ഇമ്രാൻ ഖാൻ

 
Sports

ഇമ്രാൻ ഖാനെ പിന്തുണയ്ക്കുന്ന ടീ ഷർട്ട് ധരിച്ചതിന് ആരാധകന് സ്റ്റേഡിയത്തിൽ പ്രവേശനം നിഷേധിച്ചു

ഓസ്ട്രേലിയയിലെ ഷെഫീൽഡ് ഷീൽഡ് മത്സരം കാണാനെത്തിയ ലൂക്ക് ബ്രൗൺ എന്ന ആരാധകനാണ് അനുമതി നൽകാതിരുന്നത്

Aswin AM

സിഡ്നി: മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാനെ പിന്തുണയ്ക്കുന്ന ടീ ഷർട്ട് ധരിച്ചതിന് ആരാധകന് സ്റ്റേഡിയത്തിൽ പ്രവേശനം നിഷേധിച്ചു. ഓസ്ട്രേലിയയിലെ ഷെഫീൽഡ് ഷീൽഡ് മത്സരം കാണാനെത്തിയ ലൂക്ക് ബ്രൗൺ എന്ന ആരാധകനാണ് അനുമതി നൽകാതിരുന്നത്. അനുമതി നിഷേധിക്കാനുണ്ടായ കാരണം എന്താണെന്ന് വ‍്യക്തമല്ല.

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ മോചിതനാക്കണം എന്ന തരത്തിലുള്ള ടീ ഷർട്ടായിരുന്നു ലൂക്ക് ധരിച്ചിരുന്നത്. നിലവിൽ പുറത്തു വരുന്ന വിവരം അനുസരിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ ലൂക്കിന് പ്രവേശനം അനുവദിക്കുമെന്ന് വ‍്യക്തമാക്കിയിട്ടുണ്ട്.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും