കോടിക്കണക്കിന് പണവും ആഢംബര കാറുകളും എന്നാൽ പൗരബോധം വട്ടപൂജ‍്യം; ഇന്ത‍്യൻ താരം ചഹലിനെതിരേ രൂക്ഷ വിമർശനം

 
Sports

കോടിക്കണക്കിന് പണവും ആഡംബര കാറുകളും എന്നാൽ പൗരബോധം വട്ടപൂജ‍്യം; ഇന്ത‍്യൻ താരം ചഹലിനെതിരേ രൂക്ഷ വിമർശനം

കഴിഞ്ഞ ദിവസം ചഹലിന്‍റെതെന്ന തരത്തിൽ ഒരു വിഡിയോ പുറത്തുവന്നിരുന്നു. അതിൽ സിഗററ്റ് വലിച്ച ശേഷം ചഹൽ സിഗററ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിയുന്നതാണ് കാണാൻ സാധിക്കുന്നത്

Aswin AM

ഇന്ത‍്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലിനെതിരേ സോഷ‍്യൽ മീഡിയയിൽ രൂക്ഷ വിമർശനം. കഴിഞ്ഞ ദിവസം ചഹലിന്‍റെതെന്ന തരത്തിൽ ഒരു വിഡിയോ പുറത്തുവന്നിരുന്നു. അതിൽ സിഗററ്റ് വലിച്ച ശേഷം ചഹൽ സിഗററ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിയുന്നതാണ് കാണാൻ സാധിക്കുന്നത്. വിഡിയോ വലിയ രീതിയിൽ വൈറലായതോടെ വിമർശനങ്ങളും ചഹലിനെ തേടിയെത്തി.

സിഗററ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിയുന്നത് ശരിയാണോയെന്നാണ് ചിലർ‌ ചോദിക്കുന്നത്. കോടിക്കണക്കിന് പണവും ആരാധകരും ആഡംബര കാറുകളുമുണ്ട് എന്നാൽ പൗരബോധം വട്ട പൂജ‍്യമാണെന്നുമാണ് ചിലർ കുറിച്ചിരിക്കുന്നത്. പഞ്ചാബിലെ മുല്ലൻപൂരിൽ നിന്നും ഒരു ആരാധകനാണ് ഈ വിഡിയോ പകർത്തിയത്.

മദ‍്യപാനം പൂർണമായി അവസാനിപ്പിച്ചെന്ന് ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സിന്‍റെ യ‍്യൂടൂബ് ഷോയിൽ സംസാരിക്കുന്നതിനിടെ ചഹൽ വ‍്യക്തമാക്കിയിരുന്നു. ഈ വർഷം ശരീരത്തെ നന്നായി ശ്രദ്ധിക്കണമെന്നാണ് മനസ് പറയുന്നതെന്നും 6 മാസത്തിലേറെയായി താൻ മദ‍്യപിച്ചിട്ടെന്നും ചഹൽ തുറന്നു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സിഗററ്റ് വലിക്കുന്ന വിഡിയോ പുറത്തായിരിക്കുന്നത്.

അവയവദാനം: മാനദണ്ഡങ്ങൾ കർക്കശമാക്കുന്നു

മഴ; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

ജി. ദേവരാജൻ സംസ്ഥാന സർക്കാരിന്‍റെ ഡൽഹി പ്രതിനിധി

'മൈ പോലീസ് സ്റ്റേഷൻ' പദ്ധതി ഓഗസ്റ്റ് 15 മുതൽ

പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് ചെലവായത് 557 കോടി രൂപ