സാം കറൻ

 
IPL

രാജസ്ഥാൻ റോയൽസിന് തിരിച്ചടി; സാം കറന് പരുക്ക്, ടൂർണമെന്‍റ് നഷ്ടമാകും

അരക്കെട്ടിനാണ് സാം കറന് പരുക്കേറ്റിരിക്കുന്നത്

Aswin AM

ജയ്പൂർ: ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന് തിരിച്ചടിയായി ഓൾറൗണ്ടർ സാം കറന്‍റെ പരുക്ക്. ഇതോടെ ഇത്തവണത്തെ ഐപിഎൽ സീസൺ പൂർണമായും താരത്തിന് നഷ്ടമാവും. അരക്കെട്ടിനാണ് സാം കറന് പരുക്കേറ്റിരിക്കുന്നത്. കഴിഞ്ഞ നവംബറിൽ ചെന്നൈ സൂപ്പർ കിങ്സിൽ നിന്നുമാണ് സാം കറൻ രാജസ്ഥാനിലെത്തിയത്.

ഇക്കഴിഞ്ഞ ടി20 ലോകകപ്പിനു പിന്നാലെയുണ്ടായ പരുക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് താരത്തിന്‍റെ പിന്മാറ്റം. മലയാളി താരം സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിങ്സിന് നൽകി പകരമായി രവീന്ദ്ര ജഡേജയ്ക്കൊപ്പമാണ് സാം കറൻ രാജസ്ഥാനിലെത്തിയത്. സാം കറന് പകരമായി ഇതുവരെ ആരെയും രാജസ്ഥാൻ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്