മത്സരത്തിൽ നിന്നും
ഡർബൻ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ‍്യ മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ 284 റൺസിന് ഓൾഔട്ടായി ദക്ഷിണാഫ്രിക്ക. 49 റൺസെടുത്ത ഡേവിഡ് ബെഡിങ്ഹാമാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർ.
ഐഡൻ മാർക്രം (37) ട്രിസ്റ്റൻ സ്റ്റബ്സ് (32), സൈമൺ ഹാർമർ (35), കേശവ് മഹാരാജ് ( 34) തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തപ്പോൾ ക‍്യാപ്റ്റൻ ടെംബ ബവുമ (3) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി.
ഓസീസിനു വേണ്ടി പാറ്റ് കമ്മിൻസ് മൂന്നും മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, നേഥൻ ലിയോൺ, എന്നിവർ രണ്ടും ബ‍്യു വെബ്സ്റ്റർ ഒരു വിക്കറ്റും പിഴുതു. നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 390 റൺസ് അടിച്ചെടുത്തിരുന്നു. മാറ്റ് റെൻഷോ മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങിയത്.
397 പന്തുകൾ നേരിട്ട താരം 21 ബൗണ്ടറിയും ഒരു സിക്സും അടക്കം 190 റൺസാണ് അടിച്ചെടുത്തത്. റെൻഷോയ്ക്ക് പുറമെ കമ്മിൻസ് 43 റൺസും മാർനസ് ലബുഷെയ്നെ 37 റൺസും നേടി. മറ്റു താരങ്ങൾക്ക് തിളങ്ങാനായില്ല. നിലവിൽ രണ്ടാം ഇന്നിങ്ങസ് ബാറ്റിങ് ആരംഭിച്ച ഓസീസിന് 115 റൺസ് ലീഡുണ്ട്.