റാഷിദ് ഖാൻ

 
Sports

ഓസീസും ഇന്ത‍്യയും പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാനിസ്ഥാൻ താരം

റാഷിദ് ഖാൻ: ഫ്രം സ്ട്രീറ്റ്സ് ടു സ്റ്റാർഡം' എന്ന തന്‍റെ പുതിയ പുസ്തകത്തിലൂടെയാണ് റാഷിദ് ഖാന്‍റെ വെളിപ്പെടുത്തൽ

Aswin AM

കാബുൾ: ഇന്ത‍്യൻ ക്രിക്കറ്റ് ബോർഡിലെ ഉന്നത ഉദ‍്യോഗസ്ഥൻ പൗരത്വം വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലുമായി അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ. 'റാഷിദ് ഖാൻ: ഫ്രം സ്ട്രീറ്റ്സ് ടു സ്റ്റാർഡം' എന്ന തന്‍റെ പുതിയ പുസ്തകത്തിലൂടെയാണ് താരത്തിന്‍റെ വെളിപ്പെടുത്തൽ. 2023 ഐപിഎൽ സീസണിലാണ് തനിക്ക് ഈ ഓഫർ ലഭിച്ചതെന്നാണ് റാഷിദ് ഖാൻ പറയുന്നത്. അഫ്ഗാനിസ്ഥാനിലെ സാഹചര‍്യം വളരെ മോശമാണ്.

ഇന്ത‍്യയിൽ താമസിക്കൂ, ഇവിടെ ക്രിക്കറ്റ് കളിക്കൂ, ഞങ്ങൾ ഇന്ത‍്യൻ രേഖകൾ തരാമെന്നും ഇന്ത‍്യൻ ക്രിക്കറ്റ് ബോർഡിലെ ഉന്നത ഉദ‍്യോഗസ്ഥൻ പറഞ്ഞതായി റാഷിദ് വ‍്യക്തമാക്കി.

എന്നാൽ ഇതെല്ലാം ചിരിച്ചുകൊണ്ട് തള്ളുകയായിരുന്നുവെന്നും താൻ അഫ്ഗാനിസ്ഥാനു വേണ്ടി മാത്രമെ കളിക്കുകയുള്ളൂയെന്ന് വ‍്യക്തമാക്കിയിരുന്നതായും റാഷിദ് ഖാൻ പറഞ്ഞു. സമാന വാഗ്ദാനങ്ങൾ ഓസ്ട്രേലിയയിൽ നിന്നും തനിക്ക് ലഭിച്ചതായും റാഷിദ് ഖാൻ കൂട്ടിച്ചേർത്തു.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും