ക്രിസ് ഗെയ്‌ലിനൊപ്പം കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം ഉടമ സുഭാഷ് മാന്വൽ.

 
Sports

ക്രിസ് ഗെയ്ൽ കേരളത്തിലേക്ക്; കെസിഎൽ മത്സരം കാണാനെത്തും

ടീമിനെ പിന്തുണയ്ക്കാനും മൂന്നാം സീസണിന്‍റെ ആവേശത്തിൽ പങ്കുചേരാനും സ്റ്റേഡിയത്തിലെത്താൻ ഗെയ്ൽ ക്രിക്കറ്റ് ആരാധകരോട് ആഹ്വാനം ചെയ്തു

Sports Desk

ലണ്ടൻ: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിൽ, നിലവിലുള്ള ചാംപ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിനു പിന്തുണ നൽകാൻ ക്രിക്കറ്റ് ഇതിഹാസവും ബ്ലൂ ടൈഗേഴ്സ് ഗ്ലോബലിന്‍റെ സഹഉടമയുമായ ക്രിസ് ഗെയ്ൽ കേരളത്തിലേക്ക്. തന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് 'യൂണിവേഴ്സ് ബോസ്' ഇക്കാര്യം ആരാധകരെ അറിയിച്ചത്.

ടീമിനെ പിന്തുണയ്ക്കാനും മൂന്നാം സീസണിന്‍റെ ആവേശത്തിൽ പങ്കുചേരാനും സ്റ്റേഡിയത്തിലെത്താൻ ഗെയ്ൽ ക്രിക്കറ്റ് ആരാധകരോട് ആഹ്വാനം ചെയ്തു. കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ ക്യാപ്റ്റനായി സലി സാംസണിനെയും വൈസ് ക്യാപ്റ്റനായി ബേസിൽ തമ്പിയെയും നേരത്തെ ഗെയ്ൽ തന്നെയാണ് പ്രഖ്യാപിച്ചിരുന്നത്.

ക്രിസ് ഗെയ്‌ലിന്‍റെ സന്ദർശനം കൊച്ചി ബ്ലൂ ടൈഗേഴ്സിനും കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്കും ഏറെ അഭിമാനകരമായ നിമിഷമാണെന്ന് ടീം ഉടമ സുഭാഷ് മാനുവൽ പറഞ്ഞു.

"ടീമിനുള്ള അദ്ദേഹത്തിന്‍റെ ആത്മാർത്ഥമായ പിന്തുണയും ആരാധകരുമായുള്ള ബന്ധവും ഒരു ആഗോള സ്പോർട്സ് ബ്രാൻഡ് വളർത്തിയെടുക്കാനുള്ള ഞങ്ങളുടെ ലക്ഷ്യത്തിന് കരുത്തേകും. കെസിഎൽ മൂന്നാം സീസൺ അവിസ്മരണീയമാക്കാൻ എല്ലാ ആരാധകരുടെയും പിന്തുണ വേണം"- അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിസ് ഗെയ്‌ലിന്‍റെ സാന്നിധ്യം കേരള ക്രിക്കറ്റ് ലീഗിന് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കും. ഒപ്പം ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളെ നേരിൽ കാണാനുള്ള അപൂർവ അവസരമാണ് ഇതിലൂടെ മലയാളി ആരാധകർക്ക് ഒരുങ്ങുന്നത്.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്