ഡ്രസ്സിങ് റൂമിലിരുന്ന് ഇ- സിഗരറ്റ് പുകച്ച് റിയാൻ പരാഗ്; പക്വതയില്ലെന്ന് വിമർശനം| Video

 
IPL

ഡ്രസ്സിങ് റൂമിലിരുന്ന് ഇ- സിഗരറ്റ് പുകച്ച് റിയാൻ പരാഗ്; പക്വതയില്ലെന്ന് വിമർശനം| Video

ഐപിഎല്ലിൽ കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെയാണ് സംഭവം

Aswin AM

ചണ്ഡീഗഡ്: ഐപിഎൽ മത്സരത്തിനിടെ ഇ സിഗരറ്റ് വലിക്കുന്ന രാജസ്ഥാൻ റോയൽസ് ക‍്യാപ്റ്റൻ റിയാൻ പരാഗിന്‍റെ വിഡിയോ വൈറൽ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഡ്രസ്സിങ് റൂമിലിരുന്ന് ഇ- സിഗരറ്റ് വലിക്കുന്നതിന്‍റെ ദൃശ‍്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

സംഭവത്തിൽ ഇതുവരെ ബിസിസിഐ റിയാൻ പരാഗിനെതിരേ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെങ്കിലും അച്ചടക്ക നടപടിക്ക് സാധ‍്യതയുണ്ടെന്നാണ് വിവരം. സംഭവത്തിന്‍റെ ദൃശൃങ്ങൾ സമൂഹമാധ‍്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വിവാദങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.

15കാരൻ വൈഭവ് സൂര‍്യവംശിക്കുള്ള പക്വത പോലും റിയാൻ പരാഗിനില്ലെന്നും സ്പോർട്സ്മാൻ സ്പിരിറ്റിന് നിരക്കാത്ത പ്രവൃത്തിയാണിതെന്നും വിമർശനം ഉയർന്നു. മത്സരത്തിന്‍റെ 16-ാം ഓവറിൽ ബ്രോഡ്കാസ്റ്റ് ക‍്യാമറ ഡ്രസ്സിങ് റൂമിലേക്ക് തിരിഞ്ഞതാണ് റിയാൻ പരാഗിന് തിരിച്ചടിയായത്.

നേരത്തെ യുസ്‌വേന്ദ്ര ചഹൽ വാഹനം ഓടിച്ചുകൊണ്ടിരിക്കെ സിഗരറ്റ് കുറ്റി പുറത്തേക്ക് വലിച്ചെറിഞ്ഞത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് റ‍ിയാൻ പരാഗും സമാന വിമർശനം നേരിടുന്നത്.

ആരോഗ്യ വകുപ്പിന് തിരിച്ചടി; ഡയറക്റ്റർ സ്ഥാനത്തു നിന്ന് റീനയെ മാറ്റിയ ഉത്തരവിന് ട്രൈബ്യൂണലിന്‍റെ സ്റ്റേ

ആകാശ് തില്ലങ്കേരിയെ പിഎസ്‌സി മികച്ച തിരക്കഥാകൃത്താക്കി മാറ്റിയ സംഭവം; മുഖ‍്യമന്ത്രിക്ക് പരാതി നൽകി

മുൻ സർക്കാരിനെ ചോദ്യം ചെയ്തവരാണ്, അതിൽ നിന്ന് ഒരടി പിന്നോട്ടില്ല; പിഎം ശ്രീയിൽ യുഡിഎഫ് സർക്കാരിനെതിരേ കെഎസ്‌യു

മൊഴിയില്‍ പൊരുത്തക്കേട്; വീണയെ ഇഡി വീണ്ടും ചോദ്യംചെയ്യും

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ്; എഡിജിപി ഓഫിസിൽ പരിശോധന നടത്തി എസ്ഐടി