നിക്കൊളാസ് ഒട്ടാമെൻഡി

 
Sports

ലോകകപ്പോടെ മടക്കം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ‍്യാപിച്ച് നിക്കൊളാസ് ഒട്ടാമെൻഡി

അർജന്‍റീന ജേഴ്സിയിൽ 22 വർഷം നീണ്ടു നിന്ന കരിയറിൽ 138 മത്സരങ്ങൾ കളിച്ചിട്ടുണ്ട് താരം

Aswin AM

ബ‍്യൂണസ് ഐറിസ്: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കുന്നുവെന്ന് വ‍്യക്തമാക്കി നിക്കൊളാസ് ഒട്ടാമെൻഡി. സമൂഹമാധ‍്യമത്തിലൂടെയാണ് താരം ഇക്കാര‍്യം ആരാധകരെ അറിയിച്ചത്. അർജന്‍റീന ജേഴ്സിയിൽ 22 വർഷം നീണ്ടു നിന്ന കരിയറിൽ 138 മത്സരങ്ങൾ കളിച്ചിട്ടുണ്ട് താരം. അർജന്‍റീനയുടെ പ്രതിരോധ നിരയിൽ പ്രധാനിയായിരുന്നു 38കാരനായ ഒട്ടാമെൻഡി.

നാലു ലോകകപ്പുകളിൽ അർജന്‍റീനയെ പ്രതിനിധികരിച്ച് കളിച്ചിട്ടുണ്ട്. ഇത്തവണത്തെ ലോകകപ്പ് ഫൈനലായിരുന്നു തന്‍റെ അവസാന മത്സരമെന്നും ആഗ്രഹിച്ച ഫലമല്ല ലഭിച്ചതെങ്കിലും അവസാന നിമിഷം വരെ പോരാടിയെന്നും ലോക ചാംപ‍്യനാകണമെന്ന സ്വപ്നത്തിന് തന്നോടൊപ്പം നിന്ന അർജന്‍റീന ടീമിനോട് നന്ദി പറയുന്നുവെന്നും താരം ഇൻസ്റ്റഗ്രാമിൽ‌ കുറിച്ചു.

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്