ഇന്ത‍്യൻ ക്രിക്കറ്റ് ടീം

 
Sports

കിരീടം നിലനിർ‌ത്താൻ ഹർമൻപ്രീതിന്‍റെ പെൺപട; ഏഷ‍്യൻ ഗെയിംസിനുള്ള ഇന്ത‍്യൻ ടീമായി

ജമീമ റോഡ്രിഗസ്, ഷഫാലി വർമ, ദീപ്തി ശർമ, റിച്ച ഘോഷ്, രേണുക സിങ് അടക്കമുള്ളവരെ 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

Aswin AM

ന‍്യൂഡൽഹി: ജപ്പാനിൽ വച്ച് നടക്കാനിരിക്കുന്ന 2026 ഏഷ‍്യൻ ഗെയിംസിലേക്കുള്ള ഇന്ത‍്യൻ വനിതാ ടീമിനെ പ്രഖ‍്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സ്മൃതി മന്ഥനയാണ് വൈസ് ക‍്യാപ്റ്റൻ.

ജമീമ റോഡ്രിഗസ്, ഷഫാലി വർമ, ദീപ്തി ശർമ, റിച്ച ഘോഷ്, രേണുക സിങ് അടക്കമുള്ളവരെ 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിക്കറ്റ് കീപ്പർ യസ്തിക ഭാട്ടിയയെ പുറത്താക്കി. അതേസമയം, കായികക്ഷമതയുടെ അടിസ്ഥാനത്തിലായിരിക്കും ഓൾറൗണ്ടർ ശ്രേയാങ്ക പാട്ടീലിനെ കളിപ്പിക്കുക.

സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ഏഷ‍്യൻ ഗെയിംസ് ഒക്റ്റോബർ 4ന് സമാപിക്കും. സെപ്റ്റംബർ 17 മുതൽ 22 വരെയാണ് ക്രിക്കറ്റ് മത്സരങ്ങൾ. എട്ട് ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. 2023ൽ നടന്ന ഏഷ‍്യൻ ഗെയിംസ് കീരിട ജേതാക്കളായ ഇന്ത‍്യ ഇത്തവണയും കപ്പിൽ മുത്തമിടുമെന്ന ആത്മവിശ്വാസത്തിലാണ്. ബംഗ്ലാദേശിനെ സെമി ഫൈനലിലും ശ്രീലങ്കയെ ഫൈനലിലും പരാജയപ്പെടുത്തിയാണ് ഇന്ത‍്യ 2023ൽ കിരീടം നേടിയത്.

ഏഷ‍്യൻ ഗെയിംസിനുള്ള ഇന്ത‍്യൻ വനിതാ ടീം: ഹർമൻപ്രീത് കൗർ (ക‍്യാപ്റ്റൻ), സ്മൃതി മന്ഥന (വൈസ് ക‍്യാപ്റ്റൻ), ഷഫാലി വർമ, ജമീമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ജി. കമാലിനി (വിക്കറ്റ് കീപ്പർ), ഭാരതി ഫൂൽമാലി, ശ്രീചരണി, രേണുക സിങ് ഠാക്കൂർ, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ശ്രേയാങ്ക പാട്ടീൽ, രാധ യാദവ്, നന്ദനി ശർമ.

പ്രളയം; ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ ചരക്കുനീക്കം താറുമാറായി, സോണൗലി അതിർത്തിയിൽ 16 കിലോമീറ്റർ നീളത്തിൽ ട്രക്കുകളുടെ നിര

ഓസീസിനെതിരായ അണ്ടർ 19 പരമ്പര: വൈഭവ് സൂര‍്യവംശിയെ ഇന്ത‍്യൻ ടീമിലെടുക്കാത്തത് എന്തുകൊണ്ട്?

ഡ്രസിങ് റൂമും ഹോട്ടലുകളും പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ല; ഏഷ‍്യൻ ഗെയിംസിന് ബി ടീമിനെ അയക്കാൻ ബിസിസിഐ

മുംബൈയിൽ ക്യാമ്പസ് തുറക്കാൻ ഓസ്ട്രേലിയൻ സർവകലാശാല

അത് സുകുമാരക്കുറുപ്പല്ല!; പ്രചരിക്കുന്നത് തൃശൂർ സ്വദേശി ദാമോദര മേനോന്‍റെ ചിത്രമെന്ന് ബന്ധുക്കൾ