കെസിഎൽ ഫ്രാഞ്ചൈസി ഉടമകളുടെ യോഗം.

 

KCA

Sports

'ആവേശം ഇനി വേറെ ലെവൽ', കെസിഎൽ താരലേലം ജൂലൈയിൽ

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ ഓഗസ്റ്റ് 20 മുതൽ; താരലേലം ജൂലൈ ആദ്യവാരം

Thiruvananthapuram Bureau

തിരുവനന്തപുരം: കേരളത്തിലെ കായികപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്‍റെ (KCL) മൂന്നാം സീസൺ ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെ തിരുവനന്തപുരത്ത് നടത്തും. കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) ആസ്ഥാനത്ത് നടത്തിയ ഫ്രാഞ്ചൈസി ഉടമകളുടെ യോഗത്തിലാണ് ലീഗിന്‍റെ തീയതികളും ജൂലൈ ആദ്യവാരം നടക്കുന്ന താരലേലത്തിന്‍റെ വിവരങ്ങളും ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ രണ്ട് സീസണുകളുടെയും വൻ വിജയത്തിന് പിന്നാലെ, കൂടുതൽ മികവോടെയും വിപുലമായ ജനപങ്കാളിത്തത്തോടെയും മൂന്നാം പതിപ്പ് ഒരുക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. മുൻ സീസണുകളിലെപ്പോലെ കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, അദാനി ട്രിവാൻഡ്രം റോയൽസ്, ആലപ്പി റിപ്പിൾസ്, തൃശൂർ ടൈറ്റൻസ്, കാലിക്കട്ട് ഗ്ലോബ്സ്റ്റേഴ്സ് എന്നീ ആറ് ഫ്രാഞ്ചൈസികളാണ് ഇത്തവണയും കിരീടത്തിനായി കളം നിറയുക.

അന്താരാഷ്ട്ര നിലവാരത്തിൽ സ്റ്റേഡിയം നവീകരണം, സുരക്ഷാ ക്രമീകരണങ്ങൾ, തത്സമയ സംപ്രേഷണം എന്നിവയോടെ മൂന്നാം സീസൺ ചരിത്രവിജയമാക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. രാജ്യത്തെ പ്രാദേശിക ക്രിക്കറ്റ് ലീഗുകളിൽ ഏറ്റവും ജനപ്രീതിയാർജിച്ച ഒന്നായി കെസിഎൽ ഇതിനകം മാറിക്കഴിഞ്ഞു.

രണ്ടാം സീസണിൽ സ്റ്റാർ സ്പോർട്സിലൂടെ മാത്രം 4 കോടി ആളുകളാണ് ലീഗ് കണ്ടത്. കൂടാതെ ടിവി - ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ രണ്ടു കോടി ആളുകളും മത്സരം തത്സമയം വീക്ഷിച്ചു. പത്താം സീസണിലേക്ക് കടക്കുന്ന തമിഴ്നാട് പ്രീമിയർ ലീഗിനും (TNPL) കർണാടകയുടെ മഹാരാജാ പ്രീമിയർ ലീഗിന് രണ്ട് കോടി കാഴ്ചക്കാർ വീതം ഉണ്ടായിരുന്ന സ്ഥാനത്താണ് കേരള ക്രിക്കറ്റ് ലീഗിന്‍റെ ഈ വൻ കുതിപ്പ്.

രാജ്യത്തെ മുൻനിര പ്രാദേശിക ടി20 ലീഗുകളിലൊന്നായി കെസിഎൽ അതിവേഗം മാറിയെന്നും, സംസ്ഥാനത്തെ യുവപ്രതിഭകൾക്ക് തങ്ങളുടെ മികവ് തെളിയിക്കാനുള്ള സുവർണാവസരമാണിതെന്നും കെസിഎ പ്രസിഡന്‍റ് ശ്രീജിത്ത് വി. നായർ പറഞ്ഞു. യുവതാരങ്ങൾക്ക് ഇന്ത്യൻ പ്രീമിയർ ലീഗിലേക്കും (IPL) തുടർന്ന് ഇന്ത്യൻ ടീമിലേക്കുമുള്ള വഴിതുറക്കാൻ കെസിഎൽ വലിയൊരു പാലമായി മാറുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ കെ.സി.എ ട്രഷറർ അജിത്ത് കുമാർ, ഗവേണിംഗ് കൗൺസിൽ ചെയർമാൻ നാസർ മച്ചാൻ, ഗവേണിംഗ് കൗൺസിൽ മെമ്പർ നവാസ് പി.ജെ, സി.ഇ.ഓ/സി.എഫ്.ഓ മിനു ചിദംബരം, കെ.സി.എൽ ഡയറക്ടർ രാജേഷ് തമ്പി എന്നിവരും പങ്കെടുത്തു.

യുവതാരങ്ങൾക്ക് ഇന്ത്യൻ പ്രീമിയർ ലീഗിലേക്കും (IPL) തുടർന്ന് ഇന്ത്യൻ ടീമിലേക്കുമുള്ള വഴിതുറക്കാൻ കെസിഎൽ വലിയൊരു പാലമായി മാറുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ കെ.സി.എ ട്രഷറർ അജിത്ത് കുമാർ, ഗവേണിംഗ് കൗൺസിൽ ചെയർമാൻ നാസർ മച്ചാൻ, ഗവേണിംഗ് കൗൺസിൽ മെമ്പർ നവാസ് പി.ജെ, സി.ഇ.ഓ/സി.എഫ്.ഓ മിനു ചിദംബരം, കെ.സി.എൽ ഡയറക്ടർ രാജേഷ് തമ്പി എന്നിവരും പങ്കെടുത്തു.

മമതയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സോണിയ ഗാന്ധി; അഭിഷേക് ബാനർജിക്കും ക്ഷണം

ഇനിയങ്ങോട്ട് പോത്തിറച്ചിയില്ലാത്ത ഞായറാഴ്ചകൾ!! കേരളത്തിൽ ബീഫ് ക്ഷാമം രൂക്ഷം!

സഹോദരിമാരെ വിവാഹം കഴിച്ചു; അവിഹിതം ആരോപിച്ച് രണ്ടാം ഭാര്യയെ കൊന്ന് റിയൽ എസ്റ്റേറ്റ് വ്യവസായി

പൈലറ്റ് ലൈസൻസില്ലാതെ 17 വർഷം വിമാനം പറത്തി; വ്യാജ പൈലറ്റ് അറസ്റ്റിൽ

മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിതയുടെ ഹർജി: രണ്ടാമത്തെ ജഡ്ജിയും പിന്മാറി