പഞ്ചാബ് കിങ്സിനെതിരേ ആർസിബി ഓപ്പണർ വിരാട് കോലിയുടെ ലോഫ്റ്റഡ് ഡ്രൈവ്.

 
IPL

പഞ്ചാബിന് ആറാം തോൽവി; ഒന്നാം സ്ഥാനം ഉറപ്പിച്ച് ആർസിബി

പഞ്ചാബ് കിങ്സിന് തുടർച്ചയായ ആറാം തോൽവി സമ്മാനിച്ചുകൊണ്ട് ആർസിബി ഐപിഎൽ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു.

Sports Desk

ധർമശാല: ഐപിഎൽ സീസണിന്‍റെ തുടക്കത്തിൽ അപരാജിതരായി മുന്നേറിയ പഞ്ചാബ് കിങ്സിന് രണ്ടാം പകുതിയിൽ തുടർച്ചയായ ആറാം തോൽവി. 23 റൺസ് ജയവുമായി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു.

സ്കോർ: ആർസിബി 20 ഓവറിൽ 222/4; പഞ്ചാബ് കിങ്സ് 20 ഓവറിൽ 199/8

വിരാട് കോലി നൽകിയ മികച്ച തുടക്കം ഒരിക്കൽക്കൂടി ആർസിബിക്കു കരുത്ത് പകർന്നു. ജേക്കബ് ബഥേൽ (11) വേഗത്തിൽ മടങ്ങിയ ശേഷം ദേവദത്ത് പടിക്കലിനെ കൂട്ടുപിടിച്ച് 76 റൺസ് കൂട്ടുകെട്ടുയർത്തിയ കോലി 37 പന്തിൽ 58 റൺസെടുത്തു. ദേവദത്ത് 25 പന്തിൽ 45 റൺസും നേടി.

ക്യാപ്റ്റൻ രജത് പാട്ടീദാറുടെ അഭാവത്തിൽ നാലാം നമ്പറിൽ കളിച്ച വെങ്കടേശ് അയ്യർ 40 പന്തിൽ 73 റൺസെടുത്ത് പുറത്താകാതെ നിന്നു. 12 പന്തിൽ 28 റൺസെടുത്ത ടിം ഡേവിഡിന്‍റെ കാമിയോ കൂടിയായതോടെ ആർസിബി കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് ഓപ്പണർമാർ പ്രിയാംശ് ആര്യയും (0) പ്രഭ്സിമ്രൻ സിങ്ങും (2) പൊരുതാതെ കീഴടങ്ങിയതോടെ തന്നെ പഞ്ചാബ് പ്രതിരോധത്തിലായി. ക്യാപ്റ്റൻ ശ്രേയസ് അയ്യരും (1) വീണതോടെ അവർ 19/3 എന്ന നിലയിൽ.

എന്നാൽ, കൂപ്പർ കൊണോലിയും (22 പന്തിൽ 35) യുവതാരം സൂര്യാംശ് ഷെഡ്ഗെയും (22 പന്തിൽ 35) ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. തുടർന്നെത്തിയ മാർക്കസ് സ്റ്റോയ്നിസും (25 പന്തിൽ 37) ശശാങ്ക് സിങ്ങും (27 പന്തിൽ 56) തകർത്തടിച്ചെങ്കിലും ആർസിബിയുടെ കൂറ്റൻ സ്കോർ എത്തിപ്പിടിക്കാൻ പര്യാപ്തമായില്ല.

38 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാർ പർപ്പിൾ ക്യാപ്പ് പട്ടികയിൽ ലീഡ് ഉയർത്തി. രസിക് സലാം മൂന്ന് വിക്കറ്റ് നേടിയപ്പോൾ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ, റൊമാരിയോ ഷെപ്പേർഡ് എന്നിവർക്ക് ഓരോ വിക്കറ്റ്.

ടീം സതീശൻ; റോജിയും ലിജുവും തുളസിയും മന്ത്രിസഭയിൽ

വി.ഡി. സതീശൻ മന്ത്രിസഭ: പി.കെ. കുഞ്ഞാലിക്കുട്ടി അടക്കം മുസ്‌ലിം ലീഗിന് 5 മന്ത്രിമാർ

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ പോളിറ്റ് ബ്യൂറോയിലും എതിർപ്പുണ്ടായിരുന്നു; വെളിപ്പെടുത്തി അംഗങ്ങൾ

സോനയുടേത് ആസൂത്രിത കൊലപാതകം? കാറിന്‍റെ വയറിങ്ങിനോ ഇന്ധനടാങ്കിനോ തകരാറില്ല; ദുരൂഹത ആരോപിച്ച് കുടുംബം

മെട്രോ ലിഫ്റ്റിനുള്ളിൽ മൂത്രമൊഴിച്ച് വയോധികൻ, ചോദ്യം ചെയ്ത് യുവതി; വിഡിയോ വൈറൽ