ല‍യണൽ മെസി

 
Sports

കോൽക്കത്തയിൽ മമതാ സർക്കാരിന്‍റെ കാലത്ത് സ്ഥാപിച്ച മെസിയുടെ പ്രതിമ അധികൃതർ‌ നീക്കി

സുരക്ഷാ ഭീഷണിയെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ നടപടി

Aswin AM

കോൽക്കത്ത: പശ്ചിമ ബംഗാളിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ കൂറ്റൻ പ്രതിമ നീക്കം ചെയ്തു. കോൽക്കത്തയിലെ ലേക്ക് ടൗണിൽ സ്ഥാപിച്ച 70 അടി ഉയരമുള്ള പ്രതിമയാണ് പൊതുമരാമത്ത് വകുപ്പ് മാറ്റിയത്.

സുരക്ഷാ ഭീഷണിയുണ്ടെന്നാണ് ഉദ‍്യോഗസ്ഥർ പറയുന്നത്. പ്രതിമ കാറ്റിൽ ഉലയുന്നുണ്ടെന്നും പ്രദേശവാസികൾക്ക് ഇത് ഭീഷണിയാണെന്നും ഉദ‍്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ മെസിയുടെ ഇന്ത‍്യ സന്ദർശനത്തിന് മുന്നോടിയായിട്ടാണ് നഗരത്തിൽ കൂറ്റൻ പ്രതിമ സ്ഥാപിച്ചത്. പുതിയ സ്ഥലം കണ്ടെത്തുന്നതു വരെ പൊതുമരാമത്ത് വകുപ്പ് പ്രതിമ സൂക്ഷിക്കും.