ബംഗ്ലാദേശ് ടെസ്റ്റ് ടീം

 
Sports

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് വിജയം; ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഇന്ത‍്യ‍യെ മറികടന്ന് ബംഗ്ലാദേശ്

പട്ടികയിൽ ഇന്ത‍്യയെ മറികടന്ന ബംഗ്ലാദേശ് നിലവിൽ നാലാം സ്ഥാനത്തെത്തി

Aswin AM

ഡാർവിൻ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ‍്യ മത്സരത്തിൽ 9 വിക്കറ്റിന് വിജയിച്ചതോടെ ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഇന്ത‍്യയെ ബംഗ്ലാദേശ് മറികടന്നു. പട്ടികയിൽ ഇന്ത‍്യയെ മറികടന്ന ബംഗ്ലാദേശ് നിലവിൽ നാലാം സ്ഥാനത്തെത്തി.

5 ടെസ്റ്റ് മത്സരങ്ങളിൽ മൂന്നും വിജയിച്ച ബംഗ്ലാദേശിന് 40 പോയിന്‍റുകളാണുള്ളത്. ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തുടരുമ്പോൾ ന‍്യൂസിലൻഡാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്.

അതേസമയം, രണ്ടു തവണ ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് ഫൈനലിലെത്തിയ ഇന്ത‍്യ കളിച്ച 9 മത്സരങ്ങളിൽ 4 മത്സരങ്ങൾ വിജയിച്ച് അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. വരാനിരിക്കുന്ന 9 ടെസ്റ്റ് മത്സരങ്ങളിൽ 6,7 മത്സരങ്ങളിലെങ്കിലും വിജയിച്ചാൽ മാത്രമെ ഇന്ത‍്യയ്ക്ക് ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാനുള്ള നേരിയ സാധ‍്യതയുള്ളൂ. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനു ശേഷം ന‍്യൂസിലൻഡ്, ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരേ ഇന്ത‍്യ ഏറ്റുമുട്ടും. ലണ്ടനിലെ ഓവലിൽ 2027 ജൂൺ 9ന് ആണ് ഫൈനൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

Get updates on WhatsApp