India Vs Japan 
Sports

ലക്ഷ്യം ഫൈനൽ; ഇന്ത്യ ഇന്ന് ജപ്പാനെ നേരിടും

അവസാന മത്സരത്തില്‍ പാകിസ്ഥാനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകർക്കുകയായിരുന്നു

MV Desk

ചെന്നൈ: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ജപ്പാനെ നേരിടും. രാത്രി 8.30 നാണ് മത്സരം.

അഞ്ച് മത്സരങ്ങളിൽ തോൽവികളില്ലാതെ നാല് വിജയവും ഒരു സമനിലയുമടക്കം 13 പോയിന്‍റുമായി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചത്. അവസാന മത്സരത്തില്‍ പാകിസ്ഥാനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകർക്കുകയായിരുന്നു.

മത്സരത്തിൽ ഇന്ത്യയ്ക്കായി ജുഗരാജ് സിങ്, ആകാശ്ദീപ് സിങ് എന്നിവർ ഓരോ ഗോൾ വീതം നേടിയപ്പോൾ ഹർമൻപ്രീത് സിങ് രണ്ടു ​ഗോളുകളും നേടി. ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ മൂന്നു വട്ടം ജേതാക്കളായിട്ടുള്ള ഇന്ത്യ ലോക റാങ്കിങ്ങില്‍ 4-ാം സ്ഥാനത്താണുള്ളത്.

പിഎം ശ്രീ: സർക്കാർ രാഷ്ട്രീയ സമ്മർദത്തിൽ

വൈദ്യുതി പ്രതിസന്ധി നേരിടാൻ കെഎസ്ഇബിക്ക് പ്രത്യേക നിർദേശം

സീബ്രാ ക്രോസിങ്ങിൽ നിയമലംഘനം: ആയിരം വാഹനങ്ങൾക്ക് പിഴ

രമേശും സുരേഷും നയിക്കും; കേരളം എ‌ടുക്കാൻ പുതിയ പദ്ധതിയുമായി ബിജെപി

അസാധാരണം ഈ അതിജീവനം