അൻമോൽ എക്ക

 
Sports

എഎച്ച്എഫ് ജൂനിയർ ഏഷ‍്യ കപ്പ്; ഇന്ത‍്യൻ ടീമിനെ അൻമോൽ എക്ക നയിക്കും

പരിശീലകൻ ഫ്രെഡറിക് സോയസിന്‍റെ നേതൃത്വത്തിൽ നിലവിൽ ബെംഗളൂരുവിലെ സ്പോർട്സ് അഥോറിറ്റി സെന്‍ററിൽ പരിശീലനത്തിലാണ് ടീമംഗങ്ങൾ

Aswin AM

ന‍്യൂഡൽഹി: ഓഗസ്റ്റ് 30ന് ചൈനയിലെ മോഖിയിൽ വച്ച് നടക്കാനിരിക്കുന്ന എഎച്ച്എഫ് ജൂനിയർ ഏഷ‍്യ കപ്പിനുള്ള 18 അംഗ ഇന്ത‍്യൻ പുരുഷ ഹോക്കി ടീമിനെ ഡിഫൻഡർ അൻമോൽ എക്ക നയിക്കും. അർജുൻ സന്തോഷ് ഹർഗുഡെ, ഋിത്വക് ലക്ര എന്നീ താരങ്ങളെയും പകരക്കാരായി സെലക്റ്റർമാർ ടീമിലെടുത്തിട്ടുണ്ട്.

പുതുതായി നിയമിതനായ പരിശീലകൻ ഫ്രെഡറിക് സോയസിന്‍റെ നേതൃത്വത്തിൽ നിലവിൽ ബെംഗളൂരുവിലെ സ്പോർട്സ് അഥോറിറ്റി സെന്‍ററിൽ പരിശീലനത്തിലാണ് ടീമംഗങ്ങൾ. ടൂർണമെന്‍റിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി അടുത്തിടെ ബെൽജിയത്തിലേക്ക് ടീം പര‍്യടനം നടത്തിയിരുന്നു. അവിടെ ശക്തരായ എതിരാളികളെയാണ് ടീം നേരിട്ടത്. ടൂർണമെന്‍റിന് മുൻപ് തന്നെ ടീമിന്‍റെ പുരോഗതി വിലയിരുത്താനും ടീം കോംബിനേഷൻ മെച്ചപ്പെടുത്താനും സാധിച്ചു.

ബെംഗളൂരുവിലെ സ്പോർട്സ് അഥോറിറ്റി സെന്‍ററിൽ മലേഷ‍്യൻ അണ്ടർ‌ 21 ടീമിനെതിരേ സൗഹൃദ മത്സരങ്ങളിലൂടെ കൂടുതൽ മത്സരപരിചയം നേടി വരുകയാണ് ടീം. ഈ ടീമിൽ സന്തുഷ്ടരാണെന്നും കഴിഞ്ഞ ഏതാനും മാസങ്ങളായി താരങ്ങൾ കഠിനമായി പരിശ്രമിക്കുകയാണെന്നും പ്രതിബദ്ധതയോടും അച്ചടക്കത്തോടും മെച്ചപ്പെടുത്താനുള്ള ശക്തമായ ആഗ്രഹത്തോടെയുമാണ് ടീമെന്നും കോച്ച് പറഞ്ഞു.

സ്ഥിരതയാർന്ന പ്രകടനം, മനോഭാവം, സമ്മർദ സാഹചര‍്യങ്ങളിൽ ഗെയിം പ്ലാൻ എന്നിവ നടപ്പാക്കാനുള്ള കഴിവിന്‍റെ അടിസ്ഥാനത്തിലാണ് ടീമിനെ തെരഞ്ഞെടുത്തതെന്നും വളരെയധികം മത്സരാധിഷ്ഠിതമായ ഒരു ടൂർണമെന്‍റായിരിക്കും ഇതെന്നും കോച്ച് സോയസ് പ്രസ്താവനയിലൂടെ അറിയിച്ചു. എല്ലാ എതിരാളികളെയും ഞങ്ങൾ ബഹുമാനിക്കുന്നു. അച്ചടക്കത്തോടെ ആക്രമണോത്സുകമായി ഹോക്കി കളിക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. ഈ ടീമിന് ശക്തമായ പ്രകടനങ്ങൾ പുറത്തെടുക്കാനും രാജ‍്യത്തിന് അഭിമാനം നൽകാനും കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് കോച്ച് സോയസ് കൂട്ടിച്ചേർത്തു.

ഇന്ത‍്യൻ ടീം:

ഗോൾ കീപ്പർമാർ: വിവേക് ലക്ര, കുനാൽ തെവാട്ടിയ

ഡിഫൻഡർമാർ: അൻമോൽ എക്ക( ക‍്യാപ്റ്റൻ), രോഹിത് കുല്ലു, ചിരാഗ് രവിന്ദ്രർ, അഷു മൗര‍്യ, സഞ്ജിത് തിർക്കെ, സുക്‌വീന്ദർ

മിഡ്ഫീൽഡർമാർ‌: അദ്രോഹിത് എക്ക, ഹർപാൽ, ജീത്പാൽ, മൻമീത് സിങ് റായി

മുന്നേറ്റ നിര താരങ്ങൾ: അജീത് യാദവ്, പ്രഭ്ദീപ് സിങ്, ഗുർസെവാക് സിങ്, ആര‍്യൻ സെസ്, ലവ്നൂർ സിങ്

പകരക്കാർ: അർജുൻ സന്തോഷ് ഹർഗുഡെ, ഋത്വിക് ലക്ര

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

ലോകകപ്പ് കളിച്ച പനാമയെ സമനിലയിൽ പിടിച്ച് ഇന്ത്യ

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല