ആൻസി സോജൻ

 
Sports

ദേശീയ അത്‌ലറ്റിക്സ് ചാംപ‍്യൻഷിപ്പിൽ ചരിത്ര നേട്ടം കുറിച്ച് തൃശൂർ സ്വദേശിനി; അഞ്ജു ബോബി ജോർജിന്‍റെ റെക്കോഡ് ഇനി പഴങ്കഥ

അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോഡാണ് തൃശൂർ സ്വദേശിനിയായ ആൻസി സോജൻ മറികടന്നത്

Aswin AM

ഭുവനേശ്വർ: ഭുവനേശ്വറിൽ നടക്കുന്ന അന്തർ സംസ്ഥാന ദേശീയ അത്‌ലറ്റിക്സ് ചാംപ‍്യൻഷിപ്പിൽ ചരിത്ര നേട്ടം കുറിച്ച് തൃശ‍ൂർ സ്വദേശിനി ആൻസി സോജൻ. മലയാളി ലോങ് ജമ്പ് താരം അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോഡാണ് ആൻസി സോജൻ തകർത്തത്.

ഏഷ‍്യൻ ഗെയിംസിലെ വെള്ളി മെഡൽ ജേതാവായ ആൻസി, അത്‌ലറ്റിക്സ് ചാംപ‍്യൻഷിപ്പിൽ 6.88 മീറ്റർ ദൂരം ചാടി. 2004ൽ ഏഥൻസ് ഒളിംപിക്സ് ലോങ് ജമ്പ് ഫൈനലിൽ 6.83 മീറ്റർ ചാടിയാണ് അഞ്ജു ബേബി ജോർജ് റെക്കോഡിട്ടത്. ഇതിനെയാണ് ഇപ്പോൾ ആൻസി മറികടന്നത്. ഇതോടെ ഏഷ‍്യൻ ഗെയിംസിനും താരം യോഗ‍്യത നേടി.

Get updates on WhatsApp

മുട്ടിൽ മരംമുറി കേസ്; വനംവകുപ്പിനെതിരേ ഗുരുതര ആരോപണവുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ

ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു

ബാങ്ക് സമരം പിൻവലിച്ചു; സേവനങ്ങൾ സാധാരണ നിലയിൽ

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി