അർഷ്ദീപ് സിങ്, സമീരൻ ഖാൻ

 
Sports

അർഷ്ദീപ് സിങ് വിവാഹിതനാകുന്നു; വധു നടി

അണിയിച്ചത് 55 ലക്ഷം രൂപയുടെ മോതിരം

MV Desk

ഇന്ത്യൻ ക്രിക്കറ്റ് താരം അർഷ്ദീപ് സിങ് വിവാഹത്തിനൊരുങ്ങുന്നു. നടി സമീരൻ ഖാനാണ് വധു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും ഇക്കാര്യം വെളിപ്പെടുത്തിയത്. ന്യൂസിലൻഡിൽ അവധിക്കാലം ചെലവഴിക്കുന്നതിനിടെ നവംബർ 11നാണ് അർഷ്ദീപ് സമീരനോട് വിവാഹാഭ്യർഥന നടത്തിയത്. 55 ലക്ഷം രൂപ വില മതിക്കുന്ന മോതിരമാണ് അർ‌ഷ്ദീപ് പ്രതിശ്രുത വധുവിന്‍റെ വിരലിൽ അണിയിച്ചത്.

2026ലെ ഐപിഎൽ കാലം മുതലേ അർഷ്ദീപും സമീരനും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.

നിരവധി മാച്ചുകളിൽ അർഷ്ദീപിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സമീരൻ ഗ്യാലറിയിലുണ്ടായിരുന്നു. ജൂലൈയിലാണ് അർഷ്ദീപ് പ്രണയം വെളിപ്പെടുത്തിക്കൊണ്ട് ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കു വച്ചത്.