അർഷ്ദീപ് സിങ്

 
IPL

നാലോവറിൽ വഴങ്ങിയത് 68 റൺസ്; അർഷ്ദീപ് സിങ്ങിന്‍റെ ഫോമില്ലായ്മയിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത‍്യൻ താരം

അർഷ്ദീപ് സിങ്ങിന്‍റെ തുടർച്ചയായ മോശം പ്രകടനങ്ങൾ പ്ലേ ഓഫിൽ ടീമിനെ വേട്ടയാടുമെന്നാണ് പിയൂഷ് ചൗള പറയുന്നത്

Aswin AM

ന‍്യൂഡൽഹി: പഞ്ചാബ് കിങ്സിന്‍റെ ഇടങ്കയ്യൻ പേസർ അർഷ്ദീപ് സിങ്ങിന്‍റെ ഫോമിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത‍്യൻ താരം പിയൂഷ് ചൗള. അർഷ്ദീപ് സിങ്ങിന്‍റെ തുടർച്ചയായ മോശം പ്രകടനങ്ങൾ പ്ലേ ഓഫിൽ ടീമിനെ വേട്ടയാടുമെന്നാണ് പിയൂഷ് ചൗള പറയുന്നത്.

ടി20യിൽ ഇന്ത‍്യയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്ങിന്‍റെ കഴിഞ്ഞ മത്സരത്തിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. നാലോവർ പന്തെറിഞ്ഞ താരം വിട്ടുകൊടുത്തത് 68 റൺ‌സായിരുന്നു. ഇതോടെ 223 റൺസ് വിജയലക്ഷ‍്യം രാജസ്ഥാൻ മറികടക്കുകയും പഞ്ചാബ് ഈ സീസണിലെ ആദ‍്യ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു.

അർഷ്ദീപ് പവർപ്ലേയിൽ വിക്കറ്റ് വീഴ്ത്താറുണ്ടെന്നും എന്നാൽ വിക്കറ്റ് വീഴ്ത്താൻ സാധിക്കാതെ വരുമ്പോൾ കൂടുതൽ റൺസ് വിട്ടുകൊടുക്കുന്നുണ്ടെന്നാണ് ചൗള പറയുന്നത്. ഈ സീസണിൽ ഒരോവറിൽ 11 റൺസ് വീതം അർഷ്ദീപ് വഴങ്ങുന്നുണ്ടെന്നും ചൗള പറഞ്ഞു. 8 മത്സരങ്ങളിൽ നിന്നും 13 പോയിന്‍റുകളുമായി പഞ്ചാബ് തന്നെയാണ് പോയിന്‍റ് പട്ടികയിൽ മുന്നിൽ. ഗുജറാത്ത് ടൈറ്റൻസിനെതിരേ മേയ് മൂന്നിനാണ് പഞ്ചാബിന്‍റെ അടുത്ത മത്സരം.

മുല്ലപ്പെരിയാർ വിഷയം ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

'ഭാരത് മാതാ കീ ജയ്' വിളിച്ചതിനെ എതിർത്തു; കർണാടകത്തിൽ കോളെജ് പ്രിൻസിപ്പലിനെതിരേ കേസ്

'രോഹന്‍റെ ഒറ്റയാൾ പോരാട്ടം പാഴായി'; കെഎസിഎല്ലിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിനെ കുഞ്ഞൻ സ്കോറിലൊതുക്കി തൃശൂർ ടൈറ്റൻസ്

ആലപ്പുഴ രക്ഷാപ്രവർത്തന കേസിലെ അട്ടിമറി; സസ്പെൻഷൻ റദ്ദാക്കണെമന്ന എഡിജിപി അജിത് കുമാറിന്‍റെ വാദം സർക്കാർ തള്ളി

സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരേ നടത്തിയ പരാമർശം; ജാൻമണി ദാസ് അറസ്റ്റിൽ