ജോഷ് ഹേസൽവുഡ്, ഭുവനേശ്വർ കുമാർ

 
IPL

സ്വിങ്ങും ലെങ്ത്തും, ഇവിടെ രണ്ടും പോകും; ബാറ്റർമാരുടെ പേടി സ്വപ്നമാകുന്ന ആർസിബിയുടെ ബൗളിങ് നിര

ഓസ്ട്രേലിയൻ താരം ജോഷ് ഹേസൽവുഡും സ്വിങ് കിങ് ഭുവനേശ്വർ കുമാറുമാണ് ആർസിബി ബൗളിങ് നിരയുടെ നട്ടെല്ല്

Aswin AM

കുറച്ച് വർഷങ്ങൾക്ക് മുൻപ് ബൗളിങ് നിരയുടെ പേരിൽ ക്രിക്കറ്റ് നിരീക്ഷകരിൽ നിന്നും ആരാധകരിൽ നിന്നും വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഒരു ടീമായിരുന്നു റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. എന്നാൽ ഇത്തവണ അതല്ല സ്ഥിതി. ഐപിഎല്ലിൽ മികച്ച ബൗളിങ് നിരയുള്ള ടീമാണ് ആർസിബിയെന്ന് നിസംശയം പറയാം.

ഓസ്ട്രേലിയൻ താരം ജോഷ് ഹേസൽവുഡും സ്വിങ് കിങ് ഭുവനേശ്വർ കുമാറുമാണ് ആർസിബി ബൗളിങ് നിരയുടെ നട്ടെല്ല്. ഇതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഡൽഹിക്കെതിരേ നടന്ന മത്സരത്തിൽ കാണാനിടയായത്.

മത്സരത്തിലെ ആദ‍്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ഭുവനേശ്വർ കുമാർ വിക്കറ്റ് വീഴ്ത്തി. മിഡിൽ സ്റ്റംപ് ലക്ഷ‍്യമാക്കി എറിഞ്ഞ ഇൻസ്വിങ് യോർക്കർ സഹീൽ പരഖിന് പ്രതിരോധിക്കാനായില്ല. ആ ഒരു ഒറ്റ പന്തിൽ പ്രകടമായത് ഭുവനേശ്വറിലെ പരിചയസമ്പന്നതയാണ്. രണ്ടാം ഓവറിൽ ഹേസൽവുഡ് രണ്ടും മൂന്നാം ഓവറിൽ ഭുവി രണ്ടും നാലാം ഓവറിൽ ഹേസൽവുഡ് വീണ്ടും വീക്കറ്റ് വീഴ്ത്തിയതോടെ ഡൽഹി ക‍്യാപ്പിറ്റൽസ് 6 വിക്കറ്റ് നഷ്ടത്തിൽ 8 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി.

പവർപ്ലേ പൂർത്തിയാകുമ്പോൾ 13 റൺസ് മാത്രമായിരുന്നു ആർസിബിക്ക് നേടാൻ സാധിച്ചത്. ന‍്യൂബോളിൽ വേരിയേഷനുകൾ കൊണ്ട് ബാറ്റർമാരെ പ്രതിരോധത്തിലാക്കാനുള്ള കഴിവാണ് മറ്റു താരങ്ങളിൽ നിന്നും ഹേസൽവുഡിനെയും ഭുവനേശ്വറിനെയും വ‍്യത‍്യസ്തനാക്കുന്നത്. ടെസ്റ്റ് മത്സരങ്ങളിലാണ് പൊതുവേ ബൗളർ ഇത്ര സ്ഥിരതയോടെ ഗുഡ്‌ലെങ്ത് ഡെലിവറിയിൽ കൂടുതലും പന്തെറിയുന്നത് കണ്ടിട്ടുള്ളത്.

ടി20 ഫോർമാറ്റിൽ ആക്രമണകാരികളായി ബാറ്റേന്തുന്ന താരങ്ങളെ അനായാസം പിടിച്ചുകെട്ടാനാകും എന്ന് തന്നെയാണ് ഇരുതാരങ്ങളും തെളിയിച്ചിരിക്കുന്നത്. ഡൽഹിക്കെതിരേ 3 ഓവർ എറിഞ്ഞ ഭുവനേശ്വർ 5 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റും ഹേസൽവുഡ് 3.3 ഓവറിൽ 12 റൺസ് വഴങ്ങി നാലു വിക്കറ്റുമാണ് വീഴ്ത്തിയത്.

മറ്റു ബൗളർമാരും മികച്ച രീതിയിൽ പന്തെറിഞ്ഞതോടെ 75 റൺസിന് ഡൽഹിയെ ഓൾഔട്ടാക്കി. 6.3 ഓവറിൽ ആർസിബി വിജയലക്ഷ‍്യം മറികടക്കുകയും ചെയ്തു. ഹേസൽവുഡിനെയും ഭുവനേശ്വറിനെയും മാറ്റി നിർത്തിയാലും ആർസിബിയുടെ ബൗളിങ് നിര ശക്തമാണ്. സ്പിൻ കൈകാര‍്യം ചെയ്യാൻ സുയാഷ് ശർമയും കൃണാൾ പാണ്ഡ‍്യയും പേസറായി ജേക്കബ് ഡഫിയും മികച്ച രീതിയിൽ തന്നെയാണ് ഇത്തവണ പന്തെറിഞ്ഞിട്ടുള്ളത്. വരും മത്സരങ്ങളിലും ആർസിബിയുടെ ബൗളിങ് നിര തിളങ്ങുമെന്ന് തന്നെ പ്രതീക്ഷിക്കാം.

സംസ്ഥാനത്ത് ലോഡ് ഷെഡ്‌ഡിങ്; ദിവസവും അരമണിക്കൂർ വൈദ്യുതി നിയന്ത്രണം

ലൂക്ക സിദാന് പരുക്ക്, ലോകകപ്പ് കളിക്കുന്ന കാര‍്യം സംശയത്തിൽ; ആൾജീരിയയ്ക്ക് തിരിച്ചടി

കോൺഗ്രസ് നേതാവിന്‍റെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ക്രൂരമർദനം

ഹർത്താലിൽ നടന്ന അതിക്രമങ്ങളിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു