൂ​പ​ലാ​വ​ണ്യ​ത്തി​ൽ ആ​കൃ​ഷ്ട​നാ​യ ഇ​ന്ദ്ര​ൻ ഒ​രു ദി​വ​സം അ​ന്ത്യ​യാ​മ​ത്തി​ൽ ഗൗ​ത​മ മു​നി​യു​ടെ രൂ​പ​ത്തി​ൽ മ​ഹ​ർ​ഷി സ്നാ​ന​ത്തി​നു പോ​യ സ​മ​യം നോ​ക്കി ആ​ശ്ര​മ​ത്തി​ലെ​ത്തി അ​ഹ​ല്യ​യോ​ട് ചേ​രു​ന്നു. നേ​രം വെ​ളു​ക്കു​വാ​ൻ ഇ​നി​യും നേ​ര​മു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ഗൗ​ത​മ​ൻ സ​ത്യം മ​ന​സി​ലാ​ക്കി ഇ​ന്ദ്ര​നെ സ​ഹ​സ്ര​ഭ​ഗ​നാ​വു​ക എ​ന്ന് ശ​പി​ച്ചു. അ​ഹ​ല്യ​യെ അ​ദ്ദേ​ഹം നി​ശ്ച​ല​യാ​യി​ത്തീ​ര​ട്ടെ​യെ​ന്നും ശ​പി​ച്ചു. ശാ​പ​മോ​ക്ഷം തേ​ടി​യ പ​ത്നി​യോ​ട് മ​ഴ, മ​ഞ്ഞ്, വെ​യി​ൽ, ചൂ​ട്, കാ​റ്റ് എ​ന്നി​വ​യെ​ല്ലാം സ​ഹി​ച്ച് ഏ​ക​ചി​ന്ത​യോ​ടെ ശ്രീ​രാ​മ​പാ​ദം സ്മ​രി​ച്ചു​കൊ​ണ്ട് പ്രാ​ർ​ഥ​ന​യോ​ടെ കാ​ത്തി​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ങ്ങ​നെ പ​ല സം​വ​ത്സ​ര​ങ്ങ​ൾ ക​ഴി​യു​മ്പോ​ൾ രാ​വ​ണ നി​ഗ്ര​ഹ​ത്തി​നാ​യി പി​റ​വി​യെ​ടു​ക്കു​ന്ന ശ്രീ​രാ​മ​ച​ന്ദ്ര​ൻ ഇ​തു​വ​ഴി വ​രും. അ​ന്ന് ഭ​ഗ​വാ​ന്‍റെ പാ​ദ​സ്പ​ർ​ശം കൊ​ണ്ട് നി​ന​ക്ക് മോ​ക്ഷ​പ്രാ​പ്തി കൈ​വ​രു​മെ​ന്ന് മു​നി അ​രു​ളി​ച്ചെ​യ്തു.

ഇ​വി​ടെ ആ​ശ്ര​മ​വി​പ​രീ​ത​മാ​യ ചി​ന്ത​യാ​ണ് അ​ഹ​ല്യ​യ്ക്ക് വി​ന​യാ​യ​തെ​ന്ന് കാ​ണാം. ഇ​ന്ദ്ര​ൻ എ​ന്നു പ​റ​യു​ന്ന​ത് ഇ​ന്ദ്രി​യ​വി​ഷ​യ​ങ്ങ​ളി​ൽ വ്യാ​പ്യ​ത​മാ​കു​ന്ന മ​ന​സ് എ​ന്നാ​ണെ​ന്നാ​ണ് തി​രി​ച്ച​റി​യേ​ണ്ട​ത്. ഇ​ന്ദ്ര​ൻ മു​നി​മാ​രു​ടെ ത​പ​സു മു​ട​ക്കു​ന്ന അ​നേ​ക പു​രാ​ണ​ക​ഥ​ക​ൾ ഉ​ണ്ട​ല്ലൊ. ഇ​തെ​ല്ലാം ത​ന്നെ ത​പ​സു ചെ​യ്യു​ന്ന സ​മ​യ​ത്ത് അ​വ​രു​ടെ മ​ന​സി​ൽ ഉ​ണ്ടാ​കു​ന്ന ഇ​ന്ദ്രി​യ വി​ഷ​യ​ങ്ങ​ൾ ത​ന്നെ​യാ​ണ്. അ​തി​നു വി​ധേ​യ​രാ​യ​തി​നാ​ൽ അ​വ​രു​ടെ ത​പ​സ് മു​ട​ങ്ങു​ന്നു. അ​ഹ​ല്യ​യ്ക്ക് ഭ​ർ​ത്താ​വി​നെ​യ​ല്ലാ​തെ അ​ന്യ​പു​രു​ഷ​നെ പ​രി​ച​യ​മി​ല്ല. അ​താ​ണ് ഗൗ​ത​മ​മു​നി​യു​ടെ രൂ​പ​ത്തി​ൽ വ​ന്നു എ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ന്ന​തി​ന്‍റെ സാ​രം. അ​ങ്ങ​നെ മ​നോ​നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത അ​ഹ​ല്യ​യ്ക്ക് ക​ഠി​ന ത​പ​സി​ലൂ​ടെ മാ​ത്ര​മേ മ​നോ​നി​യ​ന്ത്ര​ണം സാ​ധ്യ​മാ​കൂ എ​ന്ന് ഗൗ​ത​മ​ന് അ​റി​യാ​വു​ന്ന​തു കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ൽ ശാ​പം ന​ൽ​കി​യ​ത്. മോ​ക്ഷം സി​ദ്ധി​ച്ച​ശേ​ഷം പ​രി​ശു​ദ്ധ​യാ​യി ഗൗ​ത​മ മു​നി​യോ​ട് ചേ​രാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. വൃ​ത്താ​ന്തം അ​റി​യി​ച്ച​ശേ​ഷം, രാ​മ​ന്‍റെ പാ​ദ​സ്പ​ർ​ശ​ത്താ​ൽ അ​ഹ​ല്യ​യ്ക്ക് മോ​ക്ഷം ന​ൽ​ക​ണ​മെ​ന്ന് വി​ശ്വാ​മി​ത്ര വ​ച​നം കേ​ട്ട് ശ്രീ​രാ​മ​ൻ രാ​മോ​ഹം എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ത​ന്‍റെ പാ​ദ​സ്പ​ർ​ശ​ത്താ​ൽ അ​ഹ​ല്യ​യ്ക്ക് മോ​ക്ഷം ന​ൽ​കു​ന്നു.

മു​നി​പ​ത്നി​യെ രാ​മ​ൻ വ​ന്ദി​ക്കു​ന്നു. ത​ന്‍റെ മു​ന്നി​ൽ രാ​മ​ല​ക്ഷ്മ​ണ​ന്മാ​രെ​യും വി​ശ്വാ​മി​ത്ര മ​ഹ​ർ​ഷി​യെ​യും ക​ണ്ട് ഭ​ർ​ത്താ​വാ​യ ഗൗ​ത​മ​ൻ മു​മ്പ് പ​റ​ഞ്ഞ​തെ​ല്ലാം ഓ​ർ​മ ​വ​ന്ന് അ​ഹ​ല്യാ ദേ​വി ശ്രീ​രാ​മ​ച​ന്ദ്ര​നെ സ്തു​തി​ക്കു​ന്നു. ഈ ​ഭാ​ഗം അ​ഹ​ല്യാ സ്തു​തി എ​ന്ന പേ​രി​ൽ പ്ര​സി​ദ്ധ​മാ​ണ്.

അ​ഹ​ല്യ​യു​ടെ ക​ഥ​യും മോ​ക്ഷ പ്രാ​പ്തി​യും വി​സ്ത​രി​ച്ച​ശേ​ഷം ജ​ന​ക​രാ​ജ്യ​മാ​യ മി​ഥി​ലാ​പു​രി​യി​ലേ​ക്ക് ക​വി വാ​യ​ന​ക്കാ​ര​നെ കൊ​ണ്ടു​പോ​കു​ക​യും, സീ​താ സ്വ​യം​വ​ര​ത്തി​ൽ പ​ങ്കാ​ളി​യാ​ക്കു​ക​യും ചെ​യ്യു​ന്നു.

ഒ​രു കാ​ര്യം സൂ​ചി​പ്പി​ക്കാ​തെ ഈ ​രം​ഗം ക​ട​ന്നു​പോ​ക​ൽ സാ​ധ്യ​മ​ല്ല. എ​ന്തെ​ന്നാ​ൽ, ഗൗ​ത​മ മു​നി ഇ​ന്ദ്ര​സ്പ​ർ​ശ​മ​റി​ഞ്ഞ അ​ഹ​ല്യ​യെ ശ​പി​ച്ചു​വെ​ന്നും അ​വ​ൾ ക​ല്ലാ​യി മാ​റി​യെ​ന്നു​മാ​ണ​ല്ലോ പ്ര​ചാ​രം സി​ദ്ധി​ച്ച ക​ഥ. അ​പ്ര​കാ​ര​മൊ​രു ച​ല​ച്ചി​ത്ര ഗാ​ന​വു​മു​ണ്ട്. അ​ങ്ങ​നെ​യ​ല്ല പ​ര​മാ​ർ​ഥം. ഗൗ​ത​മ മ​ഹ​ർ​ഷി കൊ​ടും ത​പ​സി​നാ​യി ഹി​മാ​ല​യ ശി​ഖ​ര​ത്തി​ലേ​ക്ക് യാ​ത്ര​യാ​യ​തി​നു ശേ​ഷം മ​ഞ്ഞു മൂ​ടി​യ മു​ഴു​മ​തി പോ​ലെ​യും പു​ക പു​ര​ണ്ട അ​ഗ്നി പോ​ലെ​യും അ​ദൃ​ശ്യ​യാ​യി അ​ഹ​ല്യ ആ​ശ്ര​മ​ത്തി​ൽ ക​ഴി​ഞ്ഞു​വ​ന്നു. പ​തി നി​ർ​ദേ​ശി​ച്ച ശാ​പ​മോ​ക്ഷ പ്രാ​പ്തി​ക്കാ​യി ശ്രീ​രാ​മ​ച​ന്ദ്ര​ൻ വ​രു​ന്ന​തു കാ​ത്ത് അ​ഹ​ല്യ ധ്യാ​ന​ത്തി​ലാ​ണ്ടു. ശ്രീ​രാ​മാ​നു​ഗ്ര​ഹ​ത്താ​ൽ അ​വ​ൾ ത​പോ​വി​ശു​ദ്ധ​യാ​യി പ​തി​യോ​ടു ചേ​ർ​ന്നു എ​ന്നാ​ണ് മു​നി വാ​ല്മീ​കി പ​റ​യു​ന്ന​ത്. പി​ന്നീ​ട് മി​ഥി​ല​യി​ലെ​ത്തി ശൈ​വ​ചാ​പം മു​റി​ച്ച്‌ സീ​ത​യെ വേ​ൾ​ക്കു​ന്ന രാ​മ​നെ നാം ​കാ​ണു​ന്നു. വി​ശ്വ​സ്ത​നാ​യ ഒ​രു ദൂ​ത​ൻ വ​ശം ജ​ന​ക മ​ഹാ​രാ​ജാ​വ് വി​വ​ര​ങ്ങ​ൾ എ​ഴു​തി​യ​യ​ച്ച​തു പ്ര​കാ​രം അ​തി​മോ​ദ​ത്തോ​ടെ മി​ഥി​ല​യി​ലെ​ത്തി​യ ദ​ശ​ര​ഥ​രാ​ജ​നും രാ​ജ്ഞി​മാ​രും ഗു​രു വ​സി​ഷ്ഠ​ൻ തു​ട​ങ്ങി​യ ആ​ചാ​ര്യ​ന്മാ​രും പൗ​ര​ജ​ന​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ മൂ​ന്ന് കു​മാ​രി​മാ​ർ​ക്ക് നാ​ഥ​രാ​കു​ന്ന രാ​മ​സ​ഹോ​ദ​ര​ങ്ങ​ളെ കാ​ണു​ന്നു. ല​ക്ഷ്മ​ണ കു​മാ​ര​ൻ ഊ​ർ​മി​ള​യേ​യും ഭ​ര​ത കു​മാ​ര​ൻ മാ​ണ്ഡ​വി​യേ​യും ശ​ത്രു​ഘ്ന കു​മാ​ര​ൻ ശ്രു​ത​കീ​ർ​ത്തി​യേ​യും യ​ഥാ​വി​ധി പാ​ണീ​ഗ്ര​ഹ​ണം ചെ​യ്യു​ന്നു.

സ്വ​യം​വ​ര സ​മ​യ​ത്തെ സീ​ത​യു​ടെ സം​യോ​ഗ​മാ​ണ് എ​ഴു​ത്ത​ച്ഛ​ൻ മ​നോ​ഹ​ര​മാ​യി വ​ർ​ണി​ച്ചി​രി​ക്കു​ന്ന​ത്. നാ​യി​കാ​നാ​യ​ക​ന്മാ​രു​ടെ ദ​ർ​ശ​ന സ്പ​ർ​ശ​നാ​ദി​ക​ളും അ​തി​ൽ നി​ന്നു​ണ്ടാ​വു​ന്ന ഹ​ർ​ഷ​വു​മാ​ണ് വ​ർ​ണ​നാ വി​ഷ​യം. കാ​വ്യ​ര​സ​ങ്ങ​ളി​ൽ​പ്പെ​ട്ട​താ​ണ് സം​യോ​ഗ​വും.

ഇ​ക്കാ​ര്യ​ത്തി​ൽ ശൃം​ഗാ​ര​ത്തെ​ക്കു​റി​ച്ചൊ​ന്നു വി​സ്ത​രി​ക്കാം. കാ​മ​ദേ​വ​ന്‍റെ പ്രാ​ദു​ർ​ഭാ​വ​ത്തെ​യാ​ണ് ശൃം​ഗം എ​ന്നു സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​തി​നു കാ​ര​ണ​മാ​യ ഉ​ത്ത​മ​പ്ര​കൃ​തി​യോ​ടൊ​ത്ത ര​സ​ത്തെ ശൃം​ഗാ​ര​മെ​ന്നു പ​റ​യു​ന്നു. സ്ത്രീ​പു​രു​ഷ​ന്മാ​രു​ടെ പ​വി​ത്ര​മാ​യ സ്നേ​ഹ​ത്തെ​യാ​ണ് ഇ​തി​ൽ വ​ർ​ണി​ക്കു​ക. ഒ​രു കാ​ര്യം പ്ര​ത്യേ​കം ഓ​ർ​മി​ക്കേ​ണ്ട​തു​ണ്ട്. വെ​റും കു​ത്ത​ഴി​ഞ്ഞ ലൈം​ഗി​ക വി​കാ​ര​ങ്ങ​ളു​ടെ​യും ചേ​ഷ്ട​ക​ളു​ടെ​യും നി​വാ​സ​ഭൂ​മി​ക​യ​ല്ല ശൃം​ഗാ​ര​ര​സം.

അ​നു​രാ​ഗാ​തി​ശ​യ​മാ​ണ് ഇ​വി​ടെ പ്ര​ധാ​നം. വ്യ​ക്തി പോ​ലു​മ​ല്ല. യൗ​വ​ന​കാ​ല​ത്ത് നാ​യി​ക​യി​ൽ പ്ര​ക​ട​മാ​കു​ന്ന ഇ​രു​പ​ത്തി​യെ​ട്ട് സാ​ത്വി​കാ​ല​ങ്കാ​ര​ങ്ങ​ളെ​പ്പ​റ്റി ചി​ല സം​സ്കൃ​താ​ല​ങ്കാ​രി​ക​ന്മാ​ർ പ​റ​ഞ്ഞു കാ​ണു​ന്നു. ക​ഥ​ക​ളി​യി​ലെ "നോ​ക്കി​ക്കാ​ണ​ൽ' നാ​ട്യ​ത്തി​ലെ സം​യോ​ഗ ശൃം​ഗാ​ര ര​സാ​വി​ഷ്ക്ക​ര​ണ​ത്തി​ന്‍റെ ഉ​ത്ത​മ മാ​തൃ​ക​യാ​ണ്.

ഇ​വി​ടെ സീ​ത ആ​ശ്ര​യം, രാ​മ​ൻ ആ​ലം​ബ​നം എ​ന്നാ​ണ് സ്ഥി​തി. വി​ല്ലൊ​ടി​ച്ച് തെ​ളി​യി​ച്ച കൈ​ക്ക​രു​ത്തും, അ​ർ​ണോ​ജ നേ​ത്ര​ത്വ​വും ആ​ലം​ബാ​നു​ഗ​ത​മാ​യ ഉ​ദ്ദീ​പ​ന​വി​ഭാ​ഗ​ങ്ങ​ളാ​ണ്. അ​ങ്ങ​നെ സീ​ത​യി​ൽ ഉ​ദ്ദീ​പ്ത​മാ​യ ര​തി​ക​ടാ​ക്ഷ​പാ​തം, വ​ര​ണ​മാ​ല്യം ചാ​ർ​ത്ത​ൽ എ​ന്നീ അ​നു​ഭ​വ​ങ്ങ​ളാ​ൽ വ്യ​ഞ്ജി​പ്പി​ക്കു​ന്നു. ഹ​ർ​ഷം (സ​ന്തോ​ഷം പൂ​ണ്ടാ​ൾ), വ്രീ​ഡ (മ​ന്ദം മ​ന്ദം സ​രൂ​പം) മു​ത​ലാ​യ സ​ഞ്ചാ​രീ​ഭാ​വ​ങ്ങ​ളാ​ൽ സ​മ്പു​ഷ്ട​മാ​യി ര​തി​സ്‌​ഥാ​യീ​ഭാ​വം സം​യോ​ഗ ശൃം​ഗാ​ര​മാ​യി പ​രി​ണ​മി​ച്ചി​രി​ക്കു​ന്നു. എ​ഴു​ത്ത​ച്ഛ​ൻ സൃ​ഷ്ടി​ച്ച ഈ ​ര​സ​ഭാ​വം സാ​ഹി​ത്യ വി​ദ്യാ​ർ​ഥി​ക​ൾ മ​റ്റു പ​ല കൃ​തി​ക​ളു​മാ​യി ത​ട്ടി​ച്ചു​നോ​ക്കി സ്വ​യം മ​ന​സി​ലാ​ക്കേ​ണ്ട​തു​ണ്ട് എ​ന്നു സൂ​ചി​പ്പി​ക്ക​ട്ടെ.

(നാ​ളെ: ഭാ​ർ​ഗ​വ ക്രോ​ധ​ര​സം)