സഞ്ജു സാംസൺ

 
IPL

കോലിയും രാഹുലും അടങ്ങുന്ന പട്ടികയിൽ ഇനി സഞ്ജുവും; ഐപിഎല്ലിൽ അപൂർവ നേട്ടം സ്വന്തമാക്കി താരം

ഒരു ഐപിഎൽ സീസണിൽ ഒരു ടീമിനെതിരേ 200 റൺസിലധികം നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയിരുക്കുന്നത്

Aswin AM

ചെന്നൈ: കഴിഞ്ഞ ദിവസം ഡൽഹി ക‍്യാപ്പിറ്റൽസിനെതിരായ ഐപിഎൽ മത്സരത്തിൽ അർധസെഞ്ചുറി നേടിയതോടെ അപൂർവ നേട്ടം കൈവരിച്ച് മലയാളി താരം സഞ്ജു സാംസൺ.

ഒരു ഐപിഎൽ സീസണിൽ ഒരു ടീമിനെതിരേ 200 റൺസിലധികം നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയിരുക്കുന്നത്. ഇതോടെ സ്റ്റാർ ബാറ്റർ വിരാട് കോലിയും കെ.എൽ. രാഹുലും ഉൾപ്പെടുന്ന പട്ടികയിൽ സഞ്ജു ഇടംപിടിച്ചു.

ഡൽഹി ക‍്യാപ്പിറ്റൽസിനെതിരേ ഈ സീസണിൽ കളിച്ച രണ്ട് മത്സരങ്ങളിൽ നിന്നുമായി 202 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്.

ആദ‍്യ മത്സരത്തിൽ പുറത്താകാതെ നേടിയ 115 റൺസും കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നേടിയ 87 റൺസും ഇതിൽ‌ ഉൾപ്പെടുന്നു. 2016ൽ ഗുജറാത്ത് ലയൺസിനെതിരേ രണ്ട് മത്സരങ്ങളിൽ നിന്നും കോലി 209 റൺസും 2022ൽ മുംബൈ ഇന്ത‍്യൻസിനെതിരേ രണ്ട് മത്സരത്തിൽ നിന്നായി രാഹുൽ 206 റൺ‌സും നേടിയിട്ടുണ്ട്.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ