കായികമേളയിൽ പ്രായത്തട്ടിപ്പ്; സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ച കുട്ടിക്ക് 15 നും 18 നും ഇടയിൽ പ്രായം, തെളിഞ്ഞത് എല്ല് പരിശോധനയിൽ

 

representative image

Sports

കായികമേളയിൽ പ്രായത്തട്ടിപ്പ്; സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ച കുട്ടിക്ക് 15 നും 18 നും ഇടയിൽ പ്രായം, തെളിഞ്ഞത് എല്ല് പരിശോധനയിൽ

പ്രായം തിരുത്തി 14 വയസുകാർക്കുള്ള സബ് ജൂനിയർ വിഭാഗത്തിലാണ് ഈ കുട്ടി മത്സരിച്ചത്

Namitha Mohanan

കോഴിക്കോട്: കേരള സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്. കോട്ടയം കോരുത്തോട് സ്കൂളിലെ യുപി സ്വദേശിയായ വിദ്യാർഥിനിക്ക് 15 നും 18 നും ഇടയിൽ പ്രായമുണ്ടെന്ന് സ്ഥിരീകരിച്ചു. മെഡിക്കൽ കോളെജിൽ നടത്തിയ എല്ലു പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രായം തിരുത്തി 14 വയസുകാർക്കുള്ള സബ് ജൂനിയർ വിഭാഗത്തിലാണ് ഈ കുട്ടി മത്സരിച്ചത്.

‌Elbo ജോയിന്‍റ്, Wrist, Hip joint എന്നിവിടങ്ങളിലെ എല്ലിന്‍റെ പരിശോധനയാണ് നടത്തിയത്. പരിശോധനയില്‍ 15നും 18നും ഇടയില്‍ പ്രായമുണ്ടെന്ന് സ്ഥിരീകരണം. ചരിത്രത്തില്‍ ആദ്യമായാണ് സ്‌കൂള്‍ കായികമേളയില്‍ പ്രായതട്ടിപ്പ് കണ്ടെത്താന്‍ എല്ല് പരിശോധന നടത്തിയത്.

ഈ വര്‍ഷം ഉത്തര്‍പ്രദേശില്‍ നിന്ന് കേരളത്തിലെത്തിയ താരം 100 മീറ്റര്‍, 400 മീറ്റര്‍, റിലേ ഇനങ്ങളിലാണ് മത്സരിച്ചത്. 400 മീറ്ററില്‍ സ്വര്‍ണം നേടിയ താരം 100 മീറ്ററിന്‍റെ ഫൈനലിലേക്കും യോഗ്യത നേടിയിരുന്നു.

താരത്തെ വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കി പ്രായം കുറച്ചു കാണിച്ച് മത്സരിപ്പിച്ചെന്നാണ് എന്നാണ് പരാതി. കോരുത്തോട് സ്‌കൂളിനെ പ്രതിനിധീകരിച്ചാണ് ഈ കുട്ടി മത്സരിച്ചത്. ഈ സ്കൂളിലെ എല്ലാവരെയും എല്ല് പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് കായികാധ്യാപകര്‍ ആവശ്യപ്പെടുന്നത്.