തോമസ് റൂ
ലണ്ടൻ: ഓസ്ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ‍്യാപിച്ചു. ജേക്കബ് ബെഥേലും ജോ റൂട്ടും അടങ്ങുന്ന 16 അംഗ ടീമിനെയാണ് പ്രഖ‍്യാപിച്ചിരിക്കുന്നത്.
ഹാരി ബ്രൂക്ക് നയിക്കുന്ന ഏകദിന ടീമിൽ ടോം ബാന്‍റൺ, ബെൻ ഡക്കറ്റ്, വിൽ ജാക്സ് തുടങ്ങിയവർ അടങ്ങുന്ന ബാറ്റിങ് നിരയാണ് ഇംഗ്ലണ്ടിനുള്ളത്. സാം കറൻ, ജോഫ്രാ ആർച്ചർ, സോണി ബേക്കർ എന്നീ താരങ്ങൾ ടീമിന്‍റെ ബൗളിങ് നിര നിയന്ത്രിക്കും. അതേസമയം, ടി20 ടീമിലേക്ക് ജോഫ്രാ ആർച്ചറെ പരിഗണിച്ചിട്ടില്ല. വിശ്രമം നൽകിയിരിക്കുകയാണ്.
ഓസ്ട്രേലിയക്കെതിരായ മത്സരങ്ങൾക്കു ശേഷം ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയ്ക്കു തിരിക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ താരം ഫിറ്റായിട്ടിരിക്കണമെന്നാണ് ടീം മാനേജ്മെന്‍റിന്‍റെ ആഗ്രഹം. ഓപ്പണറായി ഫിൽ സോൾട്ട് ടി20 ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
അടുത്തിടെ ശ്രീലങ്കയ്ക്കെതിരേ നടന്ന ടി20 പരമ്പര പരുക്ക് മൂലം താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. പരുക്ക് ഭേദമാകാത്തതിനാൽ ജോസ് ബട്‌ലറെ ടീമിലെടുത്തിട്ടില്ല. ഓസ്ട്രേലിയക്കെതിരേ തോമസ് റൂ, ജെയിംസ് കോൾസ് എന്നീ രണ്ട് യുവതാരങ്ങളെയും ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 18 വയസ് മാത്രം പ്രായമുള്ള യുവതാരമാണ് തോമസ് റൂ. ഇത്തവണത്തെ അണ്ടർ19 ഇംഗ്ലണ്ട് ടീമിന്‍റെ ക‍്യാപ്റ്റൻ കൂടിയായിരുന്നു താരം.
ഇംഗ്ലണ്ട് ഏകദിന ടീം: ഹാരി ബ്രൂക്ക് (ക‍്യാപ്റ്റൻ), ജോ റൂട്ട്, ജോഫ്രാ ആർച്ചർ, ഗസ് അറ്റ്കിൻസൺ, സോണി ബേക്കർ, ടോം ബാന്‍റൺ, ജേക്കബ് ബെഥേൽ, ജോർദാൻ കോക്സ്, ഹെൻറി ക്രോകോംബ്, സാം കറൻ, ലിയാം ഡോസൺ, ബെൻ ഡക്കറ്റ്, വിൽ ജാക്സ്, ജാമി ഓവർടൺ, ആദിൽ റഷീദ്, ജോഷ് ടങ്
ഇംഗ്ലണ്ട് ടി20 ടീം: ഹാരി ബ്രൂക്ക് (ക‍്യാപ്റ്റൻ), വിൽ ജാക്സ്, ഫിൽ സോൾട്ട്, ജാമി ഓവർടൺ, ആദിൽ റഷീദ്, ടോം ബാന്‍റൺ, ജേക്കബ് ബെഥേൽ, ജോർദാൻ കോക്സ്, ഹെൻറി ക്രോകോംബ്, സാം കറൻ, ലിയാം ഡോസൺ, ലൂക്ക് വുഡ്, അന്യൂറിൻ ഡൊണാൾഡ്, എഡ്ഡി ജാക്ക്, തോമസ് റൂ, ജെയിംസ് കോൾസ്