ഇന്ത‍്യൻ മണ്ണിൽ ആഷസ് പോരാട്ടം!! ആരാധകരെ ആവേശത്തിലാക്കി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വെളിപ്പെടുത്തൽ

 
Sports

ഇന്ത‍്യൻ മണ്ണിൽ ആഷസ് പോരാട്ടം!! ആരാധകരെ ആവേശത്തിലാക്കി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വെളിപ്പെടുത്തൽ

ഉടനെയില്ലെങ്കിലും ഭാവിയിൽ തങ്ങൾക്ക് ഇത്തരത്തിലൊരു പദ്ധതിയുണ്ടെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക‍്യൂട്ടീവ് ടോഡ് ഗ്രീൻബെർഗ് പറയുന്നത്

Aswin AM

സിഡ്നി: ഇന്ത‍്യ‍യിൽ ആഷസ് പരമ്പര നടത്താനൊരുങ്ങി ക്രിക്കറ്റ് ഓസ്ട്രേലിയ. ഉടനെയില്ലെങ്കിലും ഭാവിയിൽ തങ്ങൾക്ക് ഇത്തരത്തിലൊരു പദ്ധതിയുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക‍്യൂട്ടീവ് ടോഡ് ഗ്രീൻബെർഗ് വ‍്യക്തമാക്കി. നേരത്തെ ഓസ്ട്രേലിയൻ ലീഗായ ബിഗ് ബാഷിന്‍റെ ഉദ്ഘാടന മത്സരം ചെന്നൈയിൽ വച്ച് നടത്താൻ ആഗ്രഹമുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോൾ ആഷസ് നടത്താനും തങ്ങൾക്ക് പദ്ധതിയുള്ളതായി അവർ വ‍്യക്തമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായും ബിസിസിഐയുമായും തങ്ങൾക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്നും ഇന്ത‍്യയിൽ ചില പ്രത‍്യേക മേഖല‍യിൽ കായികപരമായ ഉള്ളടക്കങ്ങൾക്ക് വലിയ സാധ‍്യതയുണ്ടെന്നും ടോഡ് ഒരു പോഡ്കാസ്റ്റിനിടെ പറഞ്ഞു. ഇത് ഉടനെ നടത്താൻ പദ്ധതിയില്ലെന്നും എന്നാൽ ഇക്കാര‍്യം തങ്ങളുടെ പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 30 വരെ വൈദ്യുതി നിയന്ത്രണം; സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ

തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു

വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര തകർന്നു

ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്

12 വർഷത്തെ കാത്തിരുപ്പ് വിഫലം? നീലക്കുറിഞ്ഞി പൂക്കുന്ന ചന്ദ്രമണ്ഡലം മലനിരകളിൽ വൻ കാട്ടുതീ