മാറ്റ് ഹെൻറി, ഡെവോൺ കോൺവേ

 
Sports

പരിശീലനത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ചു; ഇന്ത‍്യയ്ക്കെതിരായ ആദ‍്യ ഏകദിനം ന‍്യൂസിലൻഡ് ഓപ്പണർ കളിക്കില്ല

കോൺവേയ്‌ക്ക് പകരം ടിം സെയ്ഫെർട്ട് കളിക്കും

Aswin AM

ഓക്‌ലൻഡ്: ഇന്ത‍്യയ്ക്കെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ന‍്യൂസിലൻഡ് ഓപ്പണിങ് ബാറ്റർ‌ ഡെവോൺ കോൺവേ കളിക്കില്ല. പരിശീലനത്തിനിടെ സഹതാരം മാറ്റ് ഹെൻറിയുമായി കൂട്ടിയിടിച്ചതിനെത്തുടർന്നുണ്ടായ പരുക്കാണ് താരത്തിന് തിരിച്ചടിയായത്. കോൺവേയ്‌ക്ക് പകരം ടിം സെയ്ഫെർട്ട് കളിക്കും. കിവീസ് ക‍്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ ഇക്കാര‍്യം സ്ഥിരീകരിച്ചു.

ഈഡൻ പാർക്കിൽ വച്ചുനടന്ന പരിശീലനത്തിനിടെ ഒരു ക‍്യാച്ചെടുക്കുന്നതിനിടെയാണ് ഇരുതാരങ്ങളും തമ്മിൽ കൂടിയിടിച്ചത്. ഇതേത്തുടർന്ന് ന‍്യൂസിലൻഡ് മെഡിക്കൽ ടീം ഇരുവർക്കും ചികിത്സ നൽകുകയായിരുന്നു.

അതേസമയം, മാറ്റ് ഹെൻറിക്ക് കുഴപ്പങ്ങളൊന്നുമില്ലെന്ന് സാന്‍റ്നർ വ‍്യക്തമാക്കിയിട്ടുണ്ട്. ന‍്യൂസിലൻഡ് നിരയിലെ പ്രധാനപ്പെട്ട ഓപ്പണർമാരിലൊരാളാണ് കോൺവേ. ഏകദിനത്തിൽ ഇന്ത‍്യയ്ക്കെതിരേ 34.11 ശരാശരിയിൽ 307 റൺസുണ്ട് താരത്തിന്. നവംബർ നാലിന് ഓക്‌ലൻഡിലാണ് പരമ്പരയിലെ ആദ‍്യ ഏകദിനം നടക്കുന്നത്. ടി20 പരമ്പരയിൽ ഇന്ത‍്യയോട് 3-2ന് പരാജയപ്പെട്ടതിന്‍റെ കണക്ക് തീർക്കുകയെന്ന ലക്ഷ‍്യത്തോടെയായിരിക്കും കിവീസ് കളത്തിലിറങ്ങുക.