ജയ്സ്വാളും അസിത ഫെർണാൻഡോയും തമ്മിലുള്ള തർക്കത്തിൽ നിന്നും

 
Sports

വിക്കെറ്റെടുത്ത ശ്രീലങ്കൻ താരവുമായി ജയ്‌സ്വാൾ‌ കൊമ്പുകോർത്തത് എന്തിന്? സത‍്യാവസ്ഥ വെളിപ്പെടുത്തി ധ്രുവ് ജുറൽ

ആകാശ് ചോപ്രയോടൊപ്പമുള്ള പോഡ്കാസ്റ്റിലായിരുന്നു ധ്രുവ് ജുറലിന്‍റെ വെളിപ്പെടുത്തൽ

Aswin AM

അടുത്തിടെ നടന്ന ശ്രീലങ്കൻ പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ഇന്ത‍്യൻ ബാറ്റർ യശസ്വി ജയ്സ്വാളും ശ്രീലങ്കൻ താരം അസിത ഫെർണാൻഡോയും വലിയ തർക്കത്തിലേർപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇതിന്‍റെ യഥാർഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സഹതാരം ധ്രുവ് ജുറൽ.

'അസിത ഫെർണാൻഡോയുടെ പന്തിൽ പുറത്തായ ശേഷം ജയ്സ്വാൾ ഡ്രസിങ് റൂമിലേക്ക് നടന്നുപോകുകയായിരുന്നു ഇതിനിടെ അസിത അധിക്ഷേപിച്ചപ്പോഴാണ് ജയ്സ്വാൾ തിരിഞ്ഞുനോക്കിയത്. സാധാരണ അഗ്രഷൻ സ്വാഭാവികമാണെന്നും എന്നാൽ അധിക്ഷേപം അതിരുകടക്കരുതെന്നാണ് ജയ്സ്വാൾ ഞങ്ങളോട് പറഞ്ഞത്. മനപൂർവം പ്രശ്നങ്ങളുണ്ടാക്കുന്ന ഒരാളല്ല യശസ്വി.

എന്നാൽ ഞങ്ങളുടെ ടീമിലെയോ മറ്റാരെയെങ്കിലുമോ പ്രകോപിപ്പിച്ചാൽ ഞങ്ങൾ അതിന് തക്കതായ മറുപടി നൽകും'. ജുറൽ പറഞ്ഞു. ആകാശ് ചോപ്രയോടൊപ്പമുള്ള പോഡ്കാസ്റ്റിലായിരുന്നു ജുറലിന്‍റെ വെളിപ്പെടുത്തൽ.

എന്തായിരുന്നു ജയ്സ്വാളും അസിത ഫെർണാൻഡോയും തമ്മിലുള്ള പ്രശ്നം?

പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിലെ ആദ‍്യ ദിനത്തിൽ ഹാട്രിക് ബൗണ്ടറി നേടിയതിനു പിന്നാലെ ജയ്സ്വാൾ അസിതയുടെ പന്തിൽ ബൗൾഡാകുകയായിരുന്നു. ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ അസിത നൽകിയ യാത്രയയപ്പാണ് ജയ്സ്വാളിനെ പ്രകോപിപ്പിച്ചത്.

ഇതോടെ തിരിഞ്ഞു നടന്ന് ജയ്സ്വാൾ അസിതയോട് തർക്കത്തിലേർപ്പെടുകയായിരുന്നു. അസിതയുടെ മുഖത്തേക്ക് തലകൊണ്ട് ഇടിക്കാൻ ശ്രമിച്ചതോടെ രംഗം വഷളായി. തുടർന്ന് ശ്രീലങ്കൻ ക‍്യാപ്റ്റൻ ധനഞ്ജയ ഡി സിൽവ ഇടപെട്ട് ഇരുതാരങ്ങളെയും പിടിച്ചുമാറ്റുകയായിരുന്നു. തർക്കത്തിലേർപ്പെട്ടതിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡിമെറിറ്റ് പോയിന്‍റും ജയ്സ്വാളിനെതിരേ ചുമത്തിയിരുന്നു.

ജ്ഞാനേഷ് കുമാറിന്‍റെ പൊതുപരിപാടികൾ മാറ്റിവച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ; വിവാദവുമായി ബന്ധമില്ലെന്ന് വിശദീകരണം

ഏഷ‍്യൻ ഗെയിംസ് ക്രിക്കറ്റിൽ അഫ്ഗാനെ തൂത്തെറിഞ്ഞ് നേപ്പാൾ

പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല; ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി അന്തിമ വിജ്ഞാപനം വേണമെന്ന് കേരളം

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്; ഒന്നാം പ്രതിക്ക് ജാമ‍്യം നൽകി സുപ്രീം കോടതി

മദ്യ പരിശോധനയിൽ പരാജയപ്പെട്ടു; സൂറിച്ച്-ഡൽഹി വിമാനത്തിലെ എയർ ഇന്ത്യ പൈലറ്റിന് സസ്പെൻഷൻ