ഇന്ത‍്യൻ ഫുട്ബോൾ ആരാധകർക്ക് വൻ സർപ്രൈസ്; മുൻ ലോക ചാംപ‍്യന്മാരായ ബ്രസീൽ ഇന്ത‍്യയിലേക്ക്, സൗഹൃദ മത്സരം കളിച്ചേക്കും

 
Sports

ഇന്ത‍്യൻ ഫുട്ബോൾ ആരാധകർക്ക് വൻ സർപ്രൈസ്; മുൻ ലോക ചാംപ‍്യന്മാരായ ബ്രസീൽ ഇന്ത‍്യയിലേക്ക്, സൗഹൃദ മത്സരം കളിച്ചേക്കും

കോൽക്കത്തയിലെ സോൾ‌ട്ട് ലേക്ക് സ്റ്റേഡിയം മത്സരങ്ങൾക്ക് വേദിയാകുമെന്നാണ് ഇഎസ്പിഎൻ ബ്രസീൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്

Aswin AM

കോൽക്കത്ത: മുൻ ലോക ചാംപ‍്യന്മാരായ ബ്രസീൽ ഇന്ത‍്യയിൽ സൗഹൃദ മത്സരം കളിക്കാനെത്തുന്നുവെന്ന് റിപ്പോർട്ട്. മൂന്ന് മത്സരങ്ങൾ കളിക്കാനാണ് ബ്രസീൽ പദ്ധതിയിടുന്നതെന്നാണ് ഇഎസ്പിഎൻ ബ്രസീൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇതിലൊരു മത്സരമായിരിക്കും കോൽക്കത്തയിലെ സോൾ‌ട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുക.

ഇതിൽ മറ്റു രണ്ടു മത്സരങ്ങളും ഓസ്ട്രേലിയക്കെതിരേയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 25ന് ടൗൺസ്‌വില്ലിലും സെപ്റ്റംബർ 29ന് ബ്രിസ്ബെയിനുലുമാണ് ഈ മത്സരങ്ങൾ നടക്കുന്നത്.

ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷനും ഇന്ത‍്യൻ സംഘാടകരും ഇതു സംബന്ധിച്ച ചർച്ചകൾ നടത്തിവരുകയാണെന്നും കരാറിലെ ചില നിബന്ധകൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ മൂന്നാമത്തെ സൗഹൃദ മത്സരത്തിൽ ബ്രസീലിന്‍റെ എതിരാളികൾ ആരായിരിക്കുമെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. ലോകകപ്പിലടക്കം ഇന്ത‍്യൻ ആരാധകരിൽ നിന്നും ലഭിച്ച വമ്പിച്ച പിന്തുണയാണ് ബ്രസീൽ ഇന്ത‍്യയിൽ കളിക്കാനെത്തുന്നതിന്‍റെ പ്രധാന കാരണമെന്നാണ് വിവരം.

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മുൻ എഐഎഡിഎംകെ എംഎൽഎമാരെ സ്ഥാനാർഥികളായി പ്രഖ്യാപിച്ച് ടിവികെ

ചൂടിന് ആശ്വാസമാവുമോ? വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

വീണയെ അന്വേഷണ ഏജൻസികളും മാധ്യമങ്ങളും വേട്ടയാടുന്നു: മുഹമ്മദ് റിയാസ്

അമെരിക്കയിൽ സ്വന്തം പേരിൽ കോളെജ് തുടങ്ങാൻ 190 കോടി സംഭാവന നൽകി ഇന്ത്യൻ വംശജരായ ദമ്പതികൾ

അഫ്ഗാനിസ്ഥാനെതിരായ പരമ്പര; പേസർ ഹർഷിത് റാണ പുറത്ത്, ഫിറ്റ്നസ് ടെസ്റ്റ് പാസായി ബുംറ