ഗുജറാത്ത് ടൈറ്റൻസ് താരങ്ങൾ ശുഭ്മൻ ഗിൽ, ജേസൺ ഹോൾഡർ, കാഗിസോ റബാദ, ആർസിബിക്കെതിരായ മത്സരത്തിനിടെ.

 
IPL

ആർസിബിയെ വിറപ്പിച്ച് ഗുജറാത്ത്

വിരാട്-ദേവദത്ത് തുടക്കത്തിൽ തിളങ്ങിയെങ്കിലും മധ്യനിര തകർച്ചയിൽ ആർസിബി 155ൽ ഒതുങ്ങി

Sports Desk

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിന്‍റെ ബൗളിങ് കരുത്തിനു മുന്നിൽ മുട്ടുവിറച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ബാറ്റിങ് പവർഹൗസ്. ഐപിഎൽ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ആർസിബി 19.2 ഓവറിൽ 155 റൺസിന് ഓൾഔട്ടായി.

അഞ്ച് പന്തിൽ അഞ്ച് റൺസെടുത്ത ഇംഗ്ലിഷ് ഓപ്പണർ ജേക്കബ് ബഥേലിന്‍റെ വിക്കറ്റാണ് ആദ്യം വീണത്. എങ്കിലും വിരാട് കോലിയും ദേവദത്ത് പടിക്കലും ചേർന്ന് സ്കോറിങ്ങിനു കുതിപ്പേകി. വെറും 13 പന്തിൽ 28 റൺസെടുത്ത കോലി വീണതോടെ അതു കഴിഞ്ഞു.

ദേവദത്ത് പ്രതീക്ഷയുണർത്തിയെങ്കിലും 24 പന്തിൽ 40 റൺസുമായി മടങ്ങി. തുടർന്നെത്തിയവർ ക്യാപ്റ്റൻ രജത് പാട്ടീദാർ (19), റൊമാരിയോ ഷെപ്പേർഡ് (17), വെങ്കടേഷ് അയ്യർ (12), ഭുവനേശ്വർ കുമാർ (15) എന്നിവർക്കു മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്.

ഗുജറാത്ത് ടൈറ്റൻസിനു വേണ്ടി ഇടങ്കയ്യൻ പേസ് ബൗളർ അർഷദ് ഖാൻ 22 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ജേസൺ ഹോൾഡർ, റാഷിദ് ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോൾ, മുഹമ്മദ് സിറാജിനും കാഗിസോ റബാദയ്ക്കും ഓരോ വിക്കറ്റ്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

"പരാജയപ്പെട്ടത് അമെരിക്ക, ആണവ-മിസൈൽ പദ്ധതികളിൽ വിട്ടുവീഴ്ചയില്ല"

പ്രവാസി ഗ്യാലപ് പോൾ ഫലവും യുഡിഎഫിന് അനുകൂലം

''ജനം പുറത്താക്കിയ സർക്കാരിന്‍റെ സസ്‌പെൻഷൻ ഉത്തരവ് മേശപ്പുറത്തിരിക്കട്ടെ''

യുഡിഎഫിനു നേരിയ മുൻതൂക്കം, തൂക്കുസഭയ്ക്കും സാധ്യത: ടുഡേയ്സ് ചാണക്യ എക്സിറ്റ് പോൾ