സൂര്യാംശ് ഷെഡ്ഗെ

 

File photo

Sports

നിതീഷ് റെഡ്ഡിക്ക് പരുക്ക്; പുതുമുഖം ഇന്ത്യൻ ടീമിൽ

അയർലൻഡ്, ഇംഗ്ലണ്ട് ടി20 പര്യടനത്തിനുള്ള ടീമിൽ നിന്ന് പരുക്കേറ്റ നിതീഷ് കുമാർ റെഡ്ഡിയെ ഒഴിവാക്കി, യുവ ഓൾറൗണ്ടർ സൂര്യാംശ് ഷെഡ്ഗെയെ ഉൾപ്പെടുത്തി

Sports Desk

മുംബൈ: അയർലൻഡ്, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റം. പരുക്കേറ്റ നിതീഷ് കുമാർ റെഡ്ഡിക്ക് പകരം യുവ ഓൾറൗണ്ടർ സൂര്യാംശ് ഷെഡ്ഗെയെ ടീമിൽ ഉൾപ്പെടുത്തി. 23 വയസുകാരനായ സൂര്യാംശ് ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിന്‍റെ താരമാണ്.

ആഭ്യന്തര ക്രിക്കറ്റിലെയും ശ്രീലങ്കയിൽ നടന്ന ഇന്ത്യ എ ടീമിന്‍റെ പരമ്പരയിലെയും മിന്നുന്ന പ്രകടനങ്ങളാണ് സൂര്യാംശിന് ദേശീയ ടീമിലേക്ക് വഴിതുറന്നത്. മധ്യനിരയിൽ ബാറ്റ് ചെയ്യുന്ന താരം 120.49 സ്‌ട്രൈക്ക് റേറ്റിൽ 147 റൺസ് നേടിയിരുന്നു. ബൗളിങ്ങിലും തന്‍റെ മീഡിയം പേസ് കൊണ്ട് ശ്രദ്ധേയ പ്രകടനമാണ് പുറത്തെടുത്തത്. ഈ സീസൺ ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനായി ഏഴ് ഇന്നിങ്‌സുകളിൽ നിന്ന് 175.55 സ്‌ട്രൈക്ക് റേറ്റിൽ 158 റൺസും നേടി.

കഴിഞ്ഞ ആഴ്ച ചെന്നൈയിൽ നടന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിനത്തിലാണ് നിതീഷ് കുമാർ റെഡ്ഡിക്ക് ഇടത് തുടയ്ക്ക് പരിക്കേറ്റത്. കുറഞ്ഞത് ഒരു മാസമെങ്കിലും വിശ്രമം ആവശ്യമായ താരം ബെംഗളൂരുവിൽ ബിസിസിഐയുടെ സെന്‍റർ ഓഫ് എക്സലൻസിൽ പുനരധിവാസ ചികിത്സയിൽ പ്രവേശിക്കും. ഓഗസ്റ്റിൽ നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽ തിരിച്ചെത്തുകയാണ് ലക്ഷ്യം.

മുഹമ്മദ് സിറാജ്, വരുൺ ചക്രവർത്തി എന്നിവരെ ആദ്യം പ്രഖ്യാപിച്ച ട20 ടീമിൽനിന്ന് പിന്നീട് ഒഴിവാക്കിയിരുന്നു. സിറാജിന് വിശ്രമം അനുവദിച്ചു എന്നാണ് വിശദീകരണം. വരുൺ ചക്രവർത്തിക്കു പരുക്കും.

ജൂൺ 26, 28 തീയതികളിൽ ബെൽഫാസ്റ്റിൽ വെച്ചാണ് അയർലൻഡിനെതിരായ ടി20 മത്സരങ്ങൾ. അതിനു ശേഷം ഇംഗ്ലണ്ടിലേക്ക് തിരിക്കുന്ന ഇന്ത്യൻ ടീം അവിടെ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിക്കും.

പുതുക്കിയ ടി20 ടീം ലിസ്റ്റ്:

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, തിലക് വർമ (വൈസ് ക്യാപ്റ്റൻ), അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി, സൂര്യാംശ് ഷെഡ്ഗെ, പ്രസിദ്ധ് കൃഷ്ണ.

കാണാതായിട്ട് 11 ദിവസം; ഒടുവിൽ മത്സ്യത്തൊഴിലാളികളുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ

നിധി വാഗ്ദാനം ചെയ്ത് ഒരുകോടി തട്ടി; നാല് പേർ അറസ്റ്റിൽ

ഡൽഹിയിൽ വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമം; അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് സ്പീക്കർക്ക് കെ.സി. വേണുഗോപാലിന്‍റെ കത്ത്

കർക്കടക വാവുബലി: കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും