ലയണൽ മെസി.

 

File

Sports

കരാർ ലംഘനം: ലയണൽ മെസിക്കെതിരേ കേസ്

ഏഴ് ദശലക്ഷം ഡോളറിന്‍റെ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഫുട്ബോൾ താരം ലയണൽ മെസിക്കെതിരേ ഇവന്‍റ് പ്രൊമോട്ടർമാർ കോടതിയെ സമീപിച്ചു

Sports Desk

മയാമി: ഏഴ് ദശലക്ഷം ഡോളറിന്‍റെ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഫുട്ബോൾ താരം ലയണൽ മെസിക്കെതിരേ മയാമിയിലെ ഇവന്‍റ് പ്രൊമോട്ടർമാർ കോടതിയെ സമീപിച്ചു. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഒരു പ്രദർശന മത്സരത്തിൽ നിന്ന് മെസി വിട്ടുനിന്നതാണ് കേസിന് ആധാരം.

അർജന്‍റീന ഫുട്ബോൾ അസോസിയേഷനും മെസിക്കുമെതിരേ വിഡ് മ്യൂസിക് ഗ്രൂപ്പാണ് കേസ് ഫയൽ ചെയ്തത്. കരാർ പ്രകാരം വെനസ്വേല, പ്യൂർട്ടോറിക്ക എന്നിവർക്കെതിരേ നടന്ന മത്സരങ്ങളിൽ മെസി കുറഞ്ഞത് 30 മിനിറ്റെങ്കിലും കളിക്കണമായിരുന്നു. എന്നാൽ, വെനസ്വേലക്കെതിരായ മത്സരത്തിൽ മെസി കളിക്കാനിറങ്ങിയില്ല.

മെലി ഇറങ്ങാത്തതു കാരണം തങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് സംഘാടകരുടെ വാദം. അതേസമയം മെസിയോ അർജന്‍റീന ഫുട്ബോൾ അസോസിയേഷനോ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി