റൊണാൾഡീഞ്ഞോ

 
Sports

ബ്രസീൽ താരം റൊണാൾഡീഞ്ഞോ തിരിച്ചെത്തുന്നു; ലക്ഷ്യം മുന്നൂറാം ഗോൾ

2015 സെപ്റ്റംബറിലാണ് താരം അവസാനമായി ബ്രസീലിനു വേണ്ടി മത്സരത്തിനിറങ്ങിയത്. 1

Sports Desk

കരിയറിലെ മുന്നൂറാം ഗോൾ എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനായി വീണ്ടും മത്സര ഫുട്ബോളിലേക്ക് തിരിച്ചെത്തുക‍യാണ് ബ്രസീൽ താരം റൊണാൾഡീഞ്ഞോ. 46ാം വയസിലാണ് നീണ്ട ഇടവേളയ്ക്കു ശേഷമുള്ള റൊണാൾഡീഞ്ഞോയുടെ തിരിച്ചു വരവ്. ഇറ്റാലിയൻ ക്ലബായ റേവെന്ന എഫ്സിക്കു വേണ്ടി നവംബർ 15ന് റൊണാൾഡീഞ്ഞോ ഗ്രൗണ്ടിൽ ഇറങ്ങും. 2018ലാണ് റൊണാൾഡീഞ്ഞോ വിരമിച്ചത്. 2015 സെപ്റ്റംബറിലാണ് താരം അവസാനമായി ബ്രസീലിനു വേണ്ടി മത്സരത്തിനിറങ്ങിയത്. 11 വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചു വരവ് ആരാധകർ ആവേശത്തോടെയാണ് കാണുന്നത്. റൊണാൾഡീഞ്ഞോയുടെ സുഹൃത്തായ ഇഗ്ലാനിസോയ സിപാരിയാനിയാണ് ക്ലബിന്‍റെ ഉടമസ്ഥൻ.

കളിക്കാരൻ എന്നതിനു പുറമേ ക്ലബിന്‍റെ ഒരു ഓഹരി ഉടമ കൂടിയാണ് റൊണാൾഡീഞ്ഞോ. കരിയറിൽ 299 ഗോളുകൾ നേടി നിൽക്കുമ്പോഴാണ് താരം വിരമിച്ചത്. അതു കൊണ്ടു തന്നെ കരിയറിലെ 300ാം ഗോൾ എന്ന സ്വപ്നം ഈ തിരിച്ചു വരവിൽ സാധ്യമാകുമെന്നാണ് പ്രതീക്ഷ.

മൈതാനത്ത് പന്തുമായി നൃത്തമാടാനായി കാത്തിരിക്കുകയാണ് ഞാൻ. ഫുട്ബോൾ എല്ലായ്പോഴും എന്‍റെ സന്തോഷമാണ്. ഇന്ദ്രജാലം ആരംഭിക്കട്ടെ എന്നാണ് താരം തിരിച്ചു വരവിനെക്കുറിച്ച് പറയുന്നത്. പാരീസ് സെയ്ന്‍റ് ജർമൻ, ബാഴ്സിലോണ, എസി മിലൻ തുടങ്ങി. യൂറോപ്പിലെ പ്രമുഖ ക്ലബുകൾക്കു വേണ്ടിയെല്ലാം റൊണാൾഡീഞ്ഞോ കളിച്ചിട്ടുണ്ട്. 2005ൽ ബാലൺ ഡി ഓർ പുരസ്കാരവും നേടി.