ധനുഷ് രാജ്

 
Sports

ധനുഷ് രാജ് ജൂനിയർ അത്‌ലറ്റിക്‌സിലേക്ക്; ട്രിപ്പിൾ ജമ്പിൽ തിളങ്ങാൻ എംഎ കോളെജ് വിദ്യാർഥി

എം. എ. ജോർജ് ആണ് ധനുഷിന്‍റെ മുഖ്യ പരിശീലകൻ

Local Desk

കോതമംഗലം: യുഎസിൽ നടക്കുന്ന അണ്ടർ 20 ലോക ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ട്രിപ്പിൾ ജമ്പിൽ മത്സരിക്കാനൊരുങ്ങി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് വിദ്യാർഥി എം. ധനുഷ് രാജ് . ബി.കോം രണ്ടാം വർഷ വിദ്യാർഥിയായ ധനുഷ് കണ്ണൂർ സ്വദേശിയാണ്. ഓഗസ്റ്റ് 5 മുതൽ 9 വരെ യുഎസിലെ ഒറിഗൺ സർവകലാശാലയിലെ ഹേവാർഡ് ഫീൽഡ്, യൂജിനിൽ വെച്ചാണ് മത്സരം നടക്കുന്നത്. എം. എ. ജോർജ് ആണ് ധനുഷിന്‍റെ മുഖ്യ പരിശീലകൻ

കോളെജിന് അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും, ലോകവേദിയിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച് ഇന്ത്യയുടെ അഭിമാനമാകാൻ ധനുഷ് രാജിന് സാധിക്കട്ടെയെന്നും എം.എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, കായിക വിഭാഗം മേധാവി ഹാരി ബെന്നി, അർച്ചന ഷാജി എന്നിവർ ആശംസിച്ചു.

കേരള ഡോക്യുമെന്‍ററി ഫെസ്റ്റിവൽ; ഒരു ചിത്രത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്രം

'തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല'; വിദേശ യാത്ര നടത്തിയത് സർക്കാർ ചെലവിലല്ലെന്ന് കായിക മന്ത്രി

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മുൻ മുഖ്യമന്ത്രി പളനിസ്വാമി പ്രചാരണത്തിനെത്തും

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ വച്ച് 5 പൊലീസുകാർ മർദിച്ചു; ആരോപണവുമായി എഐഎസ്എഫ് ജില്ലാ സെക്രട്ടറി

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്