നവീൻ ഉൾ ഹഖ്

 
Sports

പന്തെറിയാൻ ബുദ്ധിമുട്ടുള്ള ബാറ്റർ ആരെന്ന് ചോദ‍്യം; ഇന്ത‍്യൻ താരത്തെ തെരഞ്ഞെടുത്ത് അഫ്ഗാൻ പേസർ

മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ രോഹിത് ശർമയെയാണ് നവീൻ ഉൾ ഹഖ് പന്തെറിയാൻ പ്രയാസമുള്ള താരമായി തെരഞ്ഞെടുത്തത്

Aswin AM

ന‍്യൂഡൽഹി: സെപ്റ്റംബർ 13ന് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ‍്യ മത്സരം ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. എന്നാലിപ്പോഴിതാ

സോണി സ്പോർട്സിനു നൽ‌കിയ അഭിമുഖത്തിൽ പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ബാറ്റർ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ പേസർ നവീൻ ഉൾ ഹഖ്. മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ രോഹിത് ശർമയെയാണ് നവീൻ ഉൾ ഹഖ് പന്തെറിയാൻ പ്രയാസമുള്ള താരമായി തെരഞ്ഞെടുത്തത്.

ക്രിക്കറ്റ് നിയമങ്ങളെ പറ്റിയും നവീൻ പ്രതികരിച്ചു. ഫ്രീ ഹിറ്റ് നിയമം ഒഴിവാക്കുമെന്നാണ് താരം പറഞ്ഞത്. അതേസമയം, അമ്പയറിംഗ് അമിതമായി വിലമതിക്കപ്പെടുന്ന കഴിവാണെന്നും നവീൻ അഭിപ്രായപ്പെട്ടു. ഏത് ഇന്ത‍്യൻ താരത്തെയാണ് തന്‍റെ ടീമിലേക്ക് തെരഞ്ഞെടുക്കുകയെന്ന ചോദ‍്യത്തിന് ജസ്പ്രീത് ബുംറയെന്നായിരുന്നു താരത്തിന്‍റെ മറുപടി.

വേണ്ടത്ര അംഗീകാരം ലഭിക്കാത്ത ഘടകമാണ് ബാറ്റിങ്ങെന്നും ലോവർ ഓർഡറിൽ ബാറ്റുകൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കാൻ തനിക്ക് കഴിയുമെന്നും താരം കൂട്ടിച്ചേർത്തു. ഏകദിനത്തിൽ 15 പന്തുകൾ നേരിട്ട രോഹിത് ശർമ നവീൻ ഉൾ ഹഖിനെതിരേ 153.3 സ്ട്രൈക്ക് റേറ്റിൽ 23 റൺസാണ് നേടിയിട്ടുള്ളത്. മൂന്ന് ബൗണ്ടറികളും ഒരു സിക്സുമാണ് രോഹിത് നവീനെതിരേ അടിച്ചെടുത്തത്.

എന്നാൽ നവീനെതിരേ ടി20യിൽ 15 പന്തിൽ 200 സ്ട്രൈക്ക് റേറ്റിൽ 30 റൺസ് നേടിയിട്ടുണ്ട് രോഹിത്. 5 ബൗണ്ടറിയും ഒരു സിക്സും ഇതിലുൾപ്പെടുന്നു. ഏകദിനത്തിലും ടി20യിലും നവീൻ രോഹിത് ശർമയെ പുറത്താക്കിയിട്ടില്ല. ആകെ ഐപിഎല്ലിൽ മാത്രമാണ് രോഹിത് ശർമയെ നവീൻ പുറത്താക്കിയിട്ടുള്ളത്.

"ഇന്ത്യയിൽ 80 ശതമാനം ആളുകളും നോൺ വെജ് കഴിക്കുന്നവർ"; ബ്രിക്സ് അത്താഴ മെനുവിനെതിരേ രാഹുൽ ഗാന്ധി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടാൻ കെഎസ്ഇബി

"അവർ എല്ലാം ചേർന്ന് എന്നെ കത്തിച്ചതാണ്": കൊല്ലപ്പെട്ട ഇൻഫ്ലുവൻസറുടെ അവസാന വിഡിയോ പുറത്ത്

കറന്‍റ് പോയി, മൊബൈലും ടോർച്ചും തെളിയിച്ച് പ്രസവ ശസ്ത്രക്രിയ നടത്തി ഡോക്റ്റർമാർ

ദുർഗാ പൂജ പരാമർശം; ആൾ ദൈവത്തിന്‍റെ ചിത്രം കത്തിച്ച കേസിൽ ബംഗാളിൽ‌ കോൺഗ്രസ് നേതാവിന് പൊലീസ് നോട്ടീസ്