ബാബർ അസം

 
Sports

പരുക്ക് വില്ലനായി; ഇംഗ്ലണ്ടിനെതിരായ ആദ‍്യ ടെസ്റ്റിൽ ബാബർ അസം കളിക്കില്ല

വലതു കൈയ്ക്കേറ്റ പരുക്കാണ് താരത്തിന് തിരിച്ചടിയായത്

Aswin AM

ലണ്ടൻ: ഓഗസ്റ്റ് 19ന് ഇംഗ്ലണ്ടിനെതിരേ ഹെഡിങ്‌ലിയിൽ ആരംഭിക്കാനിരിക്കുന്ന ആദ‍്യ ടെസ്റ്റ് മത്സരത്തിനുള്ള പാക്കിസ്ഥാൻ ടീമിൽ നിന്നും സ്റ്റാർ താരം ബാബർ അസം പുറത്ത്. വലതു കൈയ്ക്കേറ്റ പരുക്കാണ് താരത്തിന് തിരിച്ചടിയായത്.

ബാബർ അസമിന്‍റെ അഭാവത്തിൽ സൽമാൻ അലി ആഘ ടീമിനെ നയിക്കും. കൗണ്ടി സെലക്റ്റ് ഇലവനെതിരായ സന്നാഹ മത്സരത്തിനിടെയാണ് ബാബറിന് പരുക്കേറ്റത്. തിങ്കളാഴ്ച താരം നെറ്റ്സിൽ പരിശീലനം നടത്തിയിരുന്നു. എന്നാൽ നിലവിൽ അദ്ദേഹത്തിന്‍റെ പരുക്ക് ഭേദമായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.

രണ്ടാം ടെസ്റ്റ് മത്സരം മുതൽ താരം കളിക്കുമെന്നാണ് കോച്ച് സർഫറാസ് അഹ്മദ് മാധ‍്യമങ്ങളോട് വ‍്യക്തമാക്കിയത്. ബാബർ അസമിന്‍റെ അഭാവം പാക്കിസ്ഥാന് വലിയ തിരിച്ചടിയായേക്കും. ബാബറിനു പകരം സൗദ് ഷക്കീലായിരിക്കും ആദ‍്യ ടെസ്റ്റിൽ കളിക്കുക. ഇംഗ്ലണ്ടിനെതിരേ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിലെ 2 മത്സരങ്ങൾ ബാബറില്ലാതെ തന്നെ പാക്കിസ്ഥാൻ വിജയം നേടിയിരുന്നു. എന്നാൽ പാക്കിസ്ഥാനിലെ സ്പിൻ അനുകൂല പിച്ചുകളായിരിക്കില്ല ലീഡ്സിലേത്. ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് റാങ്കിങ്ങിൽ ഇംഗ്ലണ്ട് ഏഴാം സ്ഥാനത്തും എട്ടാം സ്ഥാനത്തുമാണ്. ഓഗസ്റ്റ് 19ന് ആദ‍്യ ടെസ്റ്റും ഓഗസ്റ്റ് 27ന് രണ്ടാം ടെസ്റ്റും സെപ്റ്റംബർ 9ന് മൂന്നാം ടെസ്റ്റും ആരംഭിക്കും.