ഹെൻറിക് ക്ലാസൻ
അഹമ്മദാബാദ്: ഐപിഎല്ലിൽ ഓറഞ്ച് ക‍്യാപ്പിന് പുതിയ അവകാശി. സൺറൈസേഴസ് താരം ഹെൻറിക് ക്ലാസനാണ് നിലവിൽ ഓറഞ്ച് ക‍്യാപ്പ് സ്വന്തമാക്കിയിരിക്കുന്നത്. 12 മത്സരങ്ങളിൽ നിന്നും 50.80 ശരാശരിയിൽ 508 റൺസാണ് താരം അടിച്ചെടുത്തത്.
ഗുജറാത്ത് ടൈറ്റൻസിനെതിരായ കഴിഞ്ഞ മത്സരം എസ്ആർഎച്ച് പരാജയപ്പെട്ടെങ്കിലും 16 പന്തിൽ നിന്നും 14 റൺസ് നേടിയതോടെ ക്ലാസൻ സായ് സുദർശനെ പിന്നിലാക്കി.
501 റൺസുമായി സായ് സുദർശൻ രണ്ടാം സ്ഥാനത്തും 481 റൺസുമായി അഭിഷേക് ശർമ മൂന്നാം സ്ഥാനത്തും 477 റൺസുമായി കെ.എൽ. രാഹുൽ നാലാം സ്ഥാനത്തും 467 റൺസുമായി ശുഭ്മൻ ഗിൽ അഞ്ചാം സ്ഥാനത്തും ഇടം പിടിച്ചിട്ടുണ്ട് പട്ടികയിൽ.