അബ്രാർ അഹ്മദ്, റാഷിദ് ഖാൻ

 
Sports

ഐസിസി ടി20 റാങ്കിങ്ങിൽ റാഷിദ് ഖാനെ വീഴ്ത്തി പാക്കിസ്ഥാൻ താരം; ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി

നിലവിൽ ഒന്നാം സ്ഥാനത്തുള്ള അബ്രാർ അഹ്മദിന് 736 റേറ്റിങ് പോയിന്‍റുകളുണ്ട്

Aswin AM

ദുബായ്: ഐസിസി ടി20 ബൗളിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി പാക്കിസ്ഥാൻ താരം അബ്രാർ അഹ്മദ്. അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനെ പിന്തള്ളികൊണ്ടാണ് അബ്രാർ അഹ്മദിന്‍റെ നേട്ടം.

നിലവിൽ ഒന്നാം സ്ഥാനത്തുള്ള താരത്തിന് 736 റേറ്റിങ് പോയിന്‍റുകളുണ്ട്. അടുത്തിടെ ഇന്ത‍്യയ്ക്കെതിരേ നടന്ന പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാത്തതാണ് റാഷിദ് ഖാന് തിരിച്ചടിയായത്. 28കാരനായ അബ്രാർ അഹ്മദ് അവസാനമായി ടി20 മത്സരം കളിച്ചത് 2026 ലോകകപ്പിലായിരുന്നു.

നാലു മത്സരങ്ങളിൽ നിന്നും 7.60 എക്കണോമിയിൽ നിന്നും 6 വിക്കറ്റ് താരം അന്ന് നേടിയിരുന്നു. അതേസമയം, വരുൺ ചക്രവർത്തിയും ജസ്പ്രീത് ബുംറയും മാത്രമാണ് ഈ പട്ടികയിൽ ആദ‍്യ പത്തിൽ ഇടംപിടിച്ച ഇന്ത‍്യൻ താരങ്ങൾ. വരുൺ ഏഴാം സ്ഥാനത്തും ബുംറ 10ാം സ്ഥാനത്തുമാണ്. 700 പോയിന്‍റുകളുമായി ഓസ്ട്രേലിയൻ താരം ആദം സാംപയും 695 പോയിന്‍റുകളുമായി ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

പുതിയ ഐസിസി റാങ്കിങ്ങിൽ ഇംഗ്ലണ്ട് താരം ജാമി ഓവർടൺ ടി20യിൽ ആദ‍്യ 10ൽ‌ ഇടംപിടിച്ചു. നേരത്തെ 53ാം സ്ഥാനത്തായിരുന്നു ടി20യിൽ താരം. എന്നാൽ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും 5 വിക്കറ്റ് വീഴ്ത്തിയതോടെയാണ് റാങ്കിങ്ങിൽ മുന്നേറ്റമുണ്ടായത്.

ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കും; അനുമതി നൽകി ആർബിഐ

വെള്ളി നിറം പൂശി സ്വർണക്കടത്ത്; 9 കോടി രൂപയുടെ സ്വർണവുമായി എട്ട് പേർ പിടിയിൽ

സാങ്കേതിക തകരാർ; ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ലണ്ടനിൽ തിരിച്ചിറക്കി

അതിതീവ്ര ന്യൂനമർദം, അർണാബ് ചുഴലിക്കാറ്റ്; മഴ തുടരും

'ഓപ്പറേഷൻ കളിക്കളം'; സംസ്ഥാനത്തെ സ്പോർട്സ് കൗൺസിൽ ഓഫിസുകളിൽ വിജിലൻസിന്‍റെ മിന്നൽ‌ പരിശോധന