എം.എസ്. ധോണി

 
IPL

മേയ് 18ന് ധോണി വിരമിക്കും; വെളിപ്പെടുത്തലുമായി മുൻ ഇന്ത‍്യൻ താരം

മാധ‍്യമപ്രവർത്തകൻ രവി ബിഷ്ട്ടിനോട് സംസാരിക്കുന്നതിനിടെയാണ് കൈഫ് ഇക്കാര‍്യം വെളിപ്പെടുത്തിയത്

Aswin AM

ചെന്നൈ: മേയ് 18ന് ഹോം ഗ്രൗണ്ടിൽ വച്ചു നടക്കുന്ന ഐപിഎൽ മത്സരം കഴിയുന്നതോടെ എം.എസ്. ധോണി ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് മുൻ ഇന്ത‍്യൻ താരം മുഹമ്മദ് കൈഫ്. മാധ‍്യമപ്രവർത്തകൻ രവി ബിഷ്ട്ടിനോട് സംസാരിക്കുന്നതിനിടെയാണ് കൈഫ് ഇക്കാര‍്യം വെളിപ്പെടുത്തിയത്.

ചെന്നൈ സൂപ്പർ കിങ്സ് ഇതുവരെ 10 മത്സരങ്ങൾ കളിച്ചു. എന്നാൽ ധോണി ഒരു മത്സരം പോലും കളിച്ചില്ല. ഇപ്പോൾ എനിക്ക് തോന്നുന്നത് മേയ് 18ന് ഹോംഗ്രൗണ്ടിൽ വച്ച് നടക്കുന്നത് അദ്ദേഹത്തിന്‍റെ അവസാന മത്സരമായിരിക്കും. അവസാന മത്സരം കളിച്ച് എല്ലാവരോടും ബൈ പറഞ്ഞ് അദ്ദേഹം പടിയിറങ്ങിയേക്കാം. കൈഫ് പറഞ്ഞു.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരേയാണ് മേയ് 18ന് ചെന്നൈയുടെ മത്സരം. ഈ സീസണിൽ ഹോംഗ്രൗണ്ടിൽ നടക്കുന്ന സിഎസ്കെയുടെ അവസാന മത്സരമായിരിക്കും മേയ് 18ന് നടക്കുന്നത്. പരുക്കിനെത്തുടർന്ന് ഇത്തവണ ഒരു മത്സരം പോലും ധോണിക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. 10 മത്സരങ്ങളിൽ നിന്നും 5 ജയവും 5 തോൽവിയുമായി പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിങ്സ്.

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം

ചിതാഭസ്മം നിമജ്ജനം ചെയ്യാൻ പോകവേ വാഹനാപകടം; 3 പേർ മരിച്ചു, 23 പേർക്ക് പരുക്ക്

മൂവാറ്റുപുഴ ജില്ല സംബന്ധിച്ച് ഇതുവരെ ചർച്ച നടന്നിട്ടില്ല: ചീഫ് വിപ്പ് അപു ജോൺ ജോസഫ്

നേപ്പാൾ പ്രളയം; മരണസംഖ്യ 903 ആയി, കണ്ടെത്താനുള്ളത് 4250 പേരെ

ഒന്നിച്ച് ഓണമുണ്ടു, പിന്നെ ജീവനെടുത്തു; യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ