ഓസീസ് ടീം

 
Sports

കമ്മിൻസ് അടക്കമുള്ള ബൗളർമാർ തിരിച്ചെത്തി; ഖവാജയില്ലാത്ത ടെസ്റ്റ് പരമ്പരയിൽ ബംഗ്ലാദേശിനെ നേരിടാൻ ഓസീസ്

ഓഗസ്റ്റ് 13ന് ഡാർവിനിൽ വച്ചാണ് ബംഗ്ലാദേശ് പരമ്പരയ്ക്ക് തുടക്കമാകുന്നത്

Aswin AM

സിഡ്നി: ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് പരമ്പരകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ‍്യാപിച്ചു. 13 അംഗ ടീമിൽ പാറ്റ് കമ്മിൻസ്, ജോസ് ഹേസൽവുഡ്, നേഥൻ ലിയോൺ എന്നിവർ ടീമിൽ തിരിച്ചെത്തി. സിഡ്നിയിൽ കഴിഞ്ഞ ജനുവരിയിൽ നടന്ന ടെസ്റ്റ് മത്സരത്തിനിടെ മൂവർക്കും പരുക്കേറ്റതിനെത്തുടർന്ന് ഏറെ നാളുകളായി കളിക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ഡിസംബറിലാണ് കമ്മിൻസ് അവസാനമായി ഓസ്ട്രേലിയയ്ക്കു വേണ്ടി കളിച്ചത്.

ഓഗസ്റ്റ് 13ന് ഡാർവിനിൽ വച്ചാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. തുടർന്ന് മക്കായിയിൽ വച്ച് ഓഗസ്റ്റ് 22ന് രണ്ടാം ടെസ്റ്റ് മത്സരം ആരംഭിക്കും. ആഷസ് പരമ്പരയിൽ മിന്നും പ്രകടനം കാഴ്ചവച്ച ബ്രണ്ടൻ ഡോഗെറ്റ്, ടോഡ് മർഫി, മൈക്കൽ നെസർ എന്നിവരെ ടീമിലേക്ക് പരിഗണിച്ചിട്ടില്ലെങ്കിലും സ്റ്റാൻഡ്ബൈ താരങ്ങളായി തുടരും.

സ്റ്റാർ ഓപ്പണർ ഉസ്മാൻ ഖവാജ വിരമിച്ചതിനു ശേഷമുള്ള ആദ‍്യ ടെസ്റ്റ് പരമ്പര‍യാണിത്. ഖവാജയ്ക്ക് പകരം ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിഷ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്നെ, ജേക്ക് വെതറാൾഡ് എന്നിവരെയാണ് അതേ സ്ഥാനത്തേക്ക് ഓസീസ് പരിഗണിക്കുന്നത്.

ബംഗ്ലാദേശ് പരമ്പര‍യ്ക്കുള്ള ഓസീസ് ടീം: പാറ്റ് കമ്മിൻസ് (ക‍്യാപ്റ്റൻ), സ്കോട്ട് ബോലൻഡ്, അലക്സ് കാരി, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലെബുഷെയ്നെ, നേഥൻ ലിയോൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽസ്റ്റാർക്ക്, ജേക്ക് വെതറാൾഡ്, ബ‍്യൂ വെബ്സ്റ്റർ

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്‍റെ യെലോ അലർട്ട്

സെപ്റ്റംബർ 11ന് വിചാരണയ്‌ക്ക് ഹാജരാകണം; അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ മുട്ടിൽ മരം മുറി കേസിൽ കോടതി

'വെക്കടാ ഇതിനു മേലെ ഒന്ന്'; ദുലീപ് ട്രോഫി ഫൈനലിൽ ഇരട്ട സെഞ്ചുറി അടിച്ച് ഇഷാൻ കിഷൻ

അട്ടപ്പാടിയിൽ യുവതിയുടെയും കുഞ്ഞിന്‍റേയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം; പ്രതി ഇതര സംസ്ഥാന തൊഴിലാളി!

ഇടുക്കി മുൻ എംഎൽഎ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു