ഓസ്ട്രേലിയ ക്രിക്കറ്റ് ടീം
ബ്രിസ്ബെയ്ൻ: ഇംഗ്ലണ്ടിനെതിരായ ഏകദിന,ടി20 പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. രണ്ട് വൈറ്റ് ബോൾ ടീമിനെയും മിച്ചൽ മാർഷ് നയിക്കും. നവംബർ 13, 15, 18 തീയതികളിലായി 3 ഏകദിനവും 5 ടി20 മത്സരങ്ങളും ഓസീസ് ഇംഗ്ലണ്ടിനെതിരേ കളിക്കും.
സീനിയർ താരങ്ങളായ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവർക്ക് വിശ്രമം അനുവദിച്ചതിനാൽ ടീമിലെടുത്തിട്ടില്ല. ന്യൂസിലൻഡിനെതിരേ ഡിസംബർ 9ന് നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായ ടെസ്റ്റ് പരമ്പരയ്ക്ക് തയാറെടുക്കുന്നതിന്റെ ഭാഗമായാണ് താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്.
നിഖിൽ ചൗധരി
ആദ്യ ഏകദിന മത്സരം പെർത്തിലും രണ്ടാം ഏകദിന മത്സരം അഡ്ലെയ്ഡിലും മൂന്നാം ഏകദിന മത്സരം ഹൊബാർട്ടിലും നടക്കും. നവംബർ 21 ന് ആരംഭിക്കുന്ന ടി20 പരമ്പര മെൽബൺ, ഗോൾഡ് കോസ്റ്റ്, ബ്രിസ്ബെയ്ൻ, സിഡ്നി, കാൻബെറ എന്നീ വേദികളിലും നടക്കും. പ്രധാന താരങ്ങളില്ലാത്തതിനാൽ പുതുമുഖങ്ങൾക്കാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അവസരം നൽകിയിരിക്കുന്നത്. അണ്ടർ 19 താരങ്ങളായ ഒലിവർ പീക്ക്, മഹ്ലി ബിയർഡ്മാൻ എന്നിവർ 14 അംഗ ഏകദിന ടീമിലുണ്ട്. അതേസമയം, ഇന്ത്യൻ വംശജൻ നിഖിൽ ചൗധരി, ജോയൽ ഡേവീസ് അടക്കമുള്ള താരങ്ങൾ ടി20 ടീമിലുണ്ട്.
ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്ട്ലെറ്റ്, മഹ്ലി ബിയർഡ്മാൻ, അലക്സ് കാരി, കൂപ്പർ കൊണോളി, ജാക്ക് എഡ്വാർഡ്സ്, കാമറൂൺ ഗ്രീൻ, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, സ്പെൻസർ ജോൺസൺ, ഒലിവർ പീക്ക്, മാറ്റ് റെൻഷോ, ലിയാം സ്കോട്ട്, ആദം സാംപ
ടി20 പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീം: മിച്ചൽ മാർഷ് ക്യാപ്റ്റൻ, സേവ്യർ ബാർട്ട്ലെറ്റ്, മഹ്ലി ബിയർഡ്മാൻ, നിഖിൽ ചൗധരി, ടിം ഡേവിഡ്, ജോയൽ ഡേവീസ്, ജാക്ക് എഡ്വാർഡ്സ്, ജേക്ക് ഫ്രേസർ മക്ഗർക്, സാം ഹാർപർ, സ്പെൻസർ ജോൺസൺ, മിച്ചൽ ഓവൻ, ലാക്ലാൻ ഷോ, ആദം സാംപ