അൻവയ് ദ്രാവിഡ്, ആര‍്യവീർ സേവാഗ്

 
Sports

സേവാഗിന്‍റെയും ദ്രാവിഡിന്‍റെയും മക്കൾ അണ്ടർ 19 ഇന്ത‍്യൻ ടീമിൽ; ഒപ്പം മലയാളി താരത്തിനും അവസരം

അൻവയ് ദ്രാവിഡിനെയും ആര‍്യവീർ സേവാഗിനെയും മലയാളി താരം മാനവ് കൃഷ്ണയെയുമാണ് ടീമിലെടുത്തിരിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: മുൻ ഇന്ത‍്യൻ താരങ്ങളായ വീരേന്ദർ സേവാഗിന്‍റെയും രാഹുൽ ദ്രാവിഡിന്‍റെയും മക്കൾ ഓസ്ട്രേലിയക്കെതിരായ അണ്ടർ 19 ഇന്ത‍്യൻ ടീമിൽ ഇടം നേടി. അൻവയ് ദ്രാവിഡിനെയും ആര‍്യവീർ സേവാഗിനെയുമാണ് ടീമിലെടുത്തിരിക്കുന്നത്. നിലവിൽ ഡൽഹി പ്രീമിയർ ലീഗിൽ കളിക്കുന്ന ആര‍്യവീറിന് ആദ‍്യമായാണ് ഇന്ത‍്യൻ ടീമിലേക്ക് വിളിയെത്തുന്നത്.

അതേസമയം, അൻവയ് കഴിഞ്ഞ മാസം നടന്ന ശ്രീലങ്കൻ പര‍്യടനത്തിൽ അണ്ടർ 19 ഇന്ത‍്യൻ ടീമിന്‍റെ ഭാഗമായിരുന്നു. ആ പരമ്പരയിൽ നടന്ന രണ്ട് ഏകദിന മത്സരങ്ങളിൽ‌ നിന്നും താരം ഒരു അർധസെഞ്ചുറി ഉൾപ്പടെ 101 റൺസ് അടിച്ചെടുത്തിരുന്നു.

മാനവ് കൃഷ്ണ

ഇവർക്കൊപ്പം മലയാളി താരം മാനവ് കൃഷ്ണയെയും ടീമിലെടുത്തിട്ടുണ്ട്. എന്നാൽ മൾട്ടി ഡേ മത്സരങ്ങൾക്കുള്ള ടീമിലേക്കാണ് താരത്തിന് ഇടം ലഭിച്ചിരിക്കുന്നത്. വലങ്കയ്യൻ വിക്കറ്റ് കീപ്പർ ബാറ്ററാണ് മാനവ്.

മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് മൾട്ടി ഡേ മത്സരങ്ങളും ഇന്ത‍്യ ഓസീസിനെതിരേ കളിക്കും. ആദ‍്യ മത്സരം രാജ്കോട്ടിലും രണ്ടാം മത്സരം അഹമ്മദാബാദിലും നടക്കും. സെപ്റ്റംബർ 18ന് ആരംഭിക്കുന്ന പരമ്പരയിൽ ഏകദിന മത്സരങ്ങൾക്കുള്ള ടീമിനെ ലക്ഷ‍്യ റായിചന്ദ്നിയും മൾട്ടി ഡേ മത്സരങ്ങൾക്കുള്ള ടീമിനെ യഷ്ബർധൻ ചൗഹാനും നയിക്കും.

ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത‍്യൻ ടീം: ലക്ഷ‍്യ റായ്ചന്ദ്നി (ക‍്യാപ്റ്റൻ), യഷ്ബർധൻ ചൗഹാൻ (വൈസ് ക‍്യാപ്റ്റൻ), രജത് ബാഗെൽ (വിക്കറ്റ് കീപ്പർ) ആര‍്യവീർ സേവാഗ്, വി.കെ. വിനീത്, കുശാഗ്ര ഓജ, അർജുൻ രാജ്പുത്, മനൽ‌ ചൗഹാൻ, അൻവയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ), വി. യഷ്‌വീർ, രോഹിത് യാദവ്, ഷവിൻ വിനോദ്, മോഹിത് ഉൽവ, ചിഗുരുപതി വെങ്കട, കാവ‍്യ പട്ടേൽ

മൾട്ടി ഡേ മത്സരങ്ങൾക്കുള്ള ടീം: യഷ്ബർധൻ ചൗഹാൻ (ക‍്യാപ്റ്റൻ), ലക്ഷ‍്യ റായ്ചന്ദ്നി (വൈസ് ക‍്യാപ്റ്റൻ), സാഗർ വിർക്, കുശാഗ്ര ഓജ, മനൽ ചൗഹാൻ, കുഷ് പട്ടേൽ, മാനവ് കൃഷ്ണ വിക്കറ്റ് കീപ്പർ, അഭിപ്രായ് ബിശ്വാസ് വിക്കറ്റ് കീപ്പർ, രോഹിത് യാദവ്, ഇഷാൻ ഓം, അയാൻ അക്രം, പ്രണവ് രാഗവേന്ദ്ര, പ്രിയാംശു സിങ്, മോഹിത് ഉൽവ, ആര‍്യൻ യാദവ്

നേപ്പാളിൽ കുടുങ്ങിയത് 53 മലയാളികൾ; സുരക്ഷിതരെന്ന് നോർക്ക

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണു; പൈലറ്റ് മരിച്ചു

രാജസ്ഥാൻ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസിനെതിരേ സുപ്രീം കോടതി ജഡ്ജിയുടെ ഗുരുതര ആരോപണം

മലപ്പുറത്ത് 37കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പം താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം

നിർത്തിയിട്ട ബസിലേക്ക് ലോറി ഇടിച്ചുകയറി; മൂന്ന് പേർ മരിച്ചു, 11 പേർക്ക് പരുക്ക്