ഹോം ഗ്രൗണ്ടിലും രക്ഷയില്ല; ബ്ലാസ്റ്റേഴ്സിന് രണ്ടാം തോൽവി

 
Sports

ഹോം ഗ്രൗണ്ടിലും രക്ഷയില്ല; ബ്ലാസ്റ്റേഴ്സിന് രണ്ടാം തോൽവി

ഇതോടെ ആറ് പോയിന്‍റോടെ മുംബൈ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.

Sports Desk

കൊച്ചി: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ രണ്ടാം തോൽവി. ഹോം ഗ്രൗണ്ടിൽ തിരിച്ചുവന്ന ബ്ലാസ്റ്റേഴ്സിനെ മുംബൈ സിറ്റി എഫ്സിയാണ് മുട്ടുകുത്തിച്ചത് (1-0). ലാലിയൻസ്വാല ചാങ്തെ (47) മുംബൈയുടെ വിജയഗോളിനുടമ.

നേരത്തെ മോഹൻ ബഗാനോടും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. കളിയുടെ ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ‌ഗോൾ നേടാൻ സാധിച്ചിരുന്നില്ല.

രണ്ടാം പകുതിയിലെ 47ാം മിനിറ്റിൽ ലാലിയൻസുവാല ചാങ്തെ മുംബൈയ്ക്കായി ആദ്യ ഗോൾ നേടി. ഇതോടെ ആറ് പോയിന്‍റോടെ മുംബൈ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.

പുടിന്‍റെ അതീവ സുരക്ഷിത ഔറസ് സെനറ്റ് ഡൽഹി റോഡുകളിൽ; വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും ചെറുക്കും

കശ്മീരിൽ പാക്കിസ്ഥാൻകാരനായ നുഴഞ്ഞുകയറ്റക്കാരൻ പിടിയിൽ

യുവാവിന്‍റെ വയറ്റിൽ‌ ഗർഭപാത്രവും ഫാലോപിയൻ ട്യൂബുകളും; അപൂർവ രോഗമെന്ന് ഡോക്റ്റർമാർ

മാണി സി. കാപ്പനെ അയോഗ്യനാക്കണം; ഹൈക്കോടതിയിൽ ഹർജിയുമായി പരാതിക്കാരൻ

ആശ്വാസ മഴയില്ല; സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പൂർണമായും പിൻവലിച്ചു