ആര‍്യവീർ സെവാഗ്

 
Sports

'അച്ഛന്‍റെ പാതയിൽ മകൻ'; വിനു മങ്കാദ് ട്രോഫിയിൽ ആര‍്യവീർ സെവാഗ് അടിച്ചെടുത്തത് 173 റൺസ്

ഡൽഹി അണ്ടർ 19 ടീമിനു വേണ്ടി ചണ്ഡിഗഡിനെതിരേ 143 പന്തിൽ നിന്നും 121 സ്ട്രൈക്ക് റേറ്റിൽ 173 റൺസാണ് താരം അടിച്ചെടുത്തത്

Aswin AM

വിശാഖപട്ടണം: വിനു മങ്കാദ് ട്രോഫിയിൽ തീപ്പൊരി പ്രകടനം പുറത്തെടുത്ത് വീരേന്ദർ സെവാഗിന്‍റെ മകൻ ആര‍്യവീർ സെവാഗ്. ഡൽഹി അണ്ടർ 19 ടീമിനു വേണ്ടി ചണ്ഡിഗഡിനെതിരേ 143 പന്തിൽ നിന്നും 121 സ്ട്രൈക്ക് റേറ്റിൽ 173 റൺസാണ് താരം അടിച്ചെടുത്തത്. 19 ബൗണ്ടറികളും 8 സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ നിർണായക ബാറ്റിങ് പ്രകടനം.

ആഭ‍്യന്തര ക്രിക്കറ്റിലെ ഈ തകർപ്പൻ പ്രകടനത്തിന് മുൻപ് ഓസ്ട്രേലിയ എ ടീമിനെതിരായ അണ്ടർ 19 ടീമിലേക്കും താരത്തെ തെരഞ്ഞെടുത്തിരുന്നു. മൂന്ന് ഇന്നിങ്സിൽ നിന്നായി 36.33 ബാറ്റിങ് ശരാശരിയിൽ 109 റൺസ് താരം നേടുകയും ചെയ്തിരുന്നു. അതിനു മുൻപ് ഇത്തവണത്തെ ഡൽഹി പ്രീമിയർ ലീഗിലും ആര‍്യവീർ‌ കളിച്ചിരുന്നു. രണ്ട് മത്സരത്തിൽ നിന്നും 24 റൺസെടുക്കാനെ താരത്തിന് സാധിച്ചിരുന്നുള്ളൂ.