ടീം ഇന്ത‍്യ

 
Sports

കിരീട ജേതാക്കളായ ഇന്ത‍്യൻ ടീമിന്‍റെ അടുത്ത എതിരാളികൾ ആര്?

സൂര‍്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള നീലപ്പട അയർലൻഡിനെതിരേ 2 ടി20 മത്സരങ്ങൾ കളിക്കും

Aswin AM

ന‍്യൂഡൽഹി: 2026ലെ ടി20 ലോകകപ്പ് ജേതാക്കളായ ശേഷമുള്ള ഇന്ത‍്യൻ ക്രിക്കറ്റ് ടീമിന്‍റെ ആദ‍്യ മത്സരത്തിന്‍റെ തീയതി പ്രഖ‍്യാപിച്ച് ബിസിസിഐ. സൂര‍്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള നീലപ്പട അയർലൻഡിനെതിരേ 2 ടി20 മത്സരങ്ങൾ കളിക്കും.

ജൂൺ 26, 28 തീയതികളിൽ ബെൽഫാസ്റ്റിലെ സ്റ്റോർമോണ്ട് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. 2007ന് ശേഷം ആദ‍്യമായാണ് ഇന്ത‍്യ ബെൽ‌ഫാസ്റ്റിൽ കളിക്കാനൊരുങ്ങുന്നത്.

അതിനു ശേഷം ഇംഗ്ലണ്ടിനെതിരേ ഇംഗ്ലണ്ടിൽ 5 ടി20യും 3 ഏകദിന മത്സരങ്ങളും ഇന്ത‍്യ കളിക്കും. 8 തവണയാണ് ഇതുവരെ അയർലൻഡും ഇന്ത‍്യയും തമ്മിൽ ടി20 മത്സരത്തിൽ ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ ഒരു തവണ പോലും ഇന്ത‍്യ പരാജയം അറിഞ്ഞിട്ടില്ല.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്